യുഎസ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി ടിം വാൾസിനെ പ്രഖ്യാപിച്ചു. ഡെമോക്രാറ്റിക് പാർട്ടിയുടെ യുഎസ് പ്രസിഡന്റ് സ്ഥാനാർഥി കമലാ ഹാരിസാണ് സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. Tim Walls has been announced as the vice presidential candidate of the Democratic Party
ജോ ബൈഡനൊപ്പം അടിയുറച്ചു നിന്ന വാൾസ് അദേഹം പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്നും പിന്മാറിയതോടെ, കമലാ ഹാരിസിനൊപ്പം ട്രംപിനെതിരായ ഡെമോക്രാറ്റുകളുടെ ആക്രമണത്തിന്റെ മുൻനിര പോരാളിയായി ഉയർന്നു വരികയുമായിരുന്നു.
മിനസോട്ട ഗവർണർ ടിം വാൾസും പെൻസിൽവാനിയ ഗവർണർ ജോഷ് ഷാപിറോയുമാണ് ഡെമോക്രാറ്റിക് പാർട്ടിയുടെ അന്തിമ പട്ടികയിൽ ഇടം നേടിയിരുന്നത്.