കാൽപന്ത് കളിയുടെ രാജാവിന് ഇന്ന് 37-ാം ജന്മദിനം. ആർക്കും തൊടാൻ പറ്റാത്ത റെക്കോഡുകൾ എന്നല്ല ആർക്കും ആലോചിക്കാൻ പോലും പറ്റാത്ത റെക്കോഡുകൾ സൃഷിക്കുക എന്നതാണ് മെസിയുടെ ഇപ്പോഴത്തെ വിനോദം. ഈ വർഷത്തെ കോപ്പ അമേരിക്കൻ ടൂർണമെന്റിൽ ഒരുപാട് റെക്കോഡുകൾ ആണ് മെസിക്ക് തകർക്കാൻ ഉള്ളത്.Today is the 37th birthday of the king of football
ലോകകപ്പെന്ന വലിയ സ്വപ്നവും നേടി ഏറ്റവും സന്തോഷത്തോടെ ആസ്വദിച്ച് പന്തു തട്ടുന്ന മെസിയെയാണ് കോപ്പയിൽ ഇന്ന് ലോകം കാണുന്നത്. കഴിഞ്ഞ വർഷത്തെ മികച്ച ഫുട്‌ബോൾ താരത്തിനുള്ള ‘ഫിഫ ദി ബെസ്റ്റ്’ പുരസ്‌കാര നിറവിൽ നിൽക്കുന്ന മെസി, സ്റ്റീൽ ഫാക്ടറി മാനേജരായിരുന്ന ജോർജ് മെസിയുടെയും മാഗ്‌നറ്റ് നിർമാണ വർക്ക്‌ഷോപ്പിൽ ജോലി ചെയ്തിരുന്ന ഭാര്യ സെലിയ കുക്കിറ്റിനിയുടെയും നാല് മക്കളിൽ മൂന്നാമനായി 1987 ജൂൺ 24ന് സാന്താ ഫെയിലെ റൊസാരിയോയിൽ ജനിച്ചു.
‘ലിയോ’ക്ക് ചെറുപ്പം മുതലേ സ്‌പോർട്‌സിനോട് അതിയായ താൽപര്യം ആയിരുന്നു. നാലാം വയസിൽ അദ്ദേഹം പ്രാദേശിക ക്ലബ്ബായ ഗ്രാൻഡോളിയിൽ ചേർന്നു. അവിടെ അദ്ദേഹത്തെ പരിശീലിപ്പിച്ചത് പിതാവ് തന്നെ ആയിരുന്നു. കൗമാരപ്രായത്തിൽ തന്നെ അസാമാന്യ പ്രതിഭയായിരുന്ന മെസി, 20 വയസിനുമുമ്പ് ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായി മാറി. 2006ൽ ടീനേജ് കാലത്ത് ആദ്യ ലോകകപ്പ് ഗോൾ നേടി.
തനിക്ക് ഉണ്ടായ ഹോർമോൺ കുറവിൽ പൊക്കം വെക്കില്ല എന്ന് തിരിച്ചറിഞ്ഞിട്ടും, അതൊന്നും വകവെയ്ക്കാതെ തന്റെ പാഷനെ പിന്തുടർന്ന ആ ചെറുപ്പക്കാരൻ, ഇന്ന് ലോകം മുഴുവൻ ആരാധകർ ഉള്ള മികച്ച ഫുട്‌ബോൾ കളിക്കാരൻ ആയി മാറി. ഒരു ദൈവനിയോഗം പോലെ ബാഴ്സലോണ ക്ലബ്ബിലേക്ക് എത്തിയ മെസിയുടെ ജീവിതം മാറി മറിഞ്ഞു.
