അങ്കമാലി: ഇരുതലമൂരിയുടെ വിൽപ്പനയുമായി ബന്ധപ്പെട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ നാല് പേർ ‘പിടിയിൽ. തിരുവല്ല കവിയുർ പാറയിൽ പുന്തറയിൽ ആകാശ് (22), തിരുവല്ല മാനച്ചാച്ചിറ പള്ളിക്കാമിറ്റം ജിതിൻ ( 23), തിരുവല്ല യമുനാ നഗർ ദർശനയിൽ സ്റ്റാൻ (29), തിരുവല്ല കുന്ന് ബംഗ്ലാവിൽ രഞ്ജിത് (27) എന്നിവരെയാണ് അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 2 ന് ആണ് സംഭവം. കച്ചവടത്തിലെ തർക്കം മൂലം എളവുരിൽ നിന്നാണ് യുവാവിനെയാണ് തട്ടിക്കൊണ്ടു പോയത്. സംഘം പല നമ്പറുകളിൽ നിന്ന് യുവാവിൻ്റെ വീട്ടിലേക്ക് വിളിച്ച് പണം ആവശ്യപ്പെട്ടു.
3 പവൻ്റെ സ്വർണ്ണമാലയും, ഫോണും, തട്ടിയെടുത്തു. അക്കൗണ്ടിലുണ്ടായ തുക ട്രാൻസ്ഫർ ചെയ്യിച്ചു. പിൻതുടർന്നതിനാൽ യുവാവിനെ മർദ്ദിച്ച് രാത്രി വൈകി തിരുവല്ലയിൽ ഉപേക്ഷിച്ചു.
പിന്നീട് ഒളിവിൽ പോയി. പോലീസ് നടത്തിയ അന്വേഷണത്തിൽ പോത്തൻകോട് നിന്നാണ് പ്രതികളെ സാഹസികമായ് പിടികൂടിയത്. ചോദ്യം ചെയ്യലിൽ രഞ്ജിത്തിൻ്റെ വീട്ടിൽ രണ്ട് ഇരുതല മൂരികൾ ഉണ്ടെന്ന് സമ്മതിച്ചു.
റാന്നി ഫോറസ്റ്റ് ഓഫീസിൽ അറിയിച്ചതിനെ തുടർന്ന് അവർ ഇരുതലമുരികളെ കസ്റ്റഡിയിലെടുത്തു. ഡി.വൈ.എസ്.പി ടി.ആർ രാജേഷ്, ഇൻസ്പെക്ടർ എ. രമേഷ്, എസ്.ഐമാരായ ബേബി ബിജു, പ്രദീപ് കുമാർ, എ.എസ്.ഐമാരായ നവീൻ ദാസ് ,സുധീഷ് സി.പി.ഒമാരായ അജിത തിലകൻ, മുഹമ്മദ് ഷെരീഫ്, സി.പി ഷിഹാബ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വിലയെ ചൊല്ലിയുണ്ടായ തർക്കം വിനയായി; മണ്ണിനടിയിൽ പ്രത്യേക അറയിൽ സൂക്ഷിച്ചിരുന്നത് ഇരുതലമൂരികളെ; യുവാവ് പിടിയിൽ
തിരുവല്ല: വീട്ടുവളപ്പിൽ പ്രത്യേകമായി നിർമിച്ച അറയിൽ സൂക്ഷിച്ചിരുന്ന രണ്ട് അപൂർവ ഇരുതലമൂരികളുമായി ഒരാൾ പിടിയിൽ. അന്താരാഷ്ട്ര വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ഇവയെ തിരുവല്ലയിലെ പാലിയേക്കരയിലെ വീട്ടിൽ നിന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്.
പാലിയേക്കര കുന്നുബംഗ്ലാവിൽ താമസിക്കുന്ന തിരുവല്ല നഗരസഭ 23-ാം വാർഡ് സ്വദേശിയായ രഞ്ജിത്ത് (27) ആണ് പിടിയിലായത്. വീടിന്റെ പിന്നിലായി നിർമ്മിച്ച രഹസ്യ അറയിൽ മണ്ണിൽ കുഴിച്ചിട്ട നിലയിലാണ് ഇരുതലമൂരികളെ കണ്ടെത്തിയത്.
