web analytics

അങ്കണവാടിയിലെ ഫാൻ പൊട്ടി വീണു

മൂന്ന് വയസുകാരന് പരിക്ക്

അങ്കണവാടിയിലെ ഫാൻ പൊട്ടി വീണു

കൊല്ലം: അങ്കണവാടി കെട്ടിടത്തിലെ ഫാൻ പൊട്ടി വീണ് മൂന്ന് വയസുകാരന് പരിക്കേറ്റു. കൊല്ലം തിരുമുല്ലവാരത്ത് ആണ് സംഭവം. ആദിദേവ് എന്ന വിദ്യാർഥിയുടെ തലക്കാണ് പരിക്കേറ്റത്.

ശോചനീയാവസ്ഥയിലുള്ള താൽക്കാലിക കെട്ടിടത്തിലാണ് നിലവിൽ അങ്കണവാടി പ്രവർത്തിക്കുന്നത്. ഇന്ന് രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം.

അപകട സമയത്ത് മൂന്ന് കുട്ടികളായിരുന്നു അങ്കണവാടിയിലുണ്ടായിരുന്നത്. ഫാന്‍ പൊട്ടിവീണതോടെ കുട്ടികളുടെ നിലവിളികേട്ട് നാട്ടുകാര്‍ ഓടി വരികയായിരുന്നു.

കാലപ്പഴക്കം ചെന്ന ഫാനായിരുന്നു അങ്കണവാടിയിലുണ്ടായിരുന്നത്. കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ശിവൻകുട്ടിയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രാജ്ഭവൻ

തിരുവനന്തപുരം: രാജ്ഭവനിൽ ഭാരതാംബയുടെ ചിത്രത്തിൽ വീണ്ടും പുഷ്പാർച്ചന നടത്തിയതിൽ പ്രതിഷേധിച്ച് പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോയ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയ്‌ക്കെതിരെ രാജ്ഭവൻ വാർത്താക്കുറിപ്പ് പുറത്തിറക്കി .

മന്ത്രിയുടേത് തെറ്റായ കീഴ്‌വഴക്കമാണെന്നും ഗവർണറെ മന്ത്രി അപമാനിച്ചെന്നും ആരോപിച്ചാണ് വാർത്തക്കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്. ദേശീയ ഗാനത്തിനിടെയാണ് മന്ത്രി ഇറങ്ങിപ്പോയതെന്നും വാർത്തക്കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.

മന്ത്രി പരിപാടിക്ക് വൈകിയാണ് എത്തിയത്. നേരത്തെ പോകുകയും ചെയ്തെന്നും രാജ്ഭവൻ കുറ്റപ്പെടുത്തി. പരിപാടിക്കിടെ ഇറങ്ങിപ്പോയത് മന്ത്രി അറിയിച്ചില്ലെന്നും രാജ്ഭവന്റെ വാർത്താക്കുറിപ്പിൽ ആരോപിക്കുന്നുണ്ട്.

സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് പുരസ്‌ക്കാര ദാന ചടങ്ങിലാണ് ഭാരതാംബ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയതിനെ തുടർന്ന് വിവാദമായത്. പരിപാടിയുടെ ഷെഡ്യൂളിൽ ഭാരതാംബ ചിത്രത്തിൽ പുഷ്പാർച്ചന നടത്തും എന്ന കാര്യം ഇല്ലായിരുന്നു.

എന്നാൽ മന്ത്രി എത്തിയപ്പോൾ വേദിയിൽ കാണുന്നത് ഭാരതാംബയുടെ ചിത്രം ആണ്. കൂടാതെ ചിത്രത്തിൽ പൂ ഇടുന്ന ചടങ്ങ് കണ്ടുവെന്നും മന്ത്രി പറഞ്ഞു. അതിനാലാണ് മന്ത്രി ശിവൻകുട്ടി വേദിയിൽ നിന്ന് ഇറങ്ങിപ്പോയത്.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിലുള്ള സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ പരിപാടിയായിരുന്നു വ്യാഴാഴ്ച രാജ്ഭവനിൽ വെച്ച് നടന്നത്.

