ചികിത്സക്കിടെ ഡോക്ടർക്ക് നേരേആക്രമണം: മനുഷ്യാവകാശകമ്മീഷൻ കേസെടുത്തു

ആലപ്പുഴ : വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികിത്സയ്‌ക്കെത്തിയ രോഗി വനിതാ ഡോക്ടറെ കൈയ്യേറ്റം ചെയ്‌തെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് ജില്ലാ പോലീസ് മേധാവിക്ക് നോട്ടീസയച്ചു.To the doctor during treatment
Assault: Human Rights
Commission filed a case

ആലപ്പുഴ ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു. മുമ്പ് കൊല്ലത്ത് രോഗിയെ ചികിത്സിക്കുന്നതിനിടയിലാണ് യുവ ഡോക്ടറെ കൊലപ്പെടുത്തിയത്.

ചികിത്സയ്‌ക്കെത്തിയ തകഴി സ്വദേശി ഷൈജു എന്ന യുവാവാണ് ഡോക്ടറെ മര്‍ദിച്ചതെന്നാണ് പത്രറിപ്പോർട്ടുകൾ.
ഇന്നലെ ( 15/ 9 )വൈകിട്ട് 6.30ഓടെയാണ് ഡോക്ടര്‍ക്ക് ദുരനുഭവമുണ്ടായത്.

ഡോക്ടര്‍ നെറ്റിയില്‍ തുന്നല്‍ ഇടാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ രണ്ടുമൂന്ന് തവണ കൈ തട്ടിമാറ്റി. വീണ്ടും തുന്നലിടാന്‍ ഡോക്ടര്‍ ശ്രമിച്ചപ്പോള്‍ ഇയാള്‍ ചാടി എണീറ്റ് ഡോക്ടറുടെ കൈപിടിച്ച് തിരിക്കുകയായിരുന്നു.

വീണ്ടും ഡോക്ടറെ ഇയാള്‍ ആക്രമിക്കാന്‍ മുതിര്‍ന്നപ്പോള്‍ സുരക്ഷാ ജീവനക്കാര്‍ എത്തി ഇയാളെ പിടികൂടാന്‍ ശ്രമിക്കുകയായിരുന്നു. രോഗി മദ്യലഹരിയില്‍ ആയിരുന്നുവെന്ന് ഡോക്ടര്‍ പറയുന്നു. ശസ്ത്രക്രിയാ അത്യാഹിത വിഭാഗം ഹൗസ് സര്‍ജന്‍ ഡോ.അജ്ഞലിയ്ക്കാണ് പരുക്കേറ്റതെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

ഞെട്ടിച്ച് പുതിയ തീരുവയുമായി ട്രംപ്…!

ഞെട്ടിച്ച് പുതിയ തീരുവയുമായി ട്രംപ് യൂറോപ്യൻ യൂണിയനിൽ നിന്നും മെക്‌സിക്കോയിൽ നിന്നുമുള്ള ഇറക്കുമതി...

മത്സ്യത്തൊഴിലാളിയെ കാണാനില്ല

മത്സ്യത്തൊഴിലാളിയെ കാണാനില്ല വിഴിഞ്ഞത്ത് മീൻപിടിത്തിനുപോയ മത്സ്യത്തൊഴിലാളിയെ വിഴിഞ്ഞം കടലിൽ കാണാതായി. പൂവാർ തിരുപുറം...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും ദുബൈ: യു.എ.ഇയുടെ സ്വപ്ന പദ്ധതിയായി...

ഇന്ന് ശക്തമായ മഴ; മുന്നറിയിപ്പ് ഏഴ് ജില്ലകളിൽ

ഇന്ന് ശക്തമായ മഴ; മുന്നറിയിപ്പ് ഏഴ് ജില്ലകളിൽ തിരുവനന്തപുരം: കേരളത്തിൽ കാലവർഷം വീണ്ടും...

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ കോതമംഗലം: പോക്സോ കേസി​ൽ സി.പി.എം നേതാവ് പിടിയിൽ....

Related Articles

Popular Categories

spot_imgspot_img