web analytics

മഴ കനക്കും; വിവിധ ജില്ലകളിൽ വ്യാഴാഴ്ച അവധി

കണ്ണൂർ: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ, കാസർകോട്, ഇടുക്കി, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകളിൽ മാറ്റമില്ല.

കണ്ണൂർ

മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷല്‍ ക്ലാസുകള്‍ക്കും വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു.

∙കാസർകോട്

ജില്ലയിൽ മഴ അതിശക്തമായി തുടരുന്ന സാഹചര്യത്തിൽ മുൻകരുതലിന്റെ ഭാഗമായി പ്രഫഷനൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷൽ ക്ലാസുകൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയവയ്ക്ക് നാളെ ജില്ലാ കലക്ടർ കെ. ഇമ്പശേഖർ ഐഎഎസ് അവധി പ്രഖ്യാപിച്ചു.

റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിൽ ക്വാറികൾക്ക് മേയ് 29, 30 തീയതികളിൽ നിരോധനം ഏർപ്പെടുത്തി. ഈ ദിവസങ്ങളിൽ റാണിപുരം ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിടും. ബീച്ചുകളിലേക്കും വിനോദസഞ്ചാരികൾക്കു പ്രവേശനം അനുവദിക്കില്ല. മലയോരങ്ങളിലേക്കുള്ള രാത്രികാല യാത്രകൾ ഒഴിവാക്കണം.

∙ഇടുക്കി

ജില്ലയിൽ മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തിൽ മദ്രസകൾ, ട്യുഷൻ സെന്ററുകൾ, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച ജില്ലാ കളക്ടർ വി.വിഗ്നേശ്വരി അവധി പ്രഖ്യാപിച്ചു. എന്നാൽ റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല.

വേനലവധിയുടെ ഭാഗമായുള്ള ക്ലാസുകൾ, പ്രത്യേക കോച്ചിങ് സെഷനുകൾ എന്നിവയ്ക്കും വിലക്കുണ്ട്. നഷ്ടപെടുന്ന പഠന സമയം ഓൺലൈൻ ക്ലാസ്സുകൾ ഉൾപ്പടെ നടത്തി ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കണമെന്ന് കലക്ടറുടെ ഉത്തരവിൽ പറയുന്നു.

∙എറണാകുളം

ശക്തമായ മഴയും കാറ്റും കണക്കിലെടുത്ത് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രഫഷനൽ സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്‌ അറിയിച്ചു. അങ്കണവാടികൾക്കും ട്യുഷൻ സെന്ററുകൾക്കും ഉൾപ്പെടെ അവധി ബാധകമാണ്.

spot_imgspot_img
spot_imgspot_img

Latest news

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ; പണിമുടക്കുന്നവർക്ക് ശമ്പളമില്ല

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ കേന്ദ്ര-സംസ്ഥാന...

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ കോഴിക്കോട്: സമീപകാലത്ത് ...

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ മലപ്പുറം:...

ലോറിയിൽ ഉറങ്ങിയ ഡ്രൈവറെ തെരുവ് നായ ആക്രമിച്ചു; കീഴ് ചുണ്ട് രണ്ടായി, മോതിര വിരലിന്റെ അറ്റം നഷ്ടമായി

ലോറിയിൽ ഉറങ്ങിയ ഡ്രൈവറെ തെരുവ് നായ ആക്രമിച്ചു; കീഴ് ചുണ്ട് രണ്ടായി,...

Other news

അറിവോ സമ്മതമോ കൂടാതെ ഗർഭപാത്രം നീക്കം ചെയ്തു; ഉദിത് നാരായണിനെതിരേ പരാതി 

അറിവോ സമ്മതമോ കൂടാതെ ഗർഭപാത്രം നീക്കം ചെയ്തു; ഉദിത് നാരായണിനെതിരേ പരാതി  പ്രശസ്ത...

സ്കൂളുകളിൽ ഇനി ‘ചൂരൽ പരേഡ്’; വടിയെടുക്കാൻ ലൈസൻസുമായി അധ്യാപകർ!

സ്കൂളുകളിൽ ഇനി 'ചൂരൽ പരേഡ്'; വടിയെടുക്കാൻ ലൈസൻസുമായി അധ്യാപകർ! ​കൊച്ചി: കാലങ്ങളായി ക്ലാസ്...

രാഹുൽ മാങ്കൂട്ടത്തിലിന് ആദ്യ ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം; ജാമ്യം കർശന ഉപാധികളോടെ

രാഹുൽ മാങ്കൂട്ടത്തിലിന് ആദ്യ ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം പാലക്കാട് എംഎൽഎ രാഹുൽ...

ശബരിമല സ്വർണ്ണക്കൊള്ള: സന്നിധാനത്ത് വീണ്ടും പരിശോധന; സ്വർണ്ണ സാംപിളുകൾ ശേഖരിച്ചു

പത്തനംതിട്ട: ശബരിമല സന്നിധാനത്തെ സ്വർണ്ണപ്പാളികളുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിൽ നിർണ്ണായക വഴിത്തിരിവ്....

സരസ്വതീപൂജയ്ക്ക് 100 രൂപ നല്‍കിയില്ല; വിദ്യാര്‍ത്ഥികളെ നൂറു തവണ ഏത്തമിടീച്ചു

സരസ്വതീപൂജയ്ക്ക് 100 രൂപ നല്‍കിയില്ല; വിദ്യാര്‍ത്ഥികളെ നൂറു തവണ ഏത്തമിടീച്ചു റാഞ്ചി: സരസ്വതീപൂജയ്ക്ക്...

ഒന്നെടുത്താൽ നൂറ്, നാലെടുത്താൽ അൻപത്; ഈ റെസ്റ്റോറൻ്റിലെ ‘ഇഡ്ഡലി ലോജിക്’ കണ്ടാൽ ഐൻസ്റ്റീൻ പോലും ഞെട്ടും!

ഒന്നെടുത്താൽ നൂറ്, നാലെടുത്താൽ അൻപത്; ഈ റെസ്റ്റോറൻ്റിലെ 'ഇഡ്ഡലി ലോജിക്' കണ്ടാൽ...

Related Articles

Popular Categories

spot_imgspot_img