web analytics

യുപിഐ ഇടപാടുകൾക്ക് അതിവേ​ഗം

ഈമാറ്റം നിങ്ങളറിഞ്ഞോ?

യുപിഐ ഇടപാടുകൾക്ക് അതിവേ​ഗം

ന്യൂഡൽഹി: യുണിഫൈഡ് പേമെന്റ്‌സ് ഇന്റർഫേസ് വഴിയുള്ള ഇടപാടുകൾ ഇന്ന് മുതൽ വേഗത്തിലാകും. നാഷണൽ പേമെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ്(എൻപിസിഐ) ഇക്കാര്യം അറിയിച്ചത്.

പുതിയ മാറ്റം ബാങ്കുകൾക്കും, ഫോൺപേ, ഗൂഗിൾ പേ പോലുള്ള സേവനദാതാക്കൾക്കും ഉപകാരപ്പെടുമെന്ന് സർക്കുലറിലുണ്ട്.

പണം അയക്കൽ, ഇടപാട് പരിശോധിക്കൽ തുടങ്ങിയവയ്ക്ക് നിലവിൽ 30 സെക്കൻഡാണ് ആവശ്യമായി വരുന്നത്. ഇനി ഇതിന് 15 മുതൽ സെക്കൻഡുകൾ മതിയാകും.

30 സെക്കൻഡുകളെടുത്തിരുന്ന ട്രാൻസാക്ഷൻ റിവേഴ്‌സലിന് ഇനി 10 സെക്കൻഡും മതി. 15 സെക്കൻഡ് എടുത്തിരുന്ന വിലാസം പരിശോധിക്കൽ, ഇനി 10 സെക്കൻഡുകൊണ്ടുതന്നെ പൂർത്തിയാകും.

READ MORE: മാറാതെ മഴ; 11 ജില്ലകളിലും രണ്ട് താലൂക്കുകളിലും ഇന്ന് അവധി

യുപിഐ ഇടപാടുകളുടെ സേവനം മെച്ചപ്പെടുത്തുന്നതിനായി ഫീഡ്ബായ്ക്ക് സമയം കുറയ്ക്കാൻ ശ്രമിക്കുന്നതായി എൻപിസിഐ 2025 ഏപ്രിൽ 26 ന് പുറത്തിറക്കിയ സർക്കുലറിൽ പറഞ്ഞിരുന്നു.

ഈ ക്രമീകരണങ്ങൾ സെൻഡർ ബാങ്കുകൾക്കും, ഗുണഭോക്തൃ ബാങ്കുകൾക്കും, ഫോൺ പേ, ഗൂഗിൾ പേ, പേടിഎം പോലുള്ള പേയ്മെന്റ് സേവന ദാതാക്കൾക്കും ഗുണം ചെയ്യുമെന്ന് എൻപിസിഐ പ്രസ്താവനയിൽ പറഞ്ഞു.

വയോധികർക്ക് ഇനി പണമിടപാടിന് ആരുടേയും സഹായം തേടേണ്ട: പ്രായമായവർക്ക് വേണ്ടി മാത്രം ഒരു യുപിഐ ആപ്പ് !

യുപിഐ സേവനങ്ങൾ ഉപയോഗിക്കുന്നതിൽ പ്രായമായവർ പല ബുദ്ധിമുട്ടുകളും നേരിടാറുണ്ട്. പ്രായത്തിന്റെ പ്രശ്നങ്ങളും അറിവില്ലായ്മയും, തട്ടിപ്പിൽ വീഴുമെന്ന ഭയവും മറ്റും ഇത് ഉപയോഗിക്കുന്നതിൽ നിന്നും അവരെ പിന്നോട്ട് വലിക്കാറുണ്ട്. എന്നാൽ അതിനും പരിഹാരമായിരിക്കുകയാണ്.

പ്രായമായവർക്ക് വേണ്ടി മാത്രം ഒരു യുപിഐ ആപ്പ് എത്തിയിരിക്കുകയാണ്. സീനീയർ സിറ്റിസൺസിന് മാത്രമായാണ് ഈ പുതിയ യുപിഐ ആപ്പ് അ‌വതരിപ്പിച്ചിരിക്കുന്നത്.

