web analytics

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന് രോഗികളെ ഒഴിപ്പിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന് രോഗികളെ ഒഴിപ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ ഉണ്ടായ തീപിടിത്തം വലിയ ആശങ്കയ്ക്ക് ഇടയാക്കി. ഒന്നാം നിലയിൽ ഉണ്ടായ തീപിടിത്തത്തെ തുടർന്ന് പ്രദേശം മുഴുവൻ കനത്ത പുകയാൽ മൂടപ്പെട്ടു.

സർജിക്കൽ ഐസിയുവിന് സമീപമാണ് തീപിടിത്തമുണ്ടായത്. സംഭവത്തെ തുടർന്ന് ഐസിയുവിൽ ചികിത്സയിലായിരുന്ന 32 രോഗികളെ അടിയന്തരമായി ഒഴിപ്പിച്ച് മറ്റ് വാർഡുകളിലേക്ക് മാറ്റി. ആശുപത്രി ജീവനക്കാരെയും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള വസ്തുക്കൾക്ക് തീപിടിച്ചതിനാലാണ് പുക കനത്തതെന്നാണ് വിവരം. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. ആശുപത്രിയുടെ മറ്റ് ഭാഗങ്ങളിലേക്ക് തീ പടർന്നിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

English Summary

A fire broke out in the multi-speciality block of Thiruvananthapuram Medical College, causing panic. The incident occurred on the first floor near the surgical ICU, filling the area with thick smoke.

Around 32 patients in the ICU were evacuated and shifted to safer wards. Staff were also moved to secure locations. The fire is suspected to have been caused by a short circuit, and materials like plastic intensified the smoke.

Fire force units reached the spot and are continuing rescue and control operations. Authorities confirmed that the fire has not spread to other parts of the hospital.

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

Other news

ഇനി പുല്ലുവെട്ടാൻ വിയർക്കണ്ട, കളിപ്പാട്ടം പോലെ നിയന്ത്രിക്കാം! നെല്ലിമറ്റം എൻജിനിയറിങ് കോളജ് വിദ്യാർത്ഥികളുടെ അത്ഭുത യന്ത്രം!

ഇനി പുല്ലുവെട്ടാൻ വിയർക്കണ്ട, കളിപ്പാട്ടം പോലെ നിയന്ത്രിക്കാം! നെല്ലിമറ്റം എൻജിനിയറിങ് കോളജ് വിദ്യാർത്ഥികളുടെ...

കോൺക്രീറ്റ് മിക്‌സർ ലോറി ബി എം ഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞു: ഹൈക്കോടതി അഭിഭാഷകന് ദാരുണാന്ത്യം

കോൺക്രീറ്റ് മിക്‌സർ ലോറി ബി എം ഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞു:...

റഷ്യയും ക്രൊയേഷ്യയും മുതൽ 22 രാജ്യങ്ങൾ കേരളത്തിൽ; ഇന്ത്യൻ തെരഞ്ഞെടുപ്പിനെ ലോകം ഉറ്റുനോക്കുന്നത് എന്തുകൊണ്ട്?

റഷ്യയും ക്രൊയേഷ്യയും മുതൽ 22 രാജ്യങ്ങൾ കേരളത്തിൽ; ഇന്ത്യൻ തെരഞ്ഞെടുപ്പിനെ ലോകം...

ഗൂഗിൾ പേ ‘പോക്കറ്റ് മണി’ ഭീഷണി സന്ദേശങ്ങൾ വ്യാജം; ജാഗ്രതാ നിർദ്ദേശവുമായി കേരള പൊലീസ്

ഗൂഗിൾ പേ ‘പോക്കറ്റ് മണി’ ഭീഷണി സന്ദേശങ്ങൾ വ്യാജം; ജാഗ്രതാ നിർദ്ദേശവുമായി...

പോളിങ് ബൂത്തിൽ വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു: മലപ്പുറത്ത് യുവാവ് അറസ്റ്റിൽ

പോളിങ് ബൂത്തിൽ വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു: മലപ്പുറത്ത് യുവാവ്...

Related Articles

Popular Categories

spot_imgspot_img