web analytics

സാമ്പത്തിക തട്ടിപ്പ്; ടി പി ഹാരിസ് റിമാൻഡിൽ

സാമ്പത്തിക തട്ടിപ്പ്; ടി പി ഹാരിസ് റിമാൻഡിൽ

മലപ്പുറം: സാമ്പത്തിക തട്ടിപ്പ് കേസിൽ പിടിയിലായ മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമായ ടിപി ഹാരിസിനെ റിമാൻഡ് ചെയ്തു. മലപ്പുറം കോടതി 14 ദിവസത്തേക്കാണ് ഹാരിസിനെ റിമാൻഡ് ചെയ്തത്.

തുടർന്ന് ഹാരിസിനെ മഞ്ചേരി സബ്ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്. മലപ്പുറം ജില്ലാ പഞ്ചായത്ത് പദ്ധതികളുടെ പേരിൽ 25 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് ഹാരിസിനെ മുംബൈ വിമാനത്താവളത്തിൽ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തത്.

ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതികളുടെ കരാർ നൽകാമെന്ന് വാഗ്ദാനം നൽകിയാണ് ഹാരിസ് പണം തട്ടിയത്.

ക്യൂ ആർ കോഡ് വഴി 69 ലക്ഷം രൂപ തട്ടി; ദിയ കൃഷ്‌ണയുടെ മുൻജീവനക്കാർ കീഴടങ്ങി

തിരുവനന്തപുരം: ‘ഓ ബൈ ഓസി’ എന്ന സ്ഥാപനത്തിന്റെ ഉടമയും നടൻ കൃഷ്‌ണകുമാറിന്റെ മകളുമായ ദിയ കൃഷ്‌ണയുടെ സ്ഥാപനത്തിൽ നിന്നും ക്യൂ ആർ കോഡ് വഴി 69 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മുൻജീവനക്കാർ കീഴടങ്ങി.

വിനീത, രാധു എന്നിവരാണ് ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങിയത്. കഴിഞ്ഞദിവസം ഹൈക്കോടതി പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു ഇതിന് പിന്നാലെയാണ് കീഴടങ്ങൽ.

അതേസമയം, ദിവ്യ എന്ന പ്രതി ഹാജരായിട്ടില്ല. ദിയയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ നിന്നും ജീവനക്കാർ ചേർന്ന് 69 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് കേസ്.

മൂന്ന് ജീവനക്കാരികൾക്ക് എതിരെയായിരുന്നു ദിയ പരാതി നൽകിയത്. ഇവരിൽ രണ്ട് പേരാണ് കോടതിയെ സമീപിച്ചിരുന്നത്. കേസിൽ ജീവനക്കാരെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പോലീസ് കോടതിയെ അറിയിച്ചിരുന്നു.

ഇതിന് പിന്നാലെ മുൻകൂർ ജാമ്യം നിഷേധിച്ച കോടതി അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകാൻ നിർദ്ദേശം നൽകിയത്. ദിയയുടെ വിവാഹം കഴിഞ്ഞതോടെ കടയിലെ കാര്യങ്ങൾ നോക്കി നടത്തിയിരുന്നത് ജീവനക്കാരികളാണ്.

സാധനങ്ങൾ വാങ്ങുന്നവരിൽ നിന്നും പണം ജീവനക്കാരികളുടെ ക്യൂആർ കോഡ് ഉപയോഗിച്ച് തട്ടിയെടുത്തുവെന്നാണ് കൃഷ്ണകുമാറിൻറെ പരാതി.

ദിയയുടെ കടയിൽ നിന്നും ജീവനക്കാരികൾ പണം തട്ടിയെടുത്തതിന് തെളിവുണ്ടെന്ന് പോലീസ് കോടതിയെ അറിയിച്ചിരുന്നു. ഇത് സാധൂകരിക്കുന്ന തരത്തിലുള്ളതായിരുന്നു മുൻ ജീവനക്കാരുടെ ബാങ്ക് രേഖകൾ.

