web analytics

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക

എം എ യൂസഫലി ഒന്നാമത്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക

ദുബായ്: യുഎഇയെ ഗ്ലോബൽ പവർ ഹൗസാക്കി മാറ്റിയ ലീഡേഴ്സ് എന്ന വിശേഷണത്തോടെയുള്ള “ടോപ്പ് 100 എക്സ്പാറ്റ് ലീഡേഴ്സ്’ പട്ടികയിൽ ഒന്നാമനായി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി.

പ്രമുഖ സാമ്പത്തിക പ്രസിദ്ധീകരണമായ ഫിനാൻസ് വേൾഡാണ് പട്ടിക പുറത്തിറക്കിയത്.

യു.എ.ഇ.യിൽ നൂതനമായ റീട്ടെയിൽ വൈവിധ്യവത്ക്കരണമാണ് യൂസഫലി യാഥാർത്ഥ്യമാക്കിയതെന്ന് യാഥാർത്ഥ്യമാക്കിയതെന്ന് ഫിനാൻസ് വേൾഡ് വിലയിരുത്തി.

ഉത്പന്നങ്ങൾക്ക് ഉറപ്പാക്കിയ വിലസ്ഥിരതാ നയങ്ങൾ, ഉപഭോക്തൃസേവനങ്ങൾ, അടിസ്ഥാന സൗകര്യം, സുസ്ഥിരത പദ്ധതികൾ, ഡിജിറ്റൽവത്കരണം, വ്യാപാര വിപുലീകരണം എന്നിവ ഏറ്റവും മികച്ചതെന്ന് ഫിനാൻസ് വേൾഡ് അഭിപ്രായപ്പെട്ടു.

യു.എ.ഇ. ഭരണാധികാരികളുമായി അടുത്ത ആത്മബന്ധം പുലർത്തുന്ന യൂസഫലിയുടെ മാനുഷിക ഇടപെടലുകൾ,

സാമൂഹിക പ്രതിബദ്ധതയോടു കൂടിയ പ്രവർത്തനങ്ങൾ, സാമൂഹിക ഉന്നമന ശ്രമങ്ങൾ, യുഎഇയുടെ ആരോഗ്യ-വിദ്യാഭ്യാസ മേഖലയ്ക്ക് നൽകിവരുന്ന പിന്തുണ എന്നിവ കൂടി വിലയിരുത്തിയാണ് റാങ്കിങ്.

ഭാട്ടിയ ഗ്രൂപ്പ് ചെയർമാൻ അജയ് ഭാട്ടിയയാണ് പട്ടികയിൽ രണ്ടാമത്. അദ്ദേഹം സ്ഥാപിച്ച എസ്.ഒ.എൽ പ്രോപ്പെർട്ടീസ് ഇന്ന് ദുബായിലെ ഏറ്റവും വിശ്വസ്യതയുള്ള ഡെവലെപ്പേഴ്സ് ആണെന്ന് ഫിനാൻസ് വേൾഡ് അഭിപ്രായപ്പെട്ടു.

അൽ ആദിൽ ട്രേഡിങ് ചെയർമാൻ & മാനേജിംഗ് ഡയറക്ടർ ധനഞ്ജയ് ദാതാറാണ് മൂന്നാമത്. ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങളുടെ മേന്മ യുഎഇയിൽ പരിചയപ്പെടുത്തുന്നതിൽ നിർണായക പങ്കാണ് ദാതാർ വഹിച്ചത്.

ഗസ്സാൻ അബൗദ് ഗ്രൂപ്പ് സ്ഥാപകനായ സിറിയൻ പൗരനായ ഗാസ്സാൻ അബൗദ് , ജാക്കിസ് ഗ്രൂപ്പ് ചെയർമാൻ ജാക്കി പഞ്ചാബി, ജോയ് ആലുക്കാസ്, തുംബെ ഹോസ്പിറ്റൽസ് സ്ഥാപകൻ തുംബെ മൊയ്തീൻ,

ചോയിത്ത് റാം ഗ്രൂപ്പ് ചെയർമാൻ എൽ. ടി പഗറാണി, ചലൂബ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ചെയർമാൻ പാട്രിക് ചലൂബ്,

ഗ്ലോബൽ ഷിപ്പിങ് & ലോജിസ്റ്റിക്സ് കമ്പനിയായ ട്രാൻസ് വേൾഡിൻറെ ചെയർമാൻ രമേശ് എസ് രാമകൃഷ്ണൻ തുടങ്ങിയവരാണ് പട്ടികയിലെ ആദ്യ പത്തിൽ ഇടംപിടിച്ചവർ.

ലാൻഡ്മാർക്ക് ഗ്രൂപ്പ് ചെയർപേഴ്സൺ രേണുക ജഗ്തിയാനിയാണ് പട്ടികയിൽ മുൻനിരയിലുള്ള വനിത.

ജംബോ ഗ്രൂപ്പിൻ്റെ വിദ്യാ ചാബ്രിയ, സുലേഖാ ആശുപത്രി സ്ഥാപക ഡോ: സുലേഖ ദൗഡ് എന്നിവരും പട്ടികയിലുണ്ട്

ബുർജീൽ ഹോൾഡിംഗ് സ്ഥാപകൻ ഡോ. ഷംഷീർ വയലിൽ, ലുലു ഫിനാഷ്യൽ ഹോൾഡിംഗ്സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ്,

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് മാനേജിംഗ് ഡയറക്ടർ ഷംലാൽ അഹമ്മദ്, ജെംസ് എജ്യുക്കേഷൻ മേധാവി സണ്ണി വർക്കി തുടങ്ങിയവരാണ് പട്ടികയിൽ ഇടംനേടിയ മറ്റ് മലയാളികൾ.