മുതിർന്നവർക്കായുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഓൺ​ലൈൻ ക്ലബ് ആയ ജെൻ​വൈസ് ആണ് ഈ പുതിയ യുപിഐ ആപ്പ് കൊണ്ടുവന്നിരിക്കുന്നത്.

ലളിതമായ യൂസർ ഇന്റർഫേസ്, മെച്ചപ്പെടുത്തിയ സുരക്ഷ, സൈബർ തട്ടിപ്പുകളെക്കുറിച്ചുള്ള ബോധവൽക്കരണം എന്നിവയെല്ലാമായാണ് പുതിയ ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്.

ആക്സിസ് ബാങ്കുമായ സഹകരിച്ചാണ് ആപ്പ് എത്തിച്ചിരിക്കുന്നത്. ജെൻ​വൈസ് യുപിഐ ആപ്പ് എന്നാണ് ആപ്പിന് പേര് നൽകിയിരിക്കുന്നത്.

ജെൻ​വൈസ് യുപിഐ ആപ്പ് ആൻ‍ഡ്രോയിഡ്, ഐഒസ് ഉപഭോക്താക്കൾക്ക് ലഭ്യമാണ്.യുപിഐ ലൈറ്റ്, മൊബൈൽ നമ്പർ മാപ്പർ എന്നീ ഫീച്ചറുകൾ സഹിതമാണ് ഇത് എത്തുന്നത്.

READ MORE: ഗതാഗതക്കുരുക്കിൽ പെട്ട് ആംബുലൻസ്; ചികിത്സ വൈകി; ആദിവാസി ബാലന് ദാരുണാന്ത്യം

അ‌തിനാൽ ബാങ്ക് ഡീറ്റെയിൽസ്, ഫോൺ നമ്പർ തുടങ്ങിയ സ്വകാര്യ വിവരങ്ങൾ വെളിപ്പെടുത്താതെ തന്നെ ഇടപാടുകൾ നടത്താം. വെറും നാല് നടപടിക്രമങ്ങളിലൂടെ ഉപയോക്താക്കൾക്ക് ഫോണിൽ ഈ ആപ്പ് പ്രവർത്തിപ്പിക്കാൻ സാധിക്കും.

മൊബൈൽ നമ്പറുകൾ സജീവമല്ലെങ്കിൽ പണികിട്ടും

യുപിഐയുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പറുകൾ സജീവമല്ലെങ്കിൽ ആ നമ്പർ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് നീക്കം ചെയ്യുമെന്നും, യുപിഐ ഇടപാടുകൾ സാധ്യമാകില്ലെന്നുമാണ് നാഷണൽ പേയ്‌മെൻറ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൻ‌പി‌സി‌ഐ) പുതിയ അറിയിപ്പ്.

നിങ്ങളുടെ ബാങ്ക് അക്കൗണ്ട് പഴയ നമ്പറുമായോ ഇപ്പോൾ സജീവമല്ലാത്ത ഒരു നമ്പറുമായോ ലിങ്ക് ചെയ്തിട്ടുണ്ടെങ്കിൽ, എത്രയും പെട്ടെന്ന് നിങ്ങളുടെ നമ്പർ അക്കൗണ്ടുമായി അപ്ഡേറ്റ് ചെയ്യണം.

പുതിയ മൊബൈൽ നമ്പർ എടുത്തിട്ടുള്ളവരും, എന്നാൽ ബാങ്ക് അക്കൗണ്ട് ഇപ്പോഴും ഉപയോഗിക്കാത്ത പഴയ മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ചിരിക്കുന്ന ഉപയോക്താക്കളെയായിരിക്കും ഈ തീരുമാനം ഏറ്റവും കൂടുതൽ ബാധിക്കുക.

English Summary:

Transactions through the Unified Payments Interface (UPI) will be faster starting today. The National Payments Corporation of India (NPCI) announced this update.

spot_imgspot_img
spot_imgspot_img

Latest news

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി പാലക്കാട്...

