അമേരിക്കയിൽ ഇന്ത്യൻ കുടുംബത്തിന് ദാരുണാന്ത്യം
യു എസ്: അമേരിക്കയിലെ ഗ്രീൻ കൗണ്ടിയിൽ വൻ വാഹനാപകടം. നാലംഗ ഇന്ത്യൻ കുടുംബം മരിച്ചു. ഹൈദരാബാദിൽ നിന്നുള്ള ശ്രീ വെങ്കട്ട്, ഭാര്യ തേജസ്വിനി, ഇവരുടെ രണ്ട് മക്കൾ എന്നിവരാണ് മരിച്ചത്.
. അവധിക്കാലം ആഘോഷിക്കാനായി യുഎസിൽ എത്തിയതായിരുന്നു കുടുംബം. അപകടത്തെ തുടർന്ന് കാറിന് തീപിടിച്ചതിനെ തുടർന്നാണ് യാത്രക്കാർ വെന്തുമരിച്ചത്.
അറ്റലാന്റയിൽ നിന്ന് ഡാലസിലേക്ക് ബന്ധുക്കളെ സന്ദർശിച്ച ശേഷം തിരികെ പോവുകയായിരുന്നു. യാത്രയ്ക്കിടെ ഇവരുടെ കാറിൽ ദിശ തെറ്റിവന്ന ഒരു മിനി ട്രക്ക് ഇടിക്കുകയായിരുന്നു
മൃതദേഹങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറും. തുടർന്ന് മൃതദേഹങ്ങൾ നാട്ടിലെത്തിച്ച് സംസ്കരിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നു.
നാല് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. .മൃതദേഹങ്ങൾ കത്തിക്കരിഞ്ഞതിനാൽ തിരിച്ചറിയാൻ ശാസ്ത്രീയമായ പരിശോധനകൾ വേണ്ടി വരും.
ഈ 12 രാജ്യങ്ങളിൽ നിന്നുള്ളവർ ഇനി അമേരിക്കയിൽ കാലുകുത്തരുത്; പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി പ്രസിഡന്റ്
വാഷിങ്ടണ്‍: പന്ത്രണ്ട് രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക് യുഎസില്‍ പൂര്‍ണ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
അഫ്ഗാനിസ്ഥാന്‍, മ്യാന്‍മര്‍, ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഇക്വറ്റോറിയല്‍ ഗിനിയ, എറിത്രിയ, ഹെയ്തി, ഇറാന്‍, ലിബിയ, സൊമാലിയ, സുഡാന്‍, യെമന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് അമേരിക്കയിൽ പ്രവേശനം പൂര്‍ണമായി വിലക്കിയിട്ടുള്ളത്.
ബറൂണ്ടി, ക്യൂബ, ലാവോസ്, സിയറ ലിയോണ്‍, ടോഗോ, തുര്‍ക്ക്‌മെനിസ്ഥാന്‍, വെനസ്വേല തുടങ്ങിയ 7 രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് ഭാഗിക വിലക്ക് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങളും കര്‍ശനമാക്കിയിട്ടുണ്ട്.
തീവ്രവാദ ബന്ധം, യുഎസ് കുടിയേറ്റ നിര്‍വ്വഹണ സംവിധാനങ്ങളുമായുള്ള നിസ്സഹകരണം, നിരീക്ഷണ സംവിധാനങ്ങളുടെ അപര്യാപ്ത എന്നിവ ചൂണ്ടിക്കാട്ടി ‘വളരെ ഉയര്‍ന്ന അപകടസാധ്യത’ ഉള്ള രാജ്യങ്ങള്‍ എന്ന വിശേഷണമാണ് വിലക്കിന് വൈറ്റ് ഹൗസ് നല്‍കുന്ന വിശദീകരണം.
അമേരിക്കയെ സുരക്ഷതമാക്കാനുള്ള നടപടി എന്നാണ് ഡോണള്‍ഡ് ട്രംപ് പുതിയ നിയന്ത്രണത്തെ വിശേഷിപ്പിച്ചത്. ”അമേരിക്കയിലേക്കുള്ള പ്രവേശന വിലക്ക് പുനഃസ്ഥാപിക്കുകയാണ്,
ചിലര്‍ ഇതിനെ ട്രംപ് യാത്രാ നിരോധനം എന്ന് വിളിക്കുന്നു, സുപ്രീം കോടതി ശരിവച്ച തീവ്ര ഇസ്ലാമിക ഭീകരരെ നമ്മുടെ രാജ്യത്തിന് പുറത്തുനിര്‍ത്തുമെന്നും ട്രംപ് വ്യക്തമാക്കുന്നു.
കുവൈറ്റിൽ നിന്നും അമേരിക്കയിൽ എത്തിയത് മാസങ്ങൾക്ക് മുമ്പ്; പ്രവാസി മലയാളി ഉറക്കത്തിൽ മരിച്ചു
ഒഹായോ: യുഎസിലെ ഒഹായോയിൽ മാവേലിക്കര സ്വദേശി അന്തരിച്ചു. മാവേലിക്കര ചെറുകോൽ സ്വദേശിയായ സാജു വർഗീസ് (46) ആണ് മരിച്ചത്. ഉറക്കത്തിനിടെയാണ് മരണം സംഭവിച്ചത്.
ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഒഹായോ സ്‌റ്റേറ്റിലെ ഡേറ്റൺ സിറ്റിയിൽ കുടുംബത്തോടൊപ്പം താമസിച്ചു വരികയായിരുന്നു സാജു വർഗീസ്.
ദീർഘകാലം കുവൈത്തിൽ ഫാർമസിസ്റ്റായി ജോലിചെയ്തിരുന്ന അദ്ദേഹം ഭാര്യക്ക് ജോലി ലഭിച്ചതിനെത്തുടർന്ന് 2024 ഒക്ടോബറിലാണ് യുഎസിലേക്ക് എത്തിയത്.
അമേരിക്ക പാർട്ടിക്ക് അമേരിക്കയിൽ സ്ഥാനമില്ല: ഡോണൾഡ് ട്രംപ്
മാവേലിക്കരയിൽ ചെറുകോൽ മാർത്തോമ്മാ പള്ളിയിലെ അംഗമാണ് സാജു. ഡേറ്റണിലെ കെറ്ററിങ് ഹെൽത്തിൽ നഴ്‌സായ ഷൈ ഡാനിയേൽ ആണ് സാജുവിന്റെ ഭാര്യ. മക്കൾ: അലൻ വി.സാജു,
ആൻഡ്രിയ മറിയം സാജു. മാവേലിക്കര ചെറുകോൽ മുള്ളൂറ്റിൽ ചാക്കോ വർഗീസ്, പൊന്നമ്മ എന്നിവരുടെ മകനാണ്. സന്തോഷ്, ഷെറിൻ എന്നിവർ സഹോദരങ്ങളാണ്.
സംസ്‌കാരം നാട്ടിൽ നടത്താനാണ് കുടുംബാംഗങ്ങളുടെ ആഗ്രഹം. ഇതിനു വേണ്ടിയുള്ള ക്രമീകരണങ്ങൾ സഹപ്രവർത്തകർ, സുഹൃത്തുക്കൾ, ഡേറ്റൺ മലയാളി അസോസിയേഷൻ ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.
Summary:
A tragic road accident occurred in Green County, USA, resulting in the death of a four-member Indian family. The family had arrived in the United States to celebrate their vacation. The vehicle caught fire following the crash, leading to the passengers being burned to death.