കയറ്റം കയറുന്നതിനിടെ ലോറി പിന്നിലോട്ട് പോന്നു; പിറകേ വന്ന സ്കൂട്ടറിൽ ഇടിച്ചു; റോഡിലേക്ക് തെറിച്ച് വീണ യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക്

കോഴിക്കോട്: കയറ്റത്തേക്ക് ഓടിക്കൊണ്ടിരിക്കുകയായിരുന്ന ലോറി പെട്ടെന്ന് പിന്നിലേക്ക് നീങ്ങി പിറകേ വന്ന സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് യുവതി. കോഴിക്കോട് പെരങ്ങളത്താണ് സംഭവം.

പെരിങ്ങളം സ്വദേശി അശ്വതിയാണ് സ്കൂട്ടർ ഓടിച്ചിരുന്നത്. അശ്വതിയുടെ കൈക്ക് നേരിയ പരിക്കേറ്റിട്ടുണ്ട്. കയറ്റം കയറുന്നതിനിടെ മുന്നിൽ പോകുകയായിരുന്ന ലോറി പെട്ടെന്ന് പിറകോട്ട് നീങ്ങി യുവതി ഓടിച്ച ഇരുചക്രവാഹനത്തിൽ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ഇരുചക്രവാഹനത്തിൽ നിന്ന് യുവതി റോഡിലേക്ക് തെറിച്ച വീഴുകയായിരുന്നു. ലോറിക്ക് പിന്നിൽ കുടുങ്ങാതെ തെറിച്ചുവീണതുകൊണ്ടാണ് യുവതി രക്ഷപ്പെട്ടത്.

ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടം നടന്നത്. പെരിങ്ങളം അങ്ങാടിയിൽ നിന്നും മെഡിക്കൽ കോളേജ് ഭാഗത്തേക്കുള്ള റോഡിൽ സിഡബ്ല്യു ആർ ഡി എമ്മിനു സമീപത്തെ കയറ്റത്തിൽ വെച്ചാണ് അപകടം ഉണ്ടായത്. ഇ

തുവഴി ഹോളോബ്രിക്സുമായി മെഡിക്കൽ കോളേജ് ഭാഗത്തേക്ക് പോവുകയായിരുന്ന മിനി ടിപ്പർ ലോറി കയറ്റത്തിൽ വെച്ച് പെട്ടെന്ന് നിന്നു പോവുകയായിരുന്നു. പിന്നീട് നിയന്ത്രണം നഷ്ടമായി പിറകിലേക്ക് നീങ്ങുകയുമായിരുന്നു.

പിന്നിലേക്ക് വന്ന ലോറി സ്കൂട്ടറിൽ ഇടിച്ചതോടെ യുവതി സ്കൂട്ടറിൽ നിന്നും റോഡിൻറെ വലതുഭാഗത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. റോഡരികിലെ മരത്തിൽ ഇടിച്ചാണ് ലോറി പിന്നീട് നിന്നത്.

ശബ്ദം കേട്ട് ഓടിയെത്തിയ പരിസരവാസികളാണ് പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ പരിക്ക് സാരമുള്ളതല്ല എന്നാണ് പ്രാഥമികവിവരം. ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടതാവാം അപകടകാരണം എന്നാണ് സൂചന.

ഇടിയുടെ ആഘാതത്തിൽ ഇരു ചക്രവാഹനത്തിനും കേടുപാടുകൾ പറ്റിയിട്ടുണ്ട്. അപകടത്തിൻറെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് അപകടത്തിൻറെ ആഘാതവും യുവതിയുടെ അത്ഭുതകരമായ രക്ഷപ്പെടലും പുറംലോകമറിഞ്ഞത്. ടിപ്പർ കയറ്റത്തിൽ നിന്നത് കണ്ട് പിന്നിൽ അൽപം ദൂരെ മാറിയാണ് യുവതി സ്കൂട്ടർ നിർത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.

സ്കൂട്ടർ തിരിക്കാനുള്ള സമയം കിട്ടുന്നതിന് മുമ്പെ ലോറി വളരെ വേഗത്തിൽ പിന്നോട്ട് വരുകയായിരുന്നു. സ്കൂട്ടർ തിരിച്ച് മാറുന്നതിന് മുമ്പ് തന്നെ ലോറി സ്കൂട്ടറും ഇടിച്ചുതെറിപ്പിച്ച് പിന്നിലേക്ക് നീങ്ങി. പിന്നിലെ വന്ന ബൈക്ക് യാത്രക്കാരടക്കം വെട്ടിച്ച് മാറിയതിനാലാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.

spot_imgspot_img
spot_imgspot_img

Latest news

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ തിരുവനന്തപുരം: എഡിഎമ്മായിരുന്ന നവീൻ ബാബുവിൻറെ ആത്മഹത്യയുമായി...

Other news

ഇരട്ട സഹോദരങ്ങളായ എസ്ഐമാർ തമ്മിലടിച്ചു

ഇരട്ട സഹോദരങ്ങളായ എസ്ഐമാർ തമ്മിലടിച്ചു ചേലക്കര: ഇരട്ട സഹോദരങ്ങളായ പൊലീസ് സബ് ഇൻസ്‌പെക്ടർമാർ...

ഇനി ലോൺ എടുക്കാൻ സിബിൽ സ്കോർ വേണ്ട!

ഇനി ലോൺ എടുക്കാൻ സിബിൽ സ്കോർ വേണ്ട! രാജ്യത്ത് വായ്പകൾ അനുവദിക്കുന്നതിന് മുമ്പായി...

സഞ്ജുവും സാലിയും ഒരുമിച്ച് പരിശീലന ക്യാമ്പിൽ

സഞ്ജുവും സാലിയും ഒരുമിച്ച് പരിശീലന ക്യാമ്പിൽ കൊച്ചി: കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം...

എം.എം. മണിയുടെ ഗൺമാൻ 3.59 ലക്ഷം രൂപ നൽകണം

എം.എം. മണിയുടെ ഗൺമാൻ 3.59 ലക്ഷം രൂപ നൽകണം കൊച്ചി: എം.എം. മണിയുടെ...

പെരുമ്പാവൂർ ബൈപ്പാസ്: പ്ലേറ്റ് ലോഡ് ടെസ്റ്റ്‌ നടത്തി

പെരുമ്പാവൂർ ബൈപ്പാസ്: പ്ലേറ്റ് ലോഡ് ടെസ്റ്റ്‌ നടത്തി പെരുമ്പാവൂർ : നിർമ്മാണം മുടങ്ങിയ...

Related Articles

Popular Categories

spot_imgspot_img