കൊച്ചി: എറണാകുളം റവന്യൂ ടവറിലെ കുടിവെള്ളത്തിൽ കക്കൂസ് മാലിന്യം കലർന്നതായി കണ്ടെത്തി. പ്രാഥമിക പരിശോധനയിലാണ് വെളളത്തില്‍ ക്ലെബ്സിയെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്താനായത്.(Toilet waste in drinking water at Ernakulam Revenue Tower)
നിരവധി ആളുകൾ ജോലിചെയ്യുന്ന കേരള ഹൗസിംഗ് ബോർഡിന്റെ എറണാകുളം ജെട്ടിയിലെ റവന്യൂടവറിൽ ആണ് സംഭവം. കുടിവെള്ളം കുടിച്ച നിരവധി ആളുകൾക്ക് അണുബാധ പിടിപെട്ടു. റീജ്യണല്‍ ലബോറട്ടറിയില്‍ നടത്തിയ പരിശോധന ഫലമാണ് പുറത്ത് വന്നത്.
കമ്മീഷണര്‍ ഓഫീസിലെയും ലോട്ടറി ഓഫീസിലെയും നിരവധി പേർക്ക് അണുബാധ ഉണ്ടായിരുന്നു. കർശനമായ പരിശോധനക്കായി അനലറ്റിക്കൽ ലാബിലേക്ക് വെള്ളത്തിന്റെ സാമ്പിൾ അയച്ചിട്ടുണ്ട്.
Read Also:തൃശൂരിലെ വിജയത്തിൻ്റെ മുഴുവന്‍ ക്രഡിറ്റും സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്; ട്രോളുമായി സോഷ്യൽ മീഡിയ