web analytics

ഓര്‍ക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല; പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലില്‍ തിരികെ കിട്ടിയത് നാലു ജീവനുകൾ; മൂന്നും അഞ്ചും 12 ഉം വയസ്സുള്ള കുട്ടികളുടെ പേടിച്ച മുഖങ്ങള്‍ ചിരിച്ചു കണ്ട സന്തോഷത്തിലാണ് കൊച്ചിയിലെ ഈ പൊലീസ് ഉദ്യോഗസ്ഥര്‍

കൊച്ചി: പാലത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യാന്‍ എത്തിയ അമ്മയെയും മൂന്ന് മക്കളെയും രക്ഷിച്ചത് കേരള പൊലീസിൻ്റെ സമയോചിത ഇടപെടൽ. കഴിഞ്ഞ ദിവസം വെളുപ്പിന് 4 മണിക്കാണ് സംഭവം.

കൊച്ചി സിറ്റി പോലീസിന്റെ കണ്‍ട്രോള്‍ റൂം വാഹനമായ CRV 5 ലെ ഉദ്യോഗസ്ഥരായ സബ് ഇന്‍സ്പെക്ടര്‍ ആന്റണി ടെറന്‍സും സിവില്‍ പോലീസ് ഓഫീസര്‍ ജേക്കബ് ജോസ് സ്മിജോഷും പതിവ് പട്രോളിംഗ് ഡ്യൂട്ടിയിലായിരുന്നു.

‘സ്ത്രീയും മൂന്നു കുട്ടികളും കൊച്ചി തോപ്പുംപടി ബിഒടി പാലത്തിന് സമീപത്തേക്ക് നടന്നുപോകുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

അസ്വാഭാവികത തോന്നിയ ഇവര്‍ സ്ത്രീയോട് ‘ തിരക്കിയപ്പോള്‍ മട്ടാഞ്ചേരിയിലെ വീട്ടിലേയ്ക്കാണ് പോകുന്നുന്നതെന്നായിരുന്നു മറുപടി. ഇത്രയും ദൂരം നിങ്ങള്‍ നടക്കുമോ എന്ന് ചോദിച്ചപ്പോഴേക്കും അവര്‍ കരയാന്‍ തുടങ്ങി.

വീട്ടില്‍ ഭര്‍ത്താവ് അമിത മദ്യപാനവും ഉപദ്രവവും ആണെന്നും BOT പാലത്തില്‍ നിന്നു ചാടി ആത്മഹത്യ ചെയ്യാന്‍ വന്നതാണെന്നും അവര്‍ പറഞ്ഞു. സബ് ഇന്‍സ്പെക്ടര്‍ ആന്റണി ടെറന്‍സ് അവരോട് സംസാരിക്കുകയും എന്തിനും പരിഹാരം കാണാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു.

അമ്മയെയും പള്ളുരുത്തി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. തുടര്‍ന്ന് യുവതിയുടെ ബന്ധുക്കളെ സ്റ്റേഷനില്‍ വിളിച്ചുവരുത്തുകയും യുവതിയെയും കുട്ടികളെയും ബന്ധുക്കള്‍ക്കൊപ്പം വിട്ടയയ്ക്കുകയും ചെയ്തു.’- കേരള പൊലീസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പ്:

സമയം : പുലര്‍ച്ചെ 4 മണി

സ്ഥലം : എറണാകുളം തോപ്പുംപടി BOT പാലത്തിന് സമീപം.

കൊച്ചി സിറ്റി പോലീസിന്റെ കണ്‍ട്രോള്‍ റൂം വാഹനമായ CRV 5 ലെ ഉദ്യോഗസ്ഥരായ സബ് ഇന്‍സ്പെക്ടര്‍ ആന്റണി ടെറന്‍സും സിവില്‍ പോലീസ് ഓഫീസര്‍ ജേക്കബ് ജോസ് സ്മിജോഷും പതിവ് പട്രോളിംഗ് ഡ്യൂട്ടിയിലായിരുന്നു. ‘ അപ്പോഴാണ് ഒരു സ്ത്രീയും മൂന്നു കുട്ടികളും തോപ്പുംപടി BOT പാലത്തിന് സമീപത്തേക്ക് നടന്നുപോകുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുന്നത്. അസ്വാഭാവികത തോന്നിയ ഇവര്‍ സ്ത്രീയോട് ‘ തിരക്കിയപ്പോള്‍ മട്ടാഞ്ചേരിയിലെ വീട്ടിലേയ്ക്കാണ് പോകുന്നുന്നതെന്നായിരുന്നു മറുപടി. ഇത്രയും ദൂരം നിങ്ങള്‍ നടക്കുമോ എന്ന് ചോദിച്ചപ്പോഴേക്കും അവര്‍ കരയാന്‍ തുടങ്ങി.

