web analytics

കട്ടു മുടിക്കുന്നത് കണ്ടു മനം മടുത്തു, ഇനി മോദി സർക്കാരിന്റെ വികസന കാഴ്ചപ്പാടിനൊപ്പം : സാബു എം ജേക്കബ്

കട്ടു മുടിക്കുന്നത് കണ്ടു മനം മടുത്തു, ഇനി മോദി സർക്കാരിന്റെ വികസന കാഴ്ചപ്പാടിനൊപ്പം : സാബു എം ജേക്കബ്

തിരുവനന്തപുരം: എൻഡിഎയിൽ ചേരാനുള്ള തീരുമാനം ട്വന്റി ട്വന്റി പാർട്ടിയെ സംബന്ധിച്ച് ഏറ്റവും നിർണായകമായ തീരുമാനമാണെന്ന് കൺവീനർ സാബു എം. ജേക്കബ് വ്യക്തമാക്കി. 

ഏറെ ആലോചനകൾക്കുശേഷമാണ് ഈ തീരുമാനമെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. താൻ ഒരു രാഷ്ട്രീയക്കാരനല്ല, ഒരു വ്യവസായിയാണെന്നും, എൽഡിഎഫും യുഡിഎഫും മാറിമാറി ഭരിച്ച് കേരളത്തെ നശിപ്പിക്കുന്ന അവസ്ഥ കണ്ട് മാറ്റം വേണമെന്ന ആഗ്രഹത്തിലാണ് രാഷ്ട്രീയത്തിലേക്ക് കടന്നതെന്നും സാബു എം. ജേക്കബ് വിശദീകരിച്ചു.

അങ്ങനെയാണ് ട്വന്റി ട്വന്റി പാർട്ടിക്ക് രൂപം നൽകിയത്. കഴിഞ്ഞ 14 വർഷമായി കേരളത്തിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനുമായി നിരവധി മാതൃകാപരമായ പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. 

ഇതിൽ ഏറ്റവും ശ്രദ്ധേയമായത് ഭക്ഷ്യസുരക്ഷാ മാർക്കറ്റുകളാണെന്നും അദ്ദേഹം പറഞ്ഞു. വിലക്കയറ്റം നിയന്ത്രിക്കുമെന്ന വാഗ്ദാനത്തോടെയാണ് പിണറായി സർക്കാർ അധികാരത്തിലെത്തിയതെങ്കിലും, യാഥാർത്ഥ്യത്തിൽ വില മൂന്നും നാലും ഇരട്ടിയായി ഉയർന്നുവെന്നും സാധാരണക്കാർക്ക് ജീവിക്കാൻ പോലും കഴിയാത്ത സാഹചര്യമാണെന്നും അദ്ദേഹം വിമർശിച്ചു.

ഒറ്റയ്ക്ക് നിന്നാൽ നിലവിലെ അവസ്ഥ മാറ്റിയെടുക്കാൻ കഴിയുമോ എന്ന ആശങ്ക പാർട്ടിക്കുണ്ടായിരുന്നുവെന്നും സാബു എം. ജേക്കബ് പറഞ്ഞു. 

ട്വന്റി ട്വന്റിയുടെ വളർച്ച തടയുക എന്ന ലക്ഷ്യത്തോടെ എൽഡിഎഫ്, യുഡിഎഫ്, വെൽഫെയർ പാർട്ടി, എസ്ഡിപിഐ എന്നിവ ഉൾപ്പെടെ 25 പാർട്ടികൾ ചേർന്ന് ഒരു ജനകീയ മുന്നണി രൂപീകരിച്ച് ഒറ്റ സ്ഥാനാർഥിയെ നിർത്തി ട്വന്റി ട്വന്റിയെ നേരിട്ട സംഭവമാണ് പാർട്ടിയെ പുനർചിന്തനത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ സാഹചര്യത്തിലാണ് എൻഡിഎയോടൊപ്പം ചേരാനുള്ള തീരുമാനം കൈക്കൊണ്ടത്. 

