web analytics

ജൂണിൽ മഴ തുടർച്ചയായി പെയ്താൽ 2018 ലെ പ്രളയത്തിലേതിനു സമാനമായ സാഹചര്യത്തിലേക്ക്… എല്ലാത്തിനും കാരണം ഈ വകുപ്പ്

കൊച്ചി: കെഎസ്ഇബിയുടെ ഡാം മാനേജ്മെന്റ് ഇത്തവണയും പാളിയെന്ന് റിപ്പോർട്ട്. ‌നിലവിലെ ജലവർഷം നാളെ അവസാനിക്കാനിരിക്കെ ആവശ്യമായ കരുതൽ ശേഖരത്തിന്റെ മൂന്നിരട്ടിയിലധികം വെള്ളമാണു റിസർവോയറുകളിൽ ഇപ്പോഴുള്ളതെന്നാണ് റിപ്പോർട്ട്.

1542.465 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള വെള്ളം നിലവിലുണ്ട്. മഴ ഇപ്പോഴത്തേതുപോലെ 3 ദിവസം കൂടി തുടർന്നാൽ, 500 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദനത്തിനുള്ള കരുതൽ വെള്ളം ഉണ്ടാകേണ്ടിടത്ത് ഏകദേശം 2000 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള വെള്ളം ജൂൺ ഒന്നിനു ഡാമുകളിലുണ്ടാവും.

സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാകും ഒരു ജലവർഷത്തിന്റെ ആദ്യമേതന്നെ ഡാമുകൾ ഇത്രയധികം നിറയുന്നത്. ജൂണിൽ മഴ തുടർച്ചയായി പെയ്താൽ 2018 ലെ പ്രളയത്തിലേതിനു സമാനമായ സാഹചര്യത്തിലേക്ക് എത്താമെന്നാണ് റിപ്പോര്ട്ട്.

വൈദ്യുതി ഉൽപാദനം കുറയുകയും ഡാമുകളിലേക്കുള്ള ഒഴുക്കു കൂടുകയും ചെയ്തതോടെ ചെറുകിട ഡാമുകൾ എല്ലാം തുറന്നുവിട്ടുതുടങ്ങി.ജൂൺ 1 മുതൽ മേയ് 31 വരെയാണു കെഎസ്ഇബി ജലവർഷം കണക്കാക്കുന്നത്.

കാലവർഷം വൈകാനുള്ള സാധ്യത കണക്കിലെടുത്ത് മേയ് 31 വരെ 500–600 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള വെള്ളം കരുതൽ വെക്കാറുണ്ട്.

എന്നാൽ, ഇത്തവണ വേനലിൽ പ്രതീക്ഷിച്ചത്ര വൈദ്യുതി ഉപയോഗം ഇല്ലാതെവരികയും കാലവർഷം നേരത്തേ എത്തുകയും ചെയ്തതാണ് ഇപ്പോഴത്തെ സാഹചര്യത്തിലേക്ക് എത്തിച്ചത്.

ഇപ്പോൾ ഡാമുകളിൽ സംഭരണ ശേഷിയുടെ 37% വെള്ളമുണ്ട്.14.5 % വെള്ളം മാത്രം നിലനിർത്തേണ്ട സ്ഥാനത്താണ് ഇത്രയും അധികം.

മേയ് മാസത്തിൽ വൈദ്യുതി ആവശ്യവും ഉപഭോഗവും കുറയുന്നതു മനസ്സിലായിട്ടും അതനുസരിച്ചു ജലവൈദ്യുതി ഉൽപാദനം വർധിപ്പിക്കാത്തതാണു കാലവർഷത്തിന്റെ ആദ്യ ദിവസങ്ങളിൽ തന്നെ ഡാമുകളിൽ ജലനിരപ്പ് ക്രമാതീതമായി ഇത്തരത്തിൽ ഉയരാൻ കാരണം.

കരുതൽ ശേഖരം പരമാവധി ഉപയോഗിക്കാതെ തന്നെ പുറത്തുനിന്നു വൈദ്യുതി വാങ്ങുകയും ചെയ്തു. ഇൗ വർഷം ഏറ്റവും ഉയർന്ന ഡിമാൻഡ് പ്രതീക്ഷിച്ച മേയ് മാസത്തിൽ വൈദ്യുതി ഉപഭോഗം ആ നിലയിലേക്ക് എത്തിയില്ല. ഇൗ വർഷം ഏറ്റവും കൂടുതൽ ഡിമാൻഡുണ്ടായത് മാർച്ച് 20 നാണ്– 5347 മെഗാവാട്ട്.

spot_imgspot_img
spot_imgspot_img

Latest news

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം പാലക്കാട്:...

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

Other news

സ്ഥിരം കുറ്റവാളികള്‍ക്ക് എളുപ്പത്തിൽ ജാമ്യം കിട്ടുന്ന സ്ഥിതിയുണ്ടാവരുതെന്ന് സുപ്രിം കോടതി

സ്ഥിരം കുറ്റവാളികള്‍ക്ക് എളുപ്പത്തിൽ ജാമ്യം കിട്ടുന്ന സ്ഥിതിയുണ്ടാവരുതെന്ന് സുപ്രിം കോടതി ന്യൂഡൽഹി: ക്രിമിനൽ...

3 കോടി രൂപ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ പിതാവിനെ വിഷപ്പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തി; 2 മക്കൾ ഉൾപ്പെടെ 5 പേർ പിടിയില്‍

പിതാവിനെ വിഷപ്പാമ്പിനെകൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തി; മക്കൾ പിടിയില്‍ ചെന്നൈയ്ക്ക് സമീപമുള്ള തിരുത്തണിയിൽ...

നടപ്പാതയിൽ മലമൂത്ര വിസർജനം; ചൊദ്യം ചെയ്ത വഴിയോരക്കച്ചവടക്കാരനെ കമ്പിവടിക്കടിച്ചു; സംഭവം ഗുരുവായൂർ ക്ഷേത്രനടയിൽ

നടപ്പാതയിൽ മലമൂത്ര വിസർജനം; ചൊദ്യം ചെയ്ത വഴിയോരക്കച്ചവടക്കാരനെ കമ്പിവടിക്കടിച്ചു; സംഭവം ഗുരുവായൂർ...

അറ്റകുറ്റപ്പണി: അബുദാബിയിൽ E11 റോഡ് ഭാഗികമായി അടച്ചിടും

അറ്റകുറ്റപ്പണി: അബുദാബിയിൽ E11 റോഡ് ഭാഗികമായി അടച്ചിടും അബുദാബി: അബുദാബിയിലെ അൽ ദഫ്റ...

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം പാലക്കാട്:...

Related Articles

Popular Categories

spot_imgspot_img