വീട്ടില്‍ ഭര്‍ത്താവ് അമിത മദ്യപാനവും ഉപദ്രവവും ആണെന്നും BOT പാലത്തില്‍ നിന്നു ചാടി ആത്മഹത്യ ചെയ്യാന്‍ വന്നതാണെന്നും അവര്‍ പറഞ്ഞു. സബ് ഇന്‍സ്പെക്ടര്‍ ആന്റണി ടെറന്‍സ് അവരോട് സംസാരിക്കുകയും എന്തിനും പരിഹാരം കാണാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. അമ്മയെയും പള്ളുരുത്തി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. തുടര്‍ന്ന് യുവതിയുടെ ബന്ധുക്കളെ സ്റ്റേഷനില്‍ വിളിച്ചുവരുത്തുകയും യുവതിയെയും കുട്ടികളെയും ബന്ധുക്കള്‍ക്കൊപ്പം വിട്ടയയ്ക്കുകയും ചെയ്തു.

പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലില്‍ തിരികെ കിട്ടിയത് നാലു ജീവനുകളാണ്. മൂന്നും അഞ്ചും 12 ഉം വയസ്സുള്ള കുട്ടികളുടെ പേടിച്ച മുഖങ്ങള്‍ ചിരിച്ചു കണ്ട സന്തോഷത്തിലാണ് പൊലീസ് ഉദ്യോഗസ്ഥര്‍.

ഓര്‍ക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല.

spot_imgspot_img
spot_imgspot_img

Latest news

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു! കോൺഗ്രസ് കൗൺസിലർക്കെതിരെ അതിജീവിത

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു!...

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി...

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം ഡൽഹി: ജെഇഇ...

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല കണ്ണൂർ: പാചകവാതക...

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും ഡീസലിന് 30 രൂപയും നഷ്ടമെന്ന് മന്ത്രി

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും...

Other news

വിഷം കഴിച്ച മകനുമായി ആശുപത്രിയിലേക്ക് പാഞ്ഞ ആംബുലൻസ് മറിഞ്ഞു; അമ്മയ്ക്ക് ദാരുണാന്ത്യം

പാലക്കാട്: വിധി വൈപരീത്യത്തിന്റെ നടുക്കുന്ന വാർത്തയാണ് പാലക്കാട് ജില്ലയിൽ നിന്നും പുറത്തുവരുന്നത്....

‘വേടനെ അറിയില്ലെന്ന് പറഞ്ഞത് സത്യസന്ധം’; വിവാദത്തിൽ പ്രതികരിച്ച് എം.ജി ശ്രീകുമാർ

‘വേടനെ അറിയില്ലെന്ന് പറഞ്ഞത് സത്യസന്ധം’; വിവാദത്തിൽ പ്രതികരിച്ച് എം.ജി ശ്രീകുമാർ റാപ്പർ വേടനെ...

യുഎഇയിൽ ഇറാൻ മിസൈൽ ആക്രമണം; 5 ഇന്ത്യക്കാർക്ക് പരുക്ക്! അബുദാബിയിൽ വൻ തീപിടിത്തം

യുഎഇയിൽ ഇറാൻ മിസൈൽ ആക്രമണം; 5 ഇന്ത്യക്കാർക്ക് പരുക്ക്! അബുദാബിയിൽ വൻ...

ഇന്ത്യൻ രൂപയ്ക്ക് റെക്കോർഡ് ഇടിവ്; ഗൾഫ് കറൻസികൾ ഉയരത്തിൽ

ഇന്ത്യൻ രൂപയ്ക്ക് റെക്കോർഡ് ഇടിവ്; ഗൾഫ് കറൻസികൾ ഉയരത്തിൽ ദുബായ്: ഇന്ത്യൻ രൂപയുടെ...

കോഴിക്കോട് നഗരം ചുറ്റാൻ ഡബിൾ ഡക്കർ എത്തി; ആഘോഷമാക്കി വിനോദസഞ്ചാരികൾ; കന്നിയാത്രയിൽ വൻ തിരക്ക്

കോഴിക്കോട് നഗരം ചുറ്റാൻ ഡബിൾ ഡക്കർ എത്തി; ആഘോഷമാക്കി വിനോദസഞ്ചാരികൾ കോഴിക്കോട് നഗരത്തിന്റെ...

Related Articles

Popular Categories

spot_imgspot_img