പൂച്ചകൾ പൊതുവേ വീട്ടിലെ അരുമകളാണ് എന്നാൽ പൂച്ചകളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന ‘ ടോക്‌സോപ്ലാസ്‌മോസിസ് ‘ എന്ന രോഗത്തെക്കുറിച്ച് അധികമാർക്കും അറിവില്ല. ജന്തുജന്യ രോഗമായ ഇവ പടർത്തുന്നത് പ്രോട്ടോസോവ ഇനത്തിൽപെട്ട വൈറസുകളാണ്. Toxoplasmosis’: A disease transmitted from domestic cats to humans
രോഗാണുവാഹികളായ എലികളും ചെറു പ്രാണികളെയും പൂച്ച പിടിക്കുമ്പോഴും കഴിക്കുമ്പോഴുമാണ് ഇത്തരം രോഗാണുക്കൾ പൂച്ചയുടെ ശ രീരത്തിലെത്തുക. പൂച്ചക്കുട്ടികളുടെ ശരീരത്തിൽ വൈറസുകൾ എത്തിയാൽ ചുമ, തളർച്ച തുടങ്ങിയ ലക്ഷണങ്ങൾ കാട്ടി പൂച്ചകൾ ചത്തുപോകുക സാധാരണമാണ്.
പൂച്ചകൾ മാന്തി പോറലേൽക്കുയൊ പൂച്ചകളുടെ കാഷ്ഠം മണ്ണിൽ കലർന്ന് അവ മനുഷ്യരിലെത്തുകയൊ ചെയ്താൽ രോഗം മനുഷ്യരിലേക്ക് പടരാം. ഗ്രർഭിണികളിലേക്ക് രോഗം പടർന്നാൽ ഗർഭം അലസാൻ സാധ്യതയുണ്ട്.
ഉദ്യാനങ്ങളും പരിസരവും വൃത്തിയാക്കുന്നവരും പൂച്ചയുടെ കാഷ്ഠം കൈയ്യിൽ കലരാതിരിക്കാൻ ശ്രദ്ധിക്കണം. പൂച്ച മാന്തുകയൊ കടിക്കുകയൊ ചെയ്താൽ ഉടൻ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കണം.