ട്രംപിന്റെ തീരുവയിൽ പണി യു.കെ.യ്ക്കും കിട്ടി ! അനിശ്ചിതത്വത്തിലാകുന്ന വ്യവസായ മേഖലകൾ ഇവ:

ട്രംപ് അധികാരത്തിലെത്തിയതിന് പിന്നാലെ ചൈനയ്ക്കും, കാനഡയ്ക്കും, മെക്‌സിക്കോയ്ക്കും ഉത്പന്നങ്ങൾക്ക് തീരുവ പ്രഖ്യാപിച്ചിരുന്നു. അന്ന് യു.കെ. അതിരു കടക്കുന്നു എന്ന പരാമർശം ഉയർത്തിയെങ്കിലും പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയുന്നതാണെന്ന് ട്രംപ് കൂട്ടിച്ചേർത്തു. ഇപ്പോഴിതാ ട്രംപിന്റെ ഇറക്കുമതി തീരുവ യു.കെ.യുടെ വ്യവസായ മേഖലയിലും മാന്ദ്യം ഉണ്ടാക്കുമെന്ന അവസ്ഥ വന്നിരിക്കുകയാണ്.

സ്റ്റീൽ, അലുമിനീയം ഇറക്കുമതി തീരുവകളാണ് ട്രംപ് കൊണ്ടുവന്നിരിക്കുന്നത്. മാർച്ച് 12 മുതൽ പ്രാബല്യത്തിൽ വരുന്ന താരിഫുകൾ പ്രകാരം യു.എസ്.ലേയ്ക്ക് എത്തുന്ന സ്റ്റീൽ, അലുമിനീയം വസ്തുക്കൾക്ക് 25 ശതമാനമാണ് ഇറക്കുമതി തീരുവ ഏർപ്പെടുത്തിയിരിക്കുന്നത്.

ട്രംപിന്റെ പുതിയ തീരുവ യു.കെ.യുടെ സ്റ്റീൽ വ്യവസായത്തെ പ്രതികൂലമായി ബാധിയ്ക്കും. യു.കെ.യ്ക്ക് പുറമേ യൂറോപ്പിലെ വ്യവസായ ശാലകളേയും ട്രംപിന്റെ തീരുമാനം ബാധിയ്ക്കും. തികച്ചും നീതീകരിക്കാനാകാത്ത തീരുമാനമെന്നാണ് കാനഡയുടെ വ്യവസായ മന്ത്രി ഫ്രാങ്കോയിസ് ഫിലിപ്പ് ഷാംപെയ്ൻ തീരുവയെ വിശേഷിപ്പിച്ചത്.

ഇക്കാര്യത്തിൽ യു.കെ. വ്യക്തമായി പ്രതികരിച്ചിട്ടില്ല. കെയർ സ്റ്റാർമറുടെ വ്യക്താവ് പ്രതികരണത്തിന് വിസമ്മതിക്കുകയാണ് ചെയ്തത്. ശാന്തവും വ്യക്തവുമായ പ്രതികരണം ഉണ്ടാവുമെന്ന് വ്യാപാര മന്ത്രി ഡഗ്ലസ് അലക്‌സാണ്ടർ പ്രതികരിച്ചു.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും ദുബൈ: യു.എ.ഇയുടെ സ്വപ്ന പദ്ധതിയായി...

ഭാര്യയുടെയും മകളുടെയും മുഖത്ത് മുളകുപൊടിയിട്ടു

ഭാര്യയുടെയും മകളുടെയും മുഖത്ത് മുളകുപൊടിയിട്ടു അകന്നുകഴിയുന്ന വിരോധത്തിൽ ഭാര്യയുടെയും 17 കാരിയായ മകളുടെയും...

സിപിഎം ഓഫീസിനു മുന്നിൽ പടക്കം പൊട്ടിച്ചു

സിപിഎം ഓഫീസിനു മുന്നിൽ പടക്കം പൊട്ടിച്ചു മണ്ണാർക്കാട്: വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സിപിഎം മണ്ണാർക്കാട്...

പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു

പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു. ഇന്നലെ...

ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം മലപ്പുറം: തെരുവ് നായ റോഡിന് കുറുകെ ചാടി...

ഞെട്ടിച്ച് പുതിയ തീരുവയുമായി ട്രംപ്…!

ഞെട്ടിച്ച് പുതിയ തീരുവയുമായി ട്രംപ് യൂറോപ്യൻ യൂണിയനിൽ നിന്നും മെക്‌സിക്കോയിൽ നിന്നുമുള്ള ഇറക്കുമതി...

Related Articles

Popular Categories

spot_imgspot_img