മൂന്നാറിൽ തേയിലത്തോട്ടത്തിൽ പുലിയെ കണ്ടതോടെ തോട്ടം തൊഴിലാളികളും പൊതുജനവും ഭീതിയിൽ . തിങ്കളാഴ്ച രാവിലെ ഏഴിനാണ് ലക്ഷ്മി വിരിപാറ ഭാഗത്ത് തേയിലത്തോട്ടത്തിൽ പുലിയെ കണ്ടത്. പുലിയെ കണ്ടവർ ശബ്ദമുണ്ടാക്കിയതോടെ നാട്ടുകാർ ഓടിക്കൂടി.(Tiger shook Munnar again; Plantation workers in fear)
ബഹളം കേട്ടതോടെ പുലി സമീപത്തെ കാട്ടിലേക്ക് ഓടി മറഞ്ഞു. പുലിയെ കണ്ടതോടെ കുട്ടികളെ ലയങ്ങളിൽ ഒറ്റയ്ക്ക് ഇരുത്തി ജോലിക്ക് പോകാൻ മടിക്കുകയാണ് തൊഴിലാളികൾ. മുൻപും സമീപ പ്രദേശത്ത് പുലിയെ കണ്ടിരുന്നു.