ടിപി കേസ് പ്രതി രജീഷിന് മൂന്ന് മാസത്തിനിടെ രണ്ടാമതും പരോള്‍ അനുവദിച്ച് പിണറായി സർക്കാർ

ടിപി കേസ് പ്രതി രജീഷിന് മൂന്ന് മാസത്തിനിടെ രണ്ടാമതും പരോള്‍ അനുവദിച്ച്...

ഭർത്താവിനെ മർദ്ദിക്കുന്നത് ചോദ്യം ചെയ്തതോടെ നെഞ്ചിൽപിടിച്ച് തള്ളി, കരണത്തടിച്ചു, കള്ളക്കേസിൽ കുടുക്കി; ക്രൂരനായ എസ്.എച്ച്.ഒയ്ക്ക് സസ്പെൻഷൻ

ഭർത്താവിനെ മർദ്ദിക്കുന്നത് ചോദ്യം ചെയ്തതോടെ നെഞ്ചിൽപിടിച്ച് തള്ളി, കരണത്തടിച്ചു, കള്ളക്കേസിൽ കുടുക്കി;...

Other news

മദ്യപിച്ചു ബോധം പോയ പെൺകുട്ടിയെ ടാക്സിയിൽ പീഡിപ്പിച്ചു; ഇന്ത്യൻ വംശജനായ ടാക്സി ഡ്രൈവർ അറസ്റ്റിൽ

പെൺകുട്ടിയെ ടാക്സിയിൽ പീഡിപ്പിച്ച ടാക്സി ഡ്രൈവർ അറസ്റ്റിൽ വാഷിങ്ടൻ: യുഎസിലെ കാലിഫോർണിയ സംസ്ഥാനത്ത്...

‘അണലി’ വെബ് സീരീസ് സംപ്രേക്ഷണം തടയണം; കൂടത്തായി പ്രതി ജോളി ജോസഫ് ഹൈക്കോടതിയിൽ

‘അണലി’ വെബ് സീരീസ് സംപ്രേക്ഷണം തടയണം; കൂടത്തായി പ്രതി ജോളി ജോസഫ്...

പാരഡിയും പാരയായി; ഇനി കൂടുതല്‍ കേസ് വേണ്ടെന്ന് നിര്‍ദേശം

പാരഡിയും പാരയായി; ഇനി കൂടുതല്‍ കേസ് വേണ്ടെന്ന് നിര്‍ദേശം ‘പോറ്റിയെ കേറ്റിയേ’ എന്ന...

വിമാനം കയറുന്നത് പിച്ചയെടുക്കാൻ; 24,000 പാകിസ്ഥാനികളെ നാടുകടത്തി സൗദി

വിമാനം കയറുന്നത് പിച്ചയെടുക്കാൻ; 24,000 പാകിസ്ഥാനികളെ നാടുകടത്തി സൗദി റിയാദ്∙ സംഘടിത ഭിക്ഷാടനവും...

വൈദ്യുതി ഇല്ലെന്ന് ഉറപ്പ്… പക്ഷേ ഷോക്ക്: കരാര്‍ തൊഴിലാളി മരിച്ചു; കാരണം കണ്ടെത്താനാകാതെ കെഎസ്ഇബി

കോന്നി: വൈദ്യുതി പ്രവാഹം പൂര്‍ണമായും നിര്‍ത്തിവെച്ചുവെന്നു കെഎസ്ഇബി വ്യക്തമാക്കിയ ഹൈടെന്‍ഷന്‍ ലൈനില്‍നിന്ന്...

പരാതിപ്പെട്ടത് എന്‍റെ തെറ്റ്; ആത്മഹത്യ ചെയ്യണമായിരുന്നു; എന്നെ ജീവിക്കാന്‍ വിടൂ…

പരാതിപ്പെട്ടത് എന്‍റെ തെറ്റ്; ആത്മഹത്യ ചെയ്യണമായിരുന്നു; എന്നെ ജീവിക്കാന്‍ വിടൂ… തൃശൂർ: നടിയെ...

Related Articles

Popular Categories

spot_imgspot_img