നിയുക്ത അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിൻറെ ഹോട്ടലിനു പുറത്ത് ട്രക്ക് പൊട്ടിത്തെറിച്ച് ഒരാൾ കൊല്ലപ്പെട്ടു. ലാസ് വെഗാസിൽ നടന്ന സംഭവത്തിൽ ഏഴു പേർക്ക് പരുക്കേറ്റു.
ഹോട്ടൽ കവാടത്തിൽ പാർക്ക് ചെയ്തിരുന്ന ടെസ്ല സൈബർ ട്രക്കാണ് പൊട്ടിത്തെറിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കൊളറാഡോയിൽ വാടകയ്ക്കെടുത്ത ട്രക്ക് ആണ് ലാസ് വെഗാസിൽ എത്തിച്ചത്. ഹോട്ടലിൽ താമസക്കാരെയും ജീവനക്കാരെയും പൂർണമായും ഒഴിപ്പിച്ചു. ട്രക്കിനുള്ളിൽ സ്ഫോടക വസ്തു കണ്ടെത്തിയെന്ന് ഇലോൺ മസ്ക് പറഞ്ഞു.
ന്യൂ ഓർലിയൻസിൽ പുതുവത്സര ആഘോഷത്തിനിടെ ട്രക്ക് ഇടിച്ചുകയറ്റി 15 പേർ മരിച്ചിരുന്നു. ഈ സംഭവവുമായി ഹോട്ടലിലെ സ്ഫോടനത്തിന് ബന്ധമുണ്ടോയെന്ന് പരിശോധിക്കുകയാണ് യുഎസ് അധികൃതർ.