മുൻ ജീവനക്കാരികൾ തട്ടിയെടുത്തത് 40 ലക്ഷം രൂപ

തിരുവനന്തപുരം: നടൻ കൃഷ്ണകുമാറിന്റെ ദിയകൃഷ്ണയുടെ സ്ഥാപനത്തിൽ നിന്ന് മുൻ ജീവനക്കാരികൾ തട്ടിയെടുത്തത് 40 ലക്ഷത്തോളം രൂപയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. ഉപഭോക്താക്കളിൽ നിന്ന് ലഭിച്ച പണം ജീവനക്കാരുടെ അക്കൗണ്ടിലേക്ക് മാറ്റി എന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.

ഡിജിറ്റൽ ഇടപാടുകളുടെ രേഖകൾ ക്രൈം ബ്രാഞ്ച് സംഘം ശേഖരിച്ചിട്ടുണ്ട്. കൂടാതെ ഒളിവിലുള്ള മുൻ ജീവനക്കാരി ദിവ്യക്കായി ക്രൈംബ്രാഞ്ച് അന്വേഷണം ഊർജ്ജിതമാക്കി.

കേസിൽ പ്രതികളായ വിനീത, രാധാകുമാരി എന്നിവർ ഇന്നലെ കീഴടങ്ങിയിരുന്നു. തിരുവനന്തപുരം ജവഹർ നഗറിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയാണ് പ്രതികൾ കീഴടങ്ങിയത്.

ദിയയുടെ പരാതിയിൽ കേസെടുത്തതിനു പിന്നാലെ രണ്ടുമാസത്തോളം ഒളിവിൽപ്പോയ പ്രതികൾ ഹെൽമെറ്റ് ധരിച്ചാണ് വെള്ളിയാഴ്ച ഉച്ചയോടെ അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിലെത്തി കീഴടങ്ങിയത്.

പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഹൈക്കോടതി നിർദേശിച്ചതിനെത്തുടർന്നു പ്രതികൾ കീഴടങ്ങുകയായിരുന്നു.

Summary: TP Haris, Muslim Youth League Malappuram district secretary and district panchayat member, has been remanded for 14 days in connection with a financial fraud case. The order was issued by the Malappuram court following his arrest.

spot_imgspot_img
spot_imgspot_img

Latest news

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം 15 ആയി

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം...

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

Other news

കുടിവെള്ള പൈപ്പ് പൊട്ടി; വീടുകളിൽ വെള്ളം കയറി, റോഡ് അടച്ചു

കോഴിക്കോട്: മലാപ്പറമ്പിൽ പുലർച്ചെയോടെ കുടിവെള്ള പൈപ്പ് പൊട്ടിയതോടെ നിരവധി വീടുകളിൽ വെള്ളവും...

ബിഎൽഒ മാർക്ക് ജോലി സമ്മർദ്ദമെന്നു ആരോപണം ശക്തം; കൊൽക്കത്തയിൽ ജോലി സമ്മർദം താങ്ങാനാവാതെ ബിഎൽഒ കുഴഞ്ഞുവീണു

കൊൽക്കത്തയിൽ ജോലി സമ്മർദം താങ്ങാനാവാതെ ബിഎൽഒ കുഴഞ്ഞുവീണു കൊൽക്കത്ത: വടക്കൻ കൊൽക്കത്തയിൽ...

മുണ്ടക്കയത്ത് അമരാവതിയിൽ ശബരിമല തീർത്ഥാടകരുടെ വാഹനം മതിലിൽ ഇടിച്ച് അപകടം; തീർത്ഥാടകർക്ക് പരിക്ക്

മുണ്ടക്കയത്ത് ശബരിമല തീർത്ഥാടകരുടെ വാഹനം മതിലിൽ ഇടിച്ച് അപകടം കോട്ടയം ജില്ലയിലെ...

കേരളത്തില്‍ മഴ മുന്നറിയിപ്പ്: ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; തീരങ്ങളില്‍ കള്ളക്കടല്‍ ഭീഷണിയും

തിരുവനന്തപുരം: അടുത്ത നാല് മുതല്‍ അഞ്ച് ദിവസം കേരളത്തില്‍ ശക്തമായ മഴയ്ക്ക്...

സിംഗിൾ പാരന്റിംഗ്: ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിൽ നിന്ന് വീടുകളിലേക്ക് എത്തിയത് 10 കുട്ടികൾ

സിംഗിൾ പാരന്റിംഗ്: ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിൽ നിന്ന് വീടുകളിലേക്ക് എത്തിയത് 10...

Related Articles

Popular Categories

spot_imgspot_img