കണ്ണൂര്‍: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നൽകുന്നതുമായി ബന്ധപ്പെട്ട് കെ കെ രമയുടെ മൊഴിയെടുത്ത പൊലീസ് ഉദ്യോഗസ്ഥന് സ്ഥലം മാറ്റം. കൊളവല്ലൂര്‍ എഎസ്‌ഐ ശ്രീജിത്തിനെതിരെയാണ് നടപടി. കൊളവല്ലൂര്‍ പൊലീസ് സ്‌റ്റേഷനില്‍ നിന്ന് വയനാട്ടിലേക്കാണ് സ്ഥലം മാറ്റിയത്.(TP Case; The police officer who took the statement of KK Rama has been transferred)
പ്രതികൾക്ക് സര്‍ക്കാര്‍ സംരക്ഷണം ഒരുക്കുന്നുവെന്ന പ്രതിപക്ഷ ആരോപണം ശക്തമാക്കിയിരുന്നു. ഇതോടെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ ശുപാര്‍ശ ചെയ്ത ജയില്‍ ഉദ്യോഗസ്ഥരെയടക്കം സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. ശിക്ഷാ ഇളവിനുള്ള ശുപാര്‍ശയില്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ തടവുകാരെ ഉള്‍പ്പെടുത്തി പൊലീസ് റിപ്പോര്‍ട്ട് തേടിയ ജയില്‍ ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവ് നല്‍കിയിരുന്നു. മൂന്ന് ജയില്‍ ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
Read Also: കോട്ടയം പാലായിൽ നിയന്ത്രണം വിട്ട കാർ ഇടിച്ചു മറിഞ്ഞു അപകടം: നാലുപേർക്ക് പരിക്ക്
Read Also: പനിക്കിടക്കയിൽ കേരളം: കുതിച്ചുയർന്ന് ഡെങ്കി, എച്ച് 1 എൻ 1 കേസുകൾ, അതീവ ജാഗ്രത വേണ്ട സമയം