web analytics

യാത്രക്കാരന്റെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച് പൊള്ളിച്ച് പാൻട്രി ജീവനക്കാരൻ

അക്രമം ട്രെയിനിലെ ഭക്ഷണശാലയിൽ പോയി വെള്ളം ചോദിച്ചതിന്

യാത്രക്കാരന്റെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച് പൊള്ളിച്ച് പാൻട്രി ജീവനക്കാരൻ

പാലക്കാട്: ട്രെയിൻ യാത്രികന്റെ മുഖത്തേക്ക് തിളച്ച വെള്ളം ഒഴിച്ച സംഭവത്തിൽ തീവണ്ടിക്കുള്ളിലെ ഭക്ഷണശാല (പാൻട്രികാർ) ജീവനക്കാരൻ അറസ്റ്റിൽ.

നേത്രാവതി എക്സ്പ്രസിൽ മുംബൈ സ്വദേശിയായ 24 കാരൻ അഭിഷേക് ബാബുവിന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ടാണ് മാനേജർ രാഗവേന്ദ്ര സിങ്ങിനെ (ഉത്തർപ്രദേശ്) ഷൊർണ്ണൂർ പോലീസ് അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. മുംബയിൽ നിന്നുള്ള അഷീഷ്, അനീഷ്, കിഷൻ, തേജസ്, സിതേഷ്, അഭിഷേക് ബാബു എന്നിവർ തൃശൂരിലെ സുഹൃത്ത് ഹാഷിഷിന്റെ വീട്ടിലേക്ക് പോവുകയായിരുന്നു.

യാത്രയ്ക്കിടെ വെള്ളം തീർന്നതിനെ തുടർന്ന് യുവാക്കൾ പാൻട്രികാറിൽ നിന്ന് വെള്ളം വാങ്ങി 200 രൂപ നൽകി.

ചില്ലറയായി 15 രൂപ കൊണ്ടുവരാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ജീവനക്കാരുമായും യുവാക്കളുമായും വാക്കുതർക്കമുണ്ടായി.

തർക്കത്തിന് ശേഷം സീറ്റിലേക്ക് മടങ്ങിയ യുവാക്കൾക്ക് അവരുടെ കണ്ണടയും തൊപ്പിയും പാൻട്രികാറിൽ മറന്നുവെന്നു മനസിലായി.

അത് തിരികെ എടുക്കാനായി അവർ മടങ്ങിയപ്പോൾ ജീവനക്കാർ “രാവിലെ തരാം” എന്നു പറഞ്ഞ് മടക്കി.

വെള്ളിയാഴ്ച രാവിലെ 10 മണിയോടെ വീണ്ടും ആവശ്യപ്പെട്ടപ്പോൾ രാഗവേന്ദ്ര സിങ്ങ് ബക്കറ്റിലുണ്ടായിരുന്ന തിളച്ച വെള്ളം എടുത്ത് അഭിഷേക് ബാബുവിന്റെ ശരീരത്തിലേക്ക് ഒഴിച്ചു.

മുതുകിനും കാലിനും പൊള്ളലേറ്റ അഭിഷേക് ബാബുവിനെ സുഹൃത്തുക്കളും റെയിൽവേ പോലീസും ചേർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തെക്കുറിച്ച് സുഹൃത്ത് ഹാഷിഷ് പോലീസിനെ അറിയിച്ചു. ട്രെയിൻ തൃശൂർ സ്റ്റേഷനിലെത്തിയതോടെ പ്രതിയെ റെയിൽവേ പോലീസ് പിടികൂടി. പിന്നീട് കോടതി റിമാൻഡ് ചെയ്തു.

English Summary:

A pantry car manager of the Netravati Express, Raghavendra Singh from Uttar Pradesh, was arrested by Shoranur police for pouring boiling water on a 24-year-old Mumbai native, Abhishek Babu, during a dispute over change money. https://www.facebook.com/share/1CckSf9kFt/

train-hot-water-attack-arrest-palakkad

ട്രെയിൻ, ആക്രമണം, പാലക്കാട്, നേത്രാവതി എക്സ്പ്രസ്, പാൻട്രികാർ, പോലീസ് അറസ്റ്റ്

spot_imgspot_img
spot_imgspot_img

Latest news

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

അടുത്ത പ്രമുഖൻ എ പത്മകുമാർ

അടുത്ത പ്രമുഖൻ എ പത്മകുമാർ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ...

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം കൊച്ചി: ഭർത്താവിന്റെ സംരക്ഷണയിലാണെന്ന കാരണത്താൽ...

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല ഡല്‍ഹി:...

Other news

ഇടുക്കി ഡാം അടച്ചു: വെള്ളത്തിനും വൈദ്യുതിക്കും ബദൽ സംവിധാനങ്ങൾ

ഇടുക്കി ഡാം അടച്ചു: വെള്ളത്തിനും വൈദ്യുതിക്കും ബദൽ സംവിധാനങ്ങൾ തിരുവനന്തപുരം∙ ഇടുക്കി ഡാമിലെ...

ഡല്‍ഹിയിൽ ഇന്ന് സിപിഎം പോളിറ്റ് ബ്യൂറോ യോഗം; തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും പിഎം ശ്രീ വിവാദവും ചർച്ചയ്‌ക്ക്

ഡല്‍ഹിയിൽ ഇന്ന് സിപിഎം പോളിറ്റ് ബ്യൂറോ യോഗം; തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും...

വോട്ടുകവലക്കിടെ പോരടിച്ച് പ്രശാന്ത് ശിവനും ആർഷോയും

വോട്ടുകവലക്കിടെ പോരടിച്ച് പ്രശാന്ത് ശിവനും ആർഷോയും പാലക്കാട്∙ വാർത്താ ചാനലിന്റെ തെരഞ്ഞെടുപ്പ് ചര്‍ച്ചയ്ക്കിടെ...

മൂലമറ്റത്ത് ചാകര

മൂലമറ്റത്ത് ചാകര അറക്കുളം∙ അറ്റകുറ്റപ്പണികൾക്കായി മൂലമറ്റം പവർഹൗസിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിയതോടെ മീൻപിടുത്തക്കാർക്ക്...

വിവാഹമോചനം വേണമെന്ന് ഭർത്താവ്

വിവാഹമോചനം വേണമെന്ന് ഭർത്താവ് അഹമ്മദാബാദ്∙ തെരുവ് നായ്ക്കളെ വീട്ടിലേക്ക് കൊണ്ടുവന്നതിനെ തുടർന്ന് വിവാഹബന്ധം...

കുടുംബ കലഹം സോഷ്യൽ മീഡിയയിൽ ചർച്ചയാകുമ്പോൾ

കുടുംബ കലഹം സോഷ്യൽ മീഡിയയിൽ ചർച്ചയാകുമ്പോൾ തൃശൂർ∙ പ്രശസ്ത ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർമാരായ മാരിയോ...

Related Articles

Popular Categories

spot_imgspot_img