ചുരുങ്ങിയ കാലം കൊണ്ട് മികച്ച പ്രകടനം തന്നെയാണ് ബാഴ്‌സലോണ ക്ലബിന് വേണ്ടി മെസി കാഴ്ചവെച്ചത്. 2000 മുതൽ 2021 വരെ ബാഴ്‌സലോണ ക്ലബ്ബിന് വേണ്ടി പന്ത് തട്ടിയ അദ്ദേഹം 778 മത്സരങ്ങളിൽ നിന്ന് 672 ഗോളുകൾ നേടി ചരിത്രം കുറിച്ചു. 2021ൽ മെസി ബാഴ്സലോണ വിടുന്നു എന്ന വാർത്ത കണ്ണിരോടെയാണ് ആരാധകർ കണ്ടു നിന്നത്. വളരെ വികാരഭരിതനായാണ് മെസി വിടപറഞ്ഞതും.
ഒരുപാട് ജയപരാജയങ്ങൾക്ക് ഒടുവിൽ, 2022 ഖത്തർ ലോകകപ്പിൽ അർജന്റീന ടീമിനുവേണ്ടി പടനായകൻ മെസി കപ്പിൽ മുത്തമിട്ടു. കണ്ടു നിന്ന ഓരോ മനുഷ്യനെയും കരയിപ്പിച്ച മറ്റൊരു മത്സരം ഉണ്ടോ എന്നത് തന്നെ അത്ഭുതമാണ്. കുട്ടികാലത്ത് തന്നെ തന്റെ ശാരീരിക പരിമിതിയിൽ ഒതുങ്ങി പോയിരുന്നു എങ്കിൽ, നമുക്ക് ഇന്ന് മെസ്സി എന്ന ഇതിഹാസത്തെ കിട്ടില്ലായിരുന്നു.
തന്റെ പൊക്കമില്ലായിമയെ പൊക്കമാക്കി മാറ്റി, കാല്പന്തിന്റെ രാജാവായി മാറിയ മെസ്സിയുടെ ജീവിതം ഒരുപാട് ആളുകൾക്ക് പ്രചോദനം തന്നെയാണ്. തനിക്ക് ഉണ്ടായ അനുഭവം ഇനി തന്റെ നാട്ടിലെ ഒരുകുട്ടികൾക്കും വരാതിരിക്കാൻ അദ്ദേഹം മെസി ഫൌണ്ടേഷൻ രൂപികരിച്ചു.
ഇപ്പോൾ നടക്കുന്ന കോപ്പ അമേരിക്ക മത്സരത്തിൽ അര്ജന്റീന ടീമിന് വേണ്ടി മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവെക്കുന്നത്. റൊസാരിയ തെരുവിലെ മുത്തശിമാർ ഇനി ഒരു രാജാവിന്റ കഥ പറയും. കാലം എത്ര കഴിഞ്ഞാലും പകരം വെക്കാൻ പറ്റാത്ത ഒരു രാജാവിന്റയും ആ രാജാവിന് വേണ്ടി ജീവൻ നൽകാൻ കൂടെ നിന്ന പടയാളികളുടേയും കഥ.
മഞ്ഞ് വീഴുന്ന ഡിസംബറിലെ 25-ാം നാളിലാണ് ക്രൈസ്‌തവ സമൂഹം തിരുപ്പിറവിയുടെ നാൾ ആഘോഷമാക്കുന്നത്. എന്നാൽ, കാൽപ്പന്ത് ആരാധകരുടെ കലണ്ടറിൽ ജൂൺ 24-ാണ് തിരുപ്പിറവിയുടെ ദിനം. ഫുട്‌ബോളിൻറെ സ്വന്തം മിശിഹ ലയണൽ ആന്ദ്രേസ് മെസി പിറവിയെടുത്ത ദിനം.
സ്വന്തം വൈകല്യത്തെ പോലും വകവയ്‌ക്കാതെ ഫുട്‌ബോളിനെ അത്രയേറെ സ്നേഹിച്ച ബാലൻ. ഹോർമൺ കുറവുള്ള അവന് ഇനി ഉയരം വക്കില്ലെന്ന് പല ഡോക്‌ടർമാരും വിധിയെഴുതി. എന്നാൽ, കാൽപന്ത് കളിയിലൂടെ അവൻ ലോകത്തോളം വളർന്ന് പന്തലിച്ചു. ഇതിഹാസമായി, ഫുട്‌ബോളിലെ മിശിഹയായി വാഴ്‌ത്തപ്പെട്ടു.