ഇരുതലമൂരികളുടെ വിലയെ ചൊല്ലിയുണ്ടായ അടിപിടിയായിരുന്നു അന്വേഷണത്തിന്റെ തുടക്കം. അങ്കമാലി സ്വദേശിയായ സുഹൃത്തുമായി ഉണ്ടായ സംഘർഷത്തിന് പിന്നാലെ അങ്കമാലി പോലീസിൽ പരാതി നൽകി. അങ്കമാലി പോലീസ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഇരുതലമൂരികളെ ഒളിപ്പിച്ചിട്ടുണ്ടെന്ന വിവരം പുറത്തായത്.
തുടർന്ന് അങ്കമാലി പോലീസ് വിവരം റാന്നി വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി. റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ റോബിൻ മാർട്ടിൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എഫ്. യേശുദാസ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എഫ്. പ്രകാശ്, യു. രാജേഷ് കുമാർ, മീര പണിക്കർ, എസ്.ആർ. രശ്മി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി.
പരിശോധനയിൽ, ഒന്നിന് 1.06 മീറ്റർ നീളവും മറ്റൊന്നിന് 1.16 മീറ്റർ നീളവുമുള്ള ഇരുതലമൂരികളെയാണ് മണ്ണിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്.
ഇരുതലമൂരിക്കേസിൽ കൈക്കൂലി ഒന്നരലക്ഷം; പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ അറസ്റ്റിൽ
തിരുവനന്തപുരം: ഇരുതലമൂരിയുമായി പിടിയിലായവരെ രക്ഷിക്കാൻ കൈക്കൂലി വാങ്ങിയ ഫോറസ്റ്റ് റേഞ്ച് ഓഫീസർ വിജിലൻസിന്റെ പിടിയിൽ. പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ എൽ. സുധീഷ്‌കുമാറിനെയാണ് കൈക്കൂലിക്കേസിൽ വിജിലൻസ് പിടികൂടിയത്.
2023-ൽ സുധീഷ്‌കുമാർ പരുത്തിപ്പാറ ഫോറസ്റ്റ് റേഞ്ച് ഓഫീസറായിരിക്കുമ്പോൾ രജിസ്റ്റർചെയ്ത കേസിലാണ് ഇപ്പോൾ അറസ്റ്റ്. സുധീഷ്‌കുമാറിനെതിരേ അനധികൃത സ്വത്തുസമ്പാദന കേസിലും വിജിലൻസിന്റെ അന്വേഷണം നടക്കുന്നുണ്ട്.
ചോദ്യംചെയ്യാൻ വിളിച്ചുവരുത്തിയ ശേഷമായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്.
ഇയാൾ നേരത്തെ പരുത്തിപ്പാറ റേഞ്ച് ഓഫീസർ ആയിരുന്നു. അക്കാലത്ത് നടന്ന കേസിലെ പ്രതികളെയാണ് പണം വാങ്ങി രക്ഷിക്കാൻ ശ്രമിച്ചത്.
ഇരുതലമൂരിയെ കടത്തിയ കേസിൽ തമിഴ്‌നാട് സ്വദേശികളായ പ്രതികളെ രക്ഷിക്കാൻ ഒന്നരലക്ഷത്തോളം രൂപ കൈക്കൂലി വാങ്ങിയെന്ന കേസിലാണ് ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇതിലെ രണ്ട് പ്രതികളുടെ ബന്ധുക്കളിൽ നിന്ന് നേരിട്ടും ഗൂഗിൾ പേ വഴിയും സുധീഷ് കുമാർ പണം വാങ്ങിയിരുന്നു. കോടതിയിൽ ഹാജരാക്കിയ റേഞ്ച് ഓഫീസറെ പിന്നീട് റിമാൻഡ് ചെയ്തു.
സുധീഷ്‌കുമാറിനെതിരേ വനംവകുപ്പിന്റെ വിജിലൻസ് അന്വേഷണവും നിലവിൽ നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി സസ്പെൻഷൻ നടപടി നേരിട്ടെങ്കിലും കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് വാങ്ങുകയായിരുന്നു.
തിരിച്ച് പരുത്തിപ്പള്ളിക്ക് തൊട്ടടുത്ത പ്രധാന റേഞ്ചായ പാലോട് തന്നെ ഇയാൾക്ക് നിയമനം നൽകിയതിൽ വനംവകുപ്പിനെതിരേ ആരോപണം ഉയർന്നിരുന്നു.
English Summary:
Forest officials seized two rare two-headed snakes hidden in a secret chamber at a house in Paliyekara, Tiruvalla. The 27-year-old owner was arrested after the reptiles, worth lakhs in the international market, were found buried in soil.
tiruvalla-rare-two-headed-snakes-seized
Tiruvalla, two-headed snake, rare wildlife, forest department, wildlife trafficking, Paliyekara, Kerala news