മോദി സർക്കാരിന്റെ വികസന കാഴ്ചപ്പാടിനൊപ്പം നിന്നുകൊണ്ട് കേരളത്തെ മാറ്റിയെടുക്കാനുള്ള ദൗത്യം ഏറ്റെടുക്കുകയാണെന്നും, നിലവിലെ നില തുടർന്നാൽ കേരളം എന്ന സംസ്ഥാനം തന്നെ അപകടത്തിലാകുമെന്നും സാബു എം. ജേക്കബ് മുന്നറിയിപ്പ് നൽകി. 

യുവാക്കളും കുട്ടികളും നാടുവിട്ട് പോകുന്ന പ്രവണത മാറ്റി, വികസിത കേരളം യാഥാർത്ഥ്യമാക്കുകയാണ് ട്വന്റി ട്വന്റിയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary

Twenty Twenty convener Sabu M. Jacob said that joining the NDA is the most crucial decision in the party’s history, taken after careful consideration. He stated that dissatisfaction with the governance of both LDF and UDF prompted him to enter politics to bring change. Citing rising prices, challenges faced by common people, and political isolation, he said aligning with the NDA and the Modi government’s development vision is aimed at transforming Kerala into a developed state.

twenty-twenty-joining-nda-crucial-decision-sabu-m-jacob

Twenty Twenty, NDA, Sabu M Jacob, Kerala Politics, BJP, LDF, UDF, Development Politics, Kizhakkambalam

spot_imgspot_img
spot_imgspot_img

Latest news

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ?

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ? കോട്ടയം: കേരള രാഷ്ട്രീയത്തിലെ...

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി നിലനിൽക്കും

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി...

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും ഫൂളായിക്കാണും?

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും...

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു കോട്ടയം: എറ്റുമാനൂർ പേരൂർക്കവലയിൽ പുലർച്ചെയുണ്ടായ...

Other news

നാടിനെ വിറപ്പിച്ച് കൊമ്പൻ! കണ്ണാടിപ്പറമ്പിൽ മണിക്കൂറുകൾ നീണ്ട ഭീതി; ഒടുവിൽ ആ തന്ത്രം ഫലിച്ചു

കണ്ണൂർ: കണ്ണാടിപ്പറമ്പിനെ മുൾമുനയിൽ നിർത്തിയ മണിക്കൂറുകൾ നീണ്ട ഭീതിക്ക് ഒടുവിൽ വിരാമം....

രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ്: കാരവാൻ അരിച്ചുപെറുക്കി എസ്.ഐ.ടി, സിസിടിവി ദൃശ്യങ്ങൾ നിർണായകം

രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ്: കാരവാൻ അരിച്ചുപെറുക്കി എസ്.ഐ.ടി, സിസിടിവി ദൃശ്യങ്ങൾ നിർണായകം കൊച്ചി: സംവിധായകൻ...

‘കടലിലൂടെ ആക്രമിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി’; ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ സജ്ജമായിരുന്നുവെന്ന് നാവികസേന മേധാവി

‘കടലിലൂടെ ആക്രമിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി’; ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ സജ്ജമായിരുന്നുവെന്ന്...

അബുദാബി ബിഗ് ടിക്കറ്റിൽ മലയാളിക്കരുത്ത്! 63 കോടിയുടെ മെഗാ സമ്മാനവും പ്രഖ്യാപിച്ചു

അബുദാബി ബിഗ് ടിക്കറ്റിൽ മലയാളിക്കരുത്ത്! 63 കോടിയുടെ മെഗാ സമ്മാനവും പ്രഖ്യാപിച്ചു അബുദാബി: അബുദാബി...

രഞ്ജിത്ത് കേസ്: പീഡനം നടന്ന കാരവൻ പൊലീസ് കണ്ടെത്തി; അന്വേഷണം ഊർജിതം

കൊച്ചി: ചലച്ചിത്ര സംവിധായകൻ രഞ്ജിത്ത് പ്രതിയായ ലൈംഗികാതിക്രമ കേസിൽ അന്വേഷണസംഘം നിർണായകമായ...

Related Articles

Popular Categories

spot_imgspot_img