ഈ പട്ടിക, യു.എ.ഇയിലെ വിവിധ വ്യവസായ മേഖലകളിലും സാമൂഹിക പ്രവർത്തനങ്ങളിലും വലിയ സ്വാധീനം ചെലുത്തുന്ന പ്രവാസി നേതാക്കളുടെ നേട്ടങ്ങളെ വിലയിരുത്തുന്ന ഒരു മാനദണ്ഡമായി കണക്കാക്കപ്പെടുന്നു.

യുഎഇയിൽ മാത്രമല്ല, അന്താരാഷ്ട്ര വ്യാപാര-സാമ്പത്തിക രംഗത്തും അവരുടെ സംഭാവനകൾ പ്രശംസനീയമാണ്. യൂസഫലി പോലുള്ള നേതാക്കൾ, നൂതന ആശയങ്ങൾ, സാമൂഹിക പ്രതിബദ്ധത, നൈതിക മൂല്യങ്ങൾ എന്നിവ സംയോജിപ്പിച്ച് ഒരു മാതൃകയായിട്ടാണ് മുന്നോട്ട് പോകുന്നത്.

English Summary:

Top 100 expat leaders in UAE revealed, with M.A. Yusuffali of Lulu Group ranked first for his retail innovation, social responsibility, and business leadership.

top-100-uae-expat-leaders-ma-yusuffali-first

UAE, Expat Leaders, M.A. Yusuffali, Lulu Group, Indian Entrepreneurs, Dubai Business, Finance World, Ajay Bhatia, Dhananjay Datar, Indian Business Leaders, Social Responsibility

spot_imgspot_img
spot_imgspot_img

Latest news

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി; അനുമതി 4 ഗൾഫ് രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന്

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി...

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക്

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക് ആദിവാസി നേതാവ് സികെ ജാനു യുഡിഎഫിൽ...

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം തിരുവനന്തപുരം: ശബരിമലയിൽ ഉണ്ണികൃഷ്ണൻപോറ്റി...

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം കൊല്ലം: കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ...

മൂക്കിന് ശസ്ത്രക്രിയയ്ക്ക് ഷേവിംഗ് വേണ്ടെ

മൂക്കിന് ശസ്ത്രക്രിയയ്ക്ക് ഷേവിംഗ് വേണ്ടെ കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഏറ്റവും കൂടുതൽ ചർച്ച...

Other news

ജി എസ് ടി വർധനവ് ലോട്ടറി മേഖലയിൽ ആഘാതം; സർക്കാർ വില വർധനവ് തടയാൻ നീക്കം

ജി എസ് ടി വർധനവ് ലോട്ടറി മേഖലയിൽ ആഘാതം; സർക്കാർ വില...

മുല്ലപ്പെരിയാർ അണക്കെട്ടിൽ ബോംബ് ഭീഷണി; തൃശൂര്‍ കളക്ടറേറ്റിലേക്ക് സന്ദേശമെത്തിയതോടെ അന്വേഷണം

മുല്ലപ്പെരിയാർ അണക്കെട്ടിൽ ബോംബ് ഭീഷണി; തൃശൂര്‍ കളക്ടറേറ്റിലേക്ക് സന്ദേശമെത്തി ഇടുക്കി: മുല്ലപ്പെരിയാർ...

ഹിജാബ് ധരിച്ചെത്തിയ കുട്ടിയെ വിലക്കിയെന്ന് പരാതി; സംഭവം കൊച്ചിയിൽ

ഹിജാബ് ധരിച്ചെത്തിയ കുട്ടിയെ വിലക്കിയെന്ന് പരാതി; സംഭവം കൊച്ചിയിൽ കൊച്ചി: കൊച്ചിയിലെ സ്‌കൂളിൽ...

ചന്ദ്രഗിരി ശ്രീ ശാസ്താ ക്ഷേത്രത്തിലെ 4.7 ലക്ഷം രൂപ കാണാനില്ല

ചന്ദ്രഗിരി ശ്രീ ശാസ്താ ക്ഷേത്രത്തിലെ 4.7 ലക്ഷം രൂപ കാണാനില്ല മലബാർ ദേവസ്വം...

20 കിലോ ഭാരം കുറച്ചു; ഹിറ്റ്മാൻ ഫിറ്റ്മാനായതിന് പിന്നിൽ

20 കിലോ ഭാരം കുറച്ചു; ഹിറ്റ്മാൻ ഫിറ്റ്മാനായതിന് പിന്നിൽ മുംബൈ: ശരീരം ശ്രദ്ധിക്കുന്നില്ല...

ഷാഫിയെ ആക്രമിച്ചത് ഇടതുമുന്നണി കൺവീനറുടെ സന്തതസഹചാരി

ഷാഫിയെ ആക്രമിച്ചത് ഇടതുമുന്നണി കൺവീനറുടെ സന്തതസഹചാരി കോഴിക്കോട്: ഷാഫി പറമ്പിൽ എംപിയെ മർദ്ദിച്ച...

Related Articles

Popular Categories

spot_imgspot_img