ഷിംല: പ്രിയങ്ക ഗാന്ധി- വധേര ദമ്പതികളുടെ മകൾ മിറായ വധേരയുടെ സ്വത്ത് സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റിട്ടതിന് ഒരാൾക്കെതിരെ ഹിമാചൽ പ്രദേശ് പൊലീസ് കേസെടുത്തു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 153, 469, 500, 505 എന്നീ വകുപ്പുകൾ പ്രകാരമാണ് തിങ്കളാഴ്ച ഷിംല ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ അനൂപ് വർമ എന്നയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
മിറായക്കെതിരെ തെറ്റിദ്ധരിപ്പിക്കുന്നതും അടിസ്ഥാനരഹിതവുമായ പോസ്റ്റ് ട്വീറ്റ് ചെയ്തുവെന്നാരോപിച്ച് കോൺഗ്രസ് അംഗം പ്രമോദ് ഗുപ്ത നൽകിയ പരാതിയിലാണ് നടപടി.
മിറായക്ക് 3000 കോടിയുടെ സ്വത്തുണ്ടെന്നായിരുന്നു ട്വീറ്റ്.
തെറ്റായ പോസ്റ്റ് സോണിയ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും പേരും പ്രശസ്തിയും കളങ്കപ്പെടുത്തിയെന്നും ഹിമാചൽ പ്രദേശിലെ കോൺഗ്രസ് പ്രവർത്തകരിലും പൊതുജനങ്ങളിലും രോഷം സൃഷ്ടിക്കുകയും ഇത് പൊതു സമാധാനത്തിന് ഭംഗം വരുത്തുമെന്നും പരാതിയിലുണ്ട്.