കാസർഗോഡ്: കാസര്‍കോട് കൊളത്തൂരില്‍ തുരങ്കത്തില്‍ പുലി കുടുങ്ങി. കവുങ്ങിന്‍തോട്ടത്തിന് സമീപമുള്ള തുരങ്കത്തിലാണ് പുലി കുടുങ്ങിയത്. ബുധനാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം. Tiger trapped in Kasaragod tunnel
പ്രദേശവാസിയായ ഒരു സ്ത്രീ മോട്ടോര്‍ നിര്‍ത്താന്‍ പോയ സമയത്ത് സമീപത്തെ പാറക്കെട്ടില്‍നിന്ന് ഗര്‍ജനം കേട്ട് എന്നാണു പറയുന്നത്. ഇവർ നാട്ടുകാരെ കൂട്ടി നടത്തിയായ പരിശോധനയിലാണ് പുലിയെ കുടുങ്ങിക്കിടക്കുന്നത് കണ്ടത്.
പുലിമട പോലൊരു ഗുഹയ്ക്കകത്താണ് പുലി ഇപ്പോള്‍ കുടുങ്ങിക്കിടക്കുന്നത്. അതിന്റെ അകത്ത് കുരുക്കുപോലെ ഒന്ന് കാണുന്നുണ്ട്. സ്വാഭാവിക തുരങ്കമാണിത്. ആളുകളെ മാറ്റാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുലി പുറത്തിറങ്ങാത്തവിധം കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും അധുകൃതർ പറയുന്നു.
കഴിഞ്ഞദിവസങ്ങളില്‍ പ്രദേശത്ത് പുലി ഇറങ്ങിയിരുന്നു. വനംവകുപ്പ്, പുലിക്കായി കൂടിവെക്കാനുള്ള നീക്കത്തിലായിരുന്നു. ഈ സമയത്താണ് പുലി, തുരങ്കത്തില്‍ കുടുങ്ങിയത്. രണ്ടുമാസത്തോളമായി പ്രദേശം പുലിഭീതിയിലാണെന്ന് നാട്ടുകാര്‍ പറയുന്നു. പന്നിക്കുവെച്ച കെണിയില്‍ പുലി കുടുങ്ങിയതാണോ എന്ന സംശയവുമുണ്ട്.