web analytics

ഫലം വരും മുൻപേ 12000 ലഡ്ഡു റെഡി; തൃക്കാക്കരയിൽ സ്വതന്ത്ര സ്ഥാനാർത്ഥിക്ക് മിന്നും വിജയം

ഫലം വരും മുൻപേ 12000 ലഡ്ഡു റെഡി; തൃക്കാക്കരയിൽ സ്വതന്ത്ര സ്ഥാനാർത്ഥിക്ക് മിന്നും വിജയം

കൊച്ചി: തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും മുൻപേ തന്നെ 12,000 ലഡ്ഡു തയ്യാറാക്കി വച്ച സ്വതന്ത്ര സ്ഥാനാർത്ഥിയുടെ ആത്മവിശ്വാസം ഫലം വന്നപ്പോൾ ശരിവച്ചു.

തൃക്കാക്കരയിലെ സ്വതന്ത്ര സ്ഥാനാർത്ഥി സാബു ഫ്രാൻസിസ് 142 വോട്ടുകളുടെ ലീഡോടെ മിന്നും വിജയം നേടി.

അമ്മയോട് പറഞ്ഞു ” ഇപ്പോൾ വരാം” എന്ന് വിദേശത്തുനിന്ന് വന്ന യുവാവിനെ ദുരൂഹ സാഹചര്യത്തിൽ കാണാതായി

40-ാം വാർഡിൽ വിജയം; ലഡു വിതരണം

ഫലം വരും മുൻപേ സാബു ഫ്രാൻസിസും കുടുംബവും സുഹൃത്തുക്കളും ചേർന്ന് ലഡു തയ്യാറാക്കിയിരുന്നു.

പരാജയപ്പെട്ടാൽ എന്ത് ചെയ്യും എന്നായിരുന്നു നാട്ടുകാരുടെ ആശങ്ക. എന്നാൽ ആശങ്കകൾക്ക് വിരാമമിട്ട് 40-ാം വാർഡിൽ നിന്ന് സാബു ഫ്രാൻസിസ് വിജയിച്ചു.

വിജയത്തിന് പിന്നാലെ, സാബു മുൻപ് ഭാര്യ ഓമന വിജയിച്ച 34-ാം വാർഡിലും ലഡ്ഡു വിതരണം ചെയ്തു.

‘എന്നാ ഒരു കോൺഫിഡൻസാ’ — നാട്ടുകാർ

വോട്ടെണ്ണലിന്‍റെ തലേ ദിവസം തന്നെ വിജയം ഉറപ്പാണെന്ന് സാബു പറഞ്ഞിരുന്നു. എപ്പോഴും സഹായത്തിനായി ഓടിയെത്തുന്ന സാബുവിനെയും ഓമനയെയും മറക്കാനാവില്ല എന്നാണ് നാട്ടുകാർ പറയുന്നത്.

സാമൂഹിക മാധ്യമങ്ങളിലും “എന്നാ ഒരു കോൺഫിഡൻസാ” എന്ന കമന്‍റുകളാണ് നിറയുന്നത്.

പഴയ റെക്കോർഡും ഓർമ്മപ്പെടുത്തി

2020-ൽ ഓമന തൃക്കാക്കരയിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ വിജയിച്ചപ്പോഴും ഫലം വരും മുൻപേ ലഡു തയ്യാറാക്കിയിരുന്നു.

ആ ആത്മവിശ്വാസ പാരമ്പര്യമാണ് ഇത്തവണയും വിജയം സമ്മാനിച്ചതെന്ന് നാട്ടുകാർ പറയുന്നു.

English Summary:

Independent candidate Sabu Francis created a buzz in Thrikkakara by preparing 12,000 laddus even before the election results were announced. Confident from the start, he went on to win the 40th ward with a lead of 142 votes. After the victory, he distributed laddus not only in his ward but also in the 34th ward, where his wife Omana had earlier secured a major win. Meanwhile, locals praised the couple’s confidence and approachability, noting that a similar celebration had followed Omana’s big victory in 2020.

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം കേരളത്തിൽ മദ്യപാനം...

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട് പുതിയ സർക്കുലർ

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട്...

Other news

ജി.എസ്.ടി ഉദ്യോഗസ്ഥരായി നടിച്ച് സംസ്ഥാനത്തുടനീളം വൻതട്ടിപ്പ്; 3 പേർ പിടിയിൽ

ജി.എസ്.ടി ഉദ്യോഗസ്ഥരായി നടിച്ച് സംസ്ഥാനത്തുടനീളം വൻതട്ടിപ്പ്; 3 പേർ പിടിയിൽ പത്തനംതിട്ട: ജി.എസ്.ടി...

ശബരിമലയിൽ കൃത്രിമമായി തിരക്കുണ്ടാക്കി; കേരള പോലീസിനെതിരെ അന്വേഷണം

ശബരിമലയിൽ കൃത്രിമമായി തിരക്കുണ്ടാക്കി; കേരള പോലീസിനെതിരെ അന്വേഷണം ശബരിമല: മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി...

വ്യാജ പ്രചാരണങ്ങൾ; അവയവദാനത്തോട് മുഖംതിരിച്ച് മലയാളികൾ

വ്യാജ പ്രചാരണങ്ങൾ; അവയവദാനത്തോട് മുഖംതിരിച്ച് മലയാളികൾ തൃശൂർ: രാജ്യത്തെ പല ഇതരസംസ്ഥാനങ്ങളിൽ ലക്ഷത്തിലധികം...

Related Articles

Popular Categories

spot_imgspot_img