1987 ജൂൺ 24ന് അർജൻറീനയിലെ റൊസാരിയോയിൽ ഫാക്‌ടറി ജീവനക്കരനായ ജോർജ് മെസിയുടെയും സെലിയ കുച്ചിറ്റിനയുടെയും മകനായി ജനനം. ജീവിതവും കരിയറും കെട്ടിപ്പടുക്കുന്നതിന് സ്‌പാനിഷ് നഗരമായ റൊസാരിയോയിലേക്ക് കുടിയേറ്റം. തുകൽപന്തിന് പിന്നാലെ പായാൻ ഇഷ്‌ടപ്പെട്ട മെസി കാൽപന്തിൻറെ ബാലപാഠങ്ങൾ പയറ്റിത്തെളിഞ്ഞത് ലാ മാസിയയിൽ.
ഏറ്റവും കൂടുതൽ ആരാധകരുള്ള ലോക ഫുട്ബോളറാണ് അർജന്റീന താരം ലയണൽ മെസി. കളിക്കളത്തിൽ എതിരാളികളെ നിഷ്പ്രഭമാക്കുന്ന മെസിയുടെ വ്യക്തി ജീവിതവും ഏറെ ട്വിസ്റ്റുകൾ നിറഞ്ഞതാണ്. അതിലൊന്നാണ് താരത്തിന്റെ പ്രണയവും വിവാഹവും. അന്റോണെല്ല റോക്കൂസോയാണ് മെസിയുടെ ജീവിതപങ്കാളി.
കുട്ടിക്കാലം മുതലുള്ള പ്രണയമാണ് മെസിയെയും അന്റോണെല്ല റൊക്കൂസോയെയും ജീവിതത്തിൽ ഒന്നിപ്പിച്ചത്. നിരവധി ട്വിസ്റ്റുകളുള്ള ഒരു പ്രണയകാവ്യമായിരുന്നു അത്. ഫുട്‌ബോൾ മൈതാനത്ത് ഇടംകാലുകൊണ്ട് കവിത രചിക്കുന്ന മെസി ജീവിതത്തിലും ഒരു പ്രണയകാവ്യം രചിക്കുകയായിരുന്നു. ഇരുവരുടെയും ചെറുപ്പത്തിലുള്ള ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരിക്കുന്നത്.
അഞ്ച് വയസുള്ളപ്പോൾ മുതൽ മെസിയും അന്റോണെല്ലയും സുഹൃത്തുക്കളാണ്. ഇരുവരും റൊസാരിയോ തെരുവിലാണ് ജനിച്ചുവളർന്നത്. കുഞ്ഞുമെസി കൂട്ടുകാരനായ ലൂക്കാസ് സ്‌കാഗ്ലിയയുടെ വീട്ടിലെ സ്ഥിരം സന്ദർശകനായിരുന്നു. മെസിയും ലൂക്കാസുമായുള്ള സൗഹൃദം വളരെ വേഗം വളർന്നു. ഇരുവരും ഉറ്റ ചങ്ങാതിമാരായി.
ലൂക്കാസ് സ്‌കാഗ്ലിയുടെ വീട്ടിൽവച്ചാണ് മെസി അന്റോണെല്ലയെ പരിചയപ്പെടുന്നത്. ലൂക്കാസിന്റെ കസിനാണ് അന്റോണെല്ല. ലൂക്കാസുമായി അടുത്തതു പോലെ അന്റോണെല്ലയുമായി മെസി നല്ല അടുപ്പത്തിലായി. റൊസാരിയോ തെരുവീഥികളിൽ അവർ ഒന്നിച്ചു കളിക്കാനും സൗഹൃദം പങ്കിടാനും തുടങ്ങി. അകലാൻ സാധിക്കാത്തവിധം ഇരുവരും അടുത്തു. സ്ഥിരമായി അന്റോണെല്ലയ്ക്കു കത്തുകൾ എഴുതിയിരുന്ന കുഞ്ഞു മെസി വലുതായി കഴിയുമ്പോൾ അവളെ തന്റെ ഗേൾഫ്രണ്ട് ആക്കുമെന്ന് പറയുമായിരുന്നു.
