റെയില്‍വേ ട്രാക്കിന് സമീപം ഉറങ്ങിക്കിടന്ന യുവാവിന് മുകളിലൂടെ ട്രെയിന്‍ കടന്നുപോയിട്ടും പരിക്കുകള്‍ ഏൽക്കാതെ യുവാവ് അദ്ഭുതകരമായി രക്ഷപ്പെട്ടു. പെറുവിന്റെ തലസ്ഥാനമായ ലിമയിലാണ് സംഭവം.
സംഭവം സുരക്ഷാ ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. റെയില്‍വേ ട്രാക്കിന് സമീപം അബോധാവസ്ഥയില്‍ ഒരാള്‍ കിടക്കുന്നതായി ദൃശ്യങ്ങളില്‍ കാണാം. പെട്ടെന്ന് ഒരു ഗുഡ്‌സ് ട്രെയിന്‍ വന്ന് അതിലൂടെ കടന്നുപോകുന്നു.
എന്നാൽ പിന്നീടാണ് അത്ഭുതം നടന്നത്. ഗുരുതരമായി പരിക്കേല്‍ക്കുന്നതിനു പകരം, ട്രെയിന്‍ കടന്നുപോയ ഉടനെ ആ മനുഷ്യന്‍ എഴുന്നേല്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
ട്രെയിൻ മുകളിലൂടെ കടന്നുപോയിട്ടും
ഇടതുകൈയില്‍ ചെറിയ പരിക്കുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വൈദ്യചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി.