ഈ വാദങ്ങൾ സുപ്രിം കോടതി അംഗീകരിക്കുമോ? മുൻകൂർ ജാമ്യം കിട്ടുമോ? അതോ കീഴടങ്ങുമോ? സിദ്ദിഖിന് ഇന്ന് നിർണായക ദിനം

കൊച്ചി: നടിയുടെ പീഡന പരാതിയിൽ കേസ് എടുത്തതിന് പിന്നാലെ ഒളിവിൽ പോയ നടൻ സിദ്ദിഖിന് ഇന്ന് നിർണായക ദിവസം. മൂൻകൂർ ജാമ്യാപേക്ഷ ഇന്നാണ് സുപ്രീം കോടതി പരിഗണിക്കുക.Today is a crucial day for Siddique. The Supreme Court will consider the bail plea today.

ജസ്റ്റിസ് ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുക. 62-ാമത്തെ കേസായിട്ടാണ് ഹർജി. ലൈംഗികപീഡനപരാതിയിൽ തന്റെ മുൻകൂർജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതിക്ക്‌ പൂർണമായും തെറ്റുപറ്റിയെന്നാണ് ബെഞ്ചിനുമുൻപാകെ സിദ്ദിഖ് ഉന്നയിക്കാൻ പോകുന്നത്.

ആരോപിക്കപ്പെടുന്ന സംഭവം നടന്നതിനുശേഷം പരാതി നൽകാൻ എട്ടുവർഷമെടുത്തു എന്ന കാരണത്താൽമാത്രം മുൻകൂർ ജാമ്യം അനുവദിക്കേണ്ടതല്ലേയെന്നാണ് സിദ്ദിഖ് ഉന്നയിക്കുന്ന ചോദ്യങ്ങളിലൊന്ന്.

എഫ്.ഐ.ആർ. രജിസ്റ്റർചെയ്തതിലെ കാലതാമസം വിശദീകരിക്കാനാവാത്തത് അതിന്റെ വിശ്വാസ്യതയെ ചോദ്യംചെയ്യുന്നില്ലേയെന്നും അഡ്വ. രഞ്ജീതാ റോത്തഗിവഴി ഫയൽചെയ്ത ഹർജിയിൽ സിദ്ദിഖ് ചോദിക്കുന്നു.

സിദ്ദിഖിനുവേണ്ടി മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയാകും ഹാജരാവുക. തങ്ങളുടെ ഭാഗംകൂടി കേൾക്കാതെ ഉത്തരവിറക്കരുതെന്നാവശ്യപ്പെട്ട് തടസ്സഹർജി നൽകിയ സംസ്ഥാന സർക്കാരിനുവേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യാ ഭാട്ടിയും പരാതിക്കാരിക്കുവേണ്ടി മുതിർന്ന അഭിഭാഷക വൃന്ദാ ഗ്രോവറും ഹാജരാകും.

സുപ്രിംകോടതി മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയാല്‍ പ്രത്യേക അന്വേഷണസംഘത്തിന് മുന്നില്‍ നടന്‍ സിദ്ദിഖ് കീഴടങ്ങും. തിരുവനന്തപുരത്ത് എത്തി കീഴടങ്ങുമെന്നാണ് വിവരം. മാധ്യമങ്ങളെ ഒഴിവാക്കിയുള്ള രഹസ്യ നീക്കത്തിനാണ് ശ്രമം.

അതേ സമയം ഒളിവില്‍ തുടരുന്ന സിദ്ദിഖ് കൊച്ചിയില്‍ തന്നെ ഉണ്ടെന്നും മുന്‍കൂര്‍ ജാമ്യം പരിഗണിക്കുന്നതിന് ഉള്ളില്‍ തന്നെ കസ്റ്റഡിയിൽ ശ്രമമെന്നും പൊലീസ് അറിയിച്ചു. സിദ്ദിഖിനെ സഹായിച്ചെന്ന സംശയത്തില്‍ മകൻ ഷഹീന്‍റെ സുഹൃത്തുക്കളെ ഉള്‍പ്പെടെ പൊലീസ് ചോദ്യം ചെയ്തിരുന്നു. കേസ് അന്വേഷിക്കുന്ന സംഘത്തിലെ ഒരു വിഭാഗം കൊച്ചിയില്‍ തുടരുന്നുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

Other news

പെരുമ്പാമ്പിനെ കൊന്ന് ‘ഫ്രൈ’യാക്കി; രണ്ടുപേര്‍ പിടിയില്‍

പെരുമ്പാമ്പിനെ കൊന്ന് 'ഫ്രൈ'യാക്കി; രണ്ടുപേര്‍ പിടിയില്‍ കണ്ണൂര്‍ : പെരുമ്പാമ്പിനെ കൊന്ന് ഇറച്ചി...

ഡിവൈഎസ്പി മധു ബാബുവിനെതിരെ ഗുരുതര ആരോപണം

ഡിവൈഎസ്പി മധു ബാബുവിനെതിരെ ഗുരുതര ആരോപണം ഡിവൈഎസ്‌പി മധുബാബുവിനെതിരേ ഗുരുതര ആരോപണവും പരാതിയുമായി...

ഹൃദയാഘാതം; എം കെ മുനീർ ആശുപത്രിയിൽ

ഹൃദയാഘാതം; എം കെ മുനീർ ആശുപത്രിയിൽ കോഴിക്കോട്: ഹൃദയാഘാതത്തെ തുടർന്ന് മുസ്ലിം ലീഗ്...

വിമാനത്തിനുള്ളിൽ പുകവലി

വിമാനത്തിനുള്ളിൽ പുകവലി തിരുവനന്തപുരം: വിമാനത്തിനുള്ളിൽ നിന്നും പുകവലിച്ച യാത്രക്കാരന്‍ പിടിയില്‍. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ്...

അപകടം; ബൈക്ക് യാത്രികൻ മരിച്ചു

അപകടം; ബൈക്ക് യാത്രികൻ മരിച്ചു തിരുവനന്തപുരം: വിഴിഞ്ഞത്ത് സ്‌കൂട്ടറിൽ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ...

ഖത്തർ ആക്രമണത്തിന് പിന്നാലെ യമനിലും ബോംബാക്രമണം

ഖത്തർ ആക്രമണത്തിന് പിന്നാലെ യമനിലും ബോംബാക്രമണം സന (യെമൻ): ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട്...

Related Articles

Popular Categories

spot_imgspot_img