web analytics

സഹകരണബാങ്കില്‍ വ്യാജ രേഖകൾ ചമച്ച് തട്ടിയെടുത്തത് 6 പേരുടെ നിക്ഷേപം; വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികൾ പിടിയിൽ

സഹകരണബാങ്കില്‍ വ്യാജ രേഖകൾ ചമച്ച് തട്ടിയെടുത്തത് 6 പേരുടെ നിക്ഷേപം; വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികൾ പിടിയിൽ

തിരുവനന്തപുരം: സഹകരണബാങ്കിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത് ശിക്ഷിക്കപ്പെട്ട ശേഷം വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന രണ്ടുപേരെ വിജിലൻസ് അറസ്റ്റ് ചെയ്തു.

തിരുവനന്തപുരം സർവീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസ് ബ്രാഞ്ചിലെ മുൻ സെക്രട്ടറി പി. ശശികുമാറിനെയും ഹെഡ് ക്ലർക്ക് സി. ശശിധരൻ നായരെയുമാണ് പിടികൂടിയത്.

1994 മുതൽ 1998 വരെ ആറ് ഉപഭോക്താക്കളുടെ നിക്ഷേപമായ 18 ലക്ഷം രൂപ വ്യാജ വായ്പാ അപേക്ഷകളും രേഖകളും തയ്യാറാക്കി കൈവശപ്പെടുത്തിയ കേസിൽ ഇവർക്കെതിരെ നടപടിയെടുത്തിരുന്നു.

2013ൽ വിജിലൻസ് കോടതി അഞ്ച് വർഷം കഠിന തടവും ആയിരം രൂപ പിഴയും വിധിച്ചിരുന്നു.

തുടർന്ന് ഹൈക്കോടതിയിൽ അപ്പീൽ നൽകുകയും ശിക്ഷ ഒരു വർഷവും ആയിരം രൂപ പിഴയുമായി കുറയ്ക്കുകയും ചെയ്തിരുന്നു.

വിജിലൻസ് കോടതിയിൽ കീഴടങ്ങാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നുവെങ്കിലും ഇരുവരും ഒളിവിൽ പോയിരുന്നു.

വർഷങ്ങൾക്കിപ്പുറം നെടുങ്കാട് പ്രദേശത്തെ വീടുകളിൽ നിന്നാണ് പ്രതികളെ ഇന്നലെ അറസ്റ്റ് ചെയ്തത്. ഇവരെ വിജിലൻസ് കോടതിയിൽ ഹാജരാക്കുമെന്ന് അധികൃതർ അറിയിച്ചു.

English Summary

Two former employees of the Thiruvananthapuram Service Cooperative Bank—secretary P. Sashikumar and head clerk C. Sashidharan Nair—who had been absconding for years after being convicted in a fraud case, were arrested by the Vigilance. The duo had misappropriated ₹18 lakh between 1994 and 1998 by creating fake loan applications using funds belonging to six depositors.

In 2013, the Vigilance Court had sentenced them to five years of rigorous imprisonment and a fine of ₹1,000. The High Court later reduced the sentence to one year, directing them to surrender before the Vigilance Court. However, both went into hiding. After years on the run, they were finally arrested from their houses in Nedungadu, Thiruvananthapuram. They will be produced in the Vigilance Court.

TVM-cooperative-bank-fraud-absconding-staff-arrest

Thiruvananthapuram, cooperative-bank, fraud, vigilance, arrest, financial-crime, Kerala, absconding-accused

spot_imgspot_img
spot_imgspot_img

Latest news

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി തൃശൂർ:...

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു വാഷിംഗ്ടൺ/ടെഹ്റാൻ: അമേരിക്കയുടെ യുദ്ധവിമാനത്തിൽപ്പെട്ട...

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ! വോട്ടർമാർ കൺഫ്യൂഷനിൽ

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ!...

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ?

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ? കോട്ടയം: കേരള രാഷ്ട്രീയത്തിലെ...

Other news

കുടകിൽ ട്രക്കിങ്ങിനിടെ മലയാളി യുവതിയെ കാണാതായി; വനമേഖലയിൽ തിരച്ചിൽ തുടരുന്നു

കുടകിൽ ട്രക്കിങ്ങിനിടെ മലയാളി യുവതിയെ കാണാതായി; വനമേഖലയിൽ തിരച്ചിൽ തുടരുന്നു കണ്ണൂർ: കർണാടകയിലെ കുടകിൽ...

ശബരിമല കേസ്; ഒമ്പതംഗ ഭരണഘടന ബെഞ്ചിന് ചീഫ് ജസ്റ്റിസ് സൂര്യകാന്തിൻ്റെ നേതൃത്വം

ശബരിമല കേസ്; ഒമ്പതംഗ ഭരണഘടന ബെഞ്ചിന് ചീഫ് ജസ്റ്റിസ് സൂര്യകാന്തിൻ്റെ നേതൃത്വം ഡൽഹി:...

‘ഗുണ്ടാ അസോസിയേഷൻ’ രൂപീകരണം; തോക്കുമായി വീഡിയോ, കൊല്ലത്ത് ആറുപേർ അറസ്റ്റിൽ

‘ഗുണ്ടാ അസോസിയേഷൻ’ രൂപീകരണം; തോക്കുമായി വീഡിയോ, കൊല്ലത്ത് ആറുപേർ അറസ്റ്റിൽ കൊല്ലം: നഗരത്തിൽ...

‘കേരളത്തിൽ ബിസിനസ് ജിഹാദും ലാൻഡ് ജിഹാദും’; ശോഭ കരന്തലജെ

‘കേരളത്തിൽ ബിസിനസ് ജിഹാദും ലാൻഡ് ജിഹാദും’; ശോഭ കരന്തലജെ എറണാകുളം: കേരളത്തിൽ ‘ലവ്...

‘ഒരു കൊല ചെയ്തു… ജയിലിലാകും’; ഇൻസ്റ്റഗ്രാം സ്റ്റോറിയിട്ട് 20കാരനെ കുത്തിക്കൊന്ന യുവാവ്

‘ഒരു കൊല ചെയ്തു… ജയിലിലാകും’; ഇൻസ്റ്റഗ്രാം സ്റ്റോറിയിട്ട് 20കാരനെ കുത്തിക്കൊന്ന യുവാവ് ഡൽഹിയിലെ...

കാർ കിണറ്റിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ ഒമ്പത് പേർ മരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കിൽ നാടിനെ നടുക്കിയ മഹാദുരന്തം. ദിൻഡോരിയിൽ നിയന്ത്രണം വിട്ട...

Related Articles

Popular Categories

spot_imgspot_img