13-ാം വയസിൽ നാപ്‌കിൻ പേപ്പറിൽ ബാഴ്‌സലോണയുമായുള്ള ആദ്യ കരാർ. മൂന്ന് വർഷങ്ങൾക്കിപ്പുറം പോർട്ടോയ്‌ക്കെതിരായ സൗഹൃദ മത്സരത്തിലൂടെ ബാഴ്‌സയുടെ കുപ്പായത്തിൽ മെസി ആദ്യമായി പന്ത് തട്ടാനിറങ്ങി. മത്സരത്തിൻറെ 75-ാം മിനിറ്റിൽ പകരക്കാരനായി അരങ്ങേറ്റം.
അവിടെ നിന്നും പകരം വയ്ക്കാനില്ലാത്ത അവരുടെ അമരക്കാരനായി. സ്‌പാനിഷ് ക്ലബിനായി മെസി കിരീടങ്ങൾ വാരിക്കൂട്ടി. ബാലൻ ഡി ഓറും ഫിഫ പുരസ്‌കാരങ്ങളും മെസിയെ തേടിയെത്തി. ക്ലബിനൊപ്പം നേട്ടങ്ങൾ കൊയ്യുമ്പോഴും രാജ്യത്തിനായി ഒന്നും ചെയ്യുന്നില്ലെന്ന പഴി സ്ഥിരമായി മെസിക്ക് കേൾക്കേണ്ടി വന്നു. 2014ലെ ഫിഫ ലോകകപ്പ് ഫൈനലിലെ തോൽവിക്ക് പിന്നാലെ കിരീടത്തെ നോക്കി നിന്ന മെസിയുടെ ഒരു ചിത്രമുണ്ട്.
ലോകകപ്പ് സ്വന്തമാക്കിയേ അടങ്ങൂ എന്ന വാശിയിൽ അയാൾ പിന്നെയും കളിക്കളങ്ങളിൽ നിറഞ്ഞു. ഇടംകാൽ കൊണ്ട് നേടിയ ഗോളുകളിൽ എതിരാളികൾ ഇല്ലാതെയായി. ഒടുവിൽ 2022 ലുസൈൽ സ്റ്റേഡിയത്തിൽ അതും സംഭവിച്ചു. ഫുട്‌ബോൾ വിശ്വകപ്പിൽ മെസിയുടെ മുത്തം. അതിന് മുൻപ് മാരക്കാനയിൽ ചിരവൈരികളായ ബ്രസീലിനെ വീഴ്‌ത്തിക്കൊണ്ട് കോപ്പ അമേരിക്ക നേട്ടം. അങ്ങനെ നേടാനാകുന്നതെല്ലാം അയാൾ സ്വന്തമാക്കി.
മറ്റൊരു കോപ്പ കാലത്താണ് മെസി തൻറെ 37-ാം പിറന്നാൾ ആഘോഷിക്കുന്നത്. ആശങ്കകളില്ലാതെ ആസ്വദിച്ച് പന്ത് തട്ടുകയാണ് മെസിയിപ്പോൾ. രണ്ട് വർഷങ്ങൾക്കിപ്പുറം നടക്കാനിരിക്കുന്ന ലോകകപ്പിലും മെസിയുടെ മായാജാലം കാണാനാകുമോ എന്ന കാര്യത്തിൽ മാത്രമാണ് ഇനി ആരാധകർക്ക് ഉത്തരം ലഭിക്കേണ്ടത്.