web analytics

ഫ്ലാറ്റിൽ തീപിടിത്തം; ടെലിവിഷൻ ബാലതാരത്തിനും സഹോദരനും ദാരുണാന്ത്യം

ഫ്ലാറ്റിൽ തീപിടിത്തം; ടെലിവിഷൻ ബാലതാരത്തിനും സഹോദരനും ദാരുണാന്ത്യം

കോട്ട: ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തെ തുടർന്ന് ടെലിവിഷൻ ബാലതാരവും സഹോദരനും മരിച്ചു. ശ്രീമദ് രാമായണത്തിലെ പുഷ്കൽ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ എട്ടുവയസ്സുകാരൻ വീർ ശർമ്മയും 16 വയസ്സുള്ള സഹോദരൻ ഷോറിയ ശർമ്മയുമാണ് മരിച്ചത്.

രാജസ്ഥാനിലെ കോട്ടയിലായിരുന്നു ദാരുണ സംഭവം. തീപിടിത്തെത്തുടർന്നുണ്ടായ പുക ശ്വസിച്ചായിരുന്നു ഇരുവരുടെയും മരണം സംഭവിച്ചത്.

ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് ഫ്ലാറ്റിൽ തീപിടിത്തം ഉണ്ടായത്. ഈ സമയം സഹോദരങ്ങൾ വീട്ടിൽ തനിച്ചായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കോച്ചിങ് സെന്റർ അധ്യാപകനായ പിതാവ് ജിതേന്ദ്ര ശർമ ഒരു ഭജൻ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു. അമ്മ നടി റീത്ത ശർമ്മ മുംബൈയിലുമായിരുന്നു.

പുതിയ സിനിമയിൽ സെയ്ഫ് അലി ഖാൻറെ ബാല്യകാലം അഭിനയിക്കേണ്ടിയിരുന്നത് വീർ ആയിരുന്നുവെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

അനന്തപുര പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ദീപ്ശ്രീ ബിൽഡിംഗിന്റെ നാലാം നിലയിലെ ഒരു ഫ്ലാറ്റിലാണ് അപകടം നടന്നതെന്ന് സർക്കിൾ ഇൻസ്പെക്ടർ ഭൂപേന്ദ്ര സിംഗ് അറിയിച്ചു.

ഫ്ലാറ്റിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട അയൽക്കാർ വാതിൽ പൊളിച്ച് നോക്കിയപ്പോൾ കുട്ടികൾ അബോധാവസ്ഥയിൽ കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു.

ഉടൻ തന്നെ അവർ പിതാവിനെ വിവരമറിയിക്കുകയും ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. എന്നാൽ മരണം സംഭവിക്കുകയായിരുന്നു.

ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നതായി ഞായറാഴ്ച രാവിലെ സംഭവസ്ഥലം പരിശോധിച്ച കോട്ട എസ്പി തേജേശ്വനി ഗൗതം അറിയിച്ചു.

ഫ്ലാറ്റിലെ ഡ്രോയിംഗ് റൂമിലാണ് തീപിടുത്തമുണ്ടായത്. തീ മറ്റ് മുറികളിലേക്ക് പടർന്നിട്ടില്ലെന്നും എസ്പി വ്യക്തമാക്കി. ഫർണിച്ചറുകൾ ഉൾപ്പെടെ കത്തി നശിച്ചതായും പൊലീസ് പറഞ്ഞു.

മകളെയും മരുമകനേയും കൊല്ലാൻ ലോറി ഇടിച്ചു കയറ്റി

സംഭവമറിഞ്ഞ് അമ്മ മുംബൈയിൽ നിന്ന് എത്തിയതിനു ശേഷം മൃതദേഹങ്ങൾ കുടുംബത്തിന് കൈമാറി. കുടുംബത്തിന്റെ ആഗ്രഹപ്രകാരം കുട്ടികളുടെ കണ്ണുകൾ ഒരു നേത്രബാങ്കിലേക്ക് ദാനം ചെയ്തു.

സംഭവത്തിൽ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 194 പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തീപിടിത്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്.

Summary: TV child actor Veer Sharma, known for his role in Shrimad Ramayan, and his brother Shaurya Sharma tragically died in a flat fire accident.

spot_imgspot_img
spot_imgspot_img

Latest news

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍ ഇന്ന് പുലര്‍ച്ചെ

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍...

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

Other news

ഒൻപത് വർഷത്തിനിടെ 125 മരണം; കാട് വിട്ട് 1039 കുടുംബങ്ങൾ

ഒൻപത് വർഷത്തിനിടെ 125 മരണം; കാട് വിട്ട് 1039 കുടുംബങ്ങൾ കോഴിക്കോട്: വന്യമൃഗങ്ങളുടെ...

കോൺഗ്രസിന്റെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിക്ക് മത്സരിക്കാനാവില്ല

കോൺഗ്രസിന്റെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിക്ക് മത്സരിക്കാനാവില്ല തിരുവനന്തപുരം ∙ കോർപറേഷനിലെ മുട്ടട...

സൗജന്യ പബ്ലിക് വൈ-ഫൈ വേണ്ട; സുരക്ഷാ മുന്നറിയിപ്പുമായി ഗൂഗിൾ

സൗജന്യ പബ്ലിക് വൈ-ഫൈ വേണ്ട; സുരക്ഷാ മുന്നറിയിപ്പുമായി ഗൂഗിൾ തിരുവനന്തപുരം ∙ യാത്രാമധ്യേയും...

കൊടും വനത്തിലൂടെ 10 കിലോമീറ്റർ ; ഇടമലക്കുടിയിലെ ഗർഭിണിയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിച്ച് തീവ്ര യജ്ഞം

ഇടമലക്കുടിയിലെ ഗർഭിണിയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിച്ച് തീവ്ര യജ്ഞം ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ...

സർക്കാർ ഉദ്യോ​ഗസ്ഥയെ പട്ടാപ്പകൽ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തി, പ്രതികൾ പിടിയിൽ

സർക്കാർ ഉദ്യോ​ഗസ്ഥയെ പട്ടാപ്പകൽ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തി, പ്രതികൾ പിടിയിൽ ബെം​ഗളൂരു: കർണാടകയിൽ സർക്കാർ...

Related Articles

Popular Categories

spot_imgspot_img