കാലവർഷവും തുലാവർഷവും കടന്നുപോയി . ഇനി വരാനിരിക്കുന്നത് വേനൽച്ചൂടാണ്. ചൂടുകാലം എത്തുമ്പോൾ ആരോഗ്യ രംഗം എല്ലാവരും ശ്രദ്ധിക്കാറുണ്ടെങ്കിലും വയോജനങ്ങൾ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടിവരും . ചൂടുകാലത്ത് വിയർപ്പിലൂടെ സോഡിയവും മറ്റ് ലവണങ്ങളും നഷ്ടപ്പെടുന്നതിനാൽ ഉപ്പിട്ട് വെള്ളം കുടിക്കാം. എന്നാൽ ബി.പി. കൂടുതലുള്ളവർ ഉപ്പ് കുറയ്ക്കണം. അഞ്ചു ഗ്രാം വരെയുള്ള ഉപ്പാണ് ദിവസം സുരക്ഷിതം. To welcome the hot weather; Here are some things to keep in mind for the health of the elderly at home
വേനലിൽ പഴങ്ങളും പച്ചക്കറികളും കൂടുതലായി ധാരാളമായി കഴിക്കുന്നത് നല്ലതാണ്. പൊട്ടാസ്യം കൂടുതലുള്ള ഏത്തപ്പഴം മുന്തിരി ആപ്രിക്കോട്ട് എന്നിവ കഴിക്കാം. പ്രതിരോധ ശേഷിക്കായി വിറ്റാമിൻ സി. കൂടുതലായി അടങ്ങിയ നാരങ്ങ , ഓറഞ്ച്, നെല്ലിക്ക , സ്‌ട്രോബെറി എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്താം . ഇത് ബി.പി. കുറയ്ക്കാനും സഹായിക്കും.
വേനലിൽ ശരീരത്തിൽ നിന്നുണ്ടാകുന്ന ജലനഷ്ടം ബി.പി. കുറയ്ക്കാം. ബി.പി.യ്ക്കുള്ള മരുന്ന് കഴിക്കുന്നവർക്ക് ഇത്തരം സാഹചര്യങ്ങളിൽ പോസ്ചുറൽ ഹൈപ്പോ ടെൻഷൻ ഉണ്ടാകാനിടയുണ്ട്. കിടന്നിട്ട് എഴുന്നേൽക്കുമ്പോൾ തലചുറ്റൽ , കണ്ണിൽ ഇരുട്ട് കയറുക, ബാലൻസ് നഷ്ടപ്പെടുക എന്നിവയാണ് ലക്ഷണങ്ങൾ. കിടന്നിട്ട് എഴുന്നേൽക്കുമ്പോൾ സാവധാനം എഴുന്നേൽക്കാം. തലയിണ വെച്ച് തലയമർത്തിക്കിടക്കുക എന്നിവയാണ് പരിഹാരങ്ങൾ.