അഭിഭാഷകരും വാഹന ഉടമയും ഏറ്റുമുട്ടൽ

കൊല്ലം: കൊല്ലത്ത് വാഹനം പാർക്ക് ചെയ്യുന്നതിനെ ചൊല്ലി അഭിഭാഷകരും മോട്ടോർവാഹന വകുപ്പ് ഓഫീസിലേക്ക് വന്ന കാറിലുള്ളവരും തമ്മിൽ സംഘർഷം. കോടതികൾ ഉൾപ്പെടുന്ന കളക്ടറേറ്റ് വളപ്പിൽ വെച്ചാണ് സംഘർഷമുണ്ടായത്.

ബുധനാഴ്ച 11 മണിയോടെയാണ് സംഭവങ്ങൾക്ക് തുടക്കം. സിദ്ധിക്കും ഷെമീനയും കാർ മാറ്റാനാവശ്യപ്പെട്ട് അഭിഭാഷകന്റെ ഗൗണിൽ പിടിച്ചുതള്ളുകയും താക്കോലുകൊണ്ട് കുത്തുകയും ചെയ്‌തു.

തുടർന്ന് കൂടുതൽ അഭിഭാഷകർ എത്തിയതോടെയുണ്ടായ സംഘർഷത്തിൽ സിദ്ധിഖിനും ഷെമീനയ്ക്കും മർദ്ദനമേൽക്കുകയായിരുന്നു.

കളക്ടറേറ്റ് സമുച്ചയത്തിലെ മോട്ടോർവാഹന ഓഫീസിൽ പണം അടക്കാനെത്തിയതായിരുന്നു ഷെമീനയും അവരുടെ ബന്ധുവും ഡ്രൈവറുമായ സിദ്ദീഖും.

പണമടച്ച് പുറത്തിറങ്ങിയപ്പോൾ ആണ് തങ്ങളുടെ വാഹനം പുറത്തിറക്കാൻ കഴിയാത്തനിലയിൽ വാഹനം പാർക്ക് ചെയ്ത വക്കീലിനോട് കാർ മാറ്റിയിടാൻ ആവശ്യപ്പെട്ടു.

സംഭവത്തിൽ പള്ളിക്കൽ സ്വദേശി സിദ്ധിഖ് (36) ഒപ്പമുണ്ടായിരുന്ന ബന്ധുവായ കടക്കൽ സ്വദേശി ഷെമീന (33) എന്നിവർക്കും കണ്ടായറിയാലുന്ന അഭിഭാഷകർക്കുമെതിരെ പോലീസ് കേസെടുത്തു.

അഭിഭാഷകനെ കയ്യേറ്റം ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച കോടതി നടപടികളിൽ നിന്നു വിട്ടുനിൽക്കാൻ കൊല്ലം ബാർ അസോസിയേഷൻ തീരുമാനിച്ചു.

പിടിച്ചുമാറ്റാൻ ശ്രമിച്ച തന്നെയും ചില അഭിഭാഷകർ മർദിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തെന്ന് ഷെമീന ആരോപിച്ചു. പൊലീസ് എത്തിയാണ് ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയത്.

Summary: A 3-year-old boy child was injured after a ceiling fan fell from the roof of an Anganwadi building in Thirumullavaram, Kollam.

spot_imgspot_img
spot_imgspot_img

Latest news

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്?

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്? കൊച്ചി:...

ദേവസ്വം ബോർഡിലെ ശമ്പളം കൊണ്ട് മാത്രം ഇത്രയുമധികം സമ്പാദിക്കാനാകുമോ

ദേവസ്വം ബോർഡിലെ ശമ്പളം കൊണ്ട് മാത്രം ഇത്രയുമധികം സമ്പാദിക്കാനാകുമോ കോട്ടയം: പെരുന്നയിലെ ഒരു...

ബസ് അപകടത്തില്‍ 25 മരണം; ദുരന്തമായി കുര്‍ണൂല്‍

ബസ് അപകടത്തില്‍ 25 മരണം; ദുരന്തമായി കുര്‍ണൂല്‍ ഹൈദരാബാദില്‍ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട...

Other news

അതിവേഗം ശക്തി പ്രാപിച്ച് മോന്ത; മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയേക്കാം

അതിവേഗം ശക്തി പ്രാപിച്ച് മോന്ത; മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗതയിൽ...

മലയാളികളുടെ പ്രിയ നടി സലീമയ്ക്ക് കാൻസർ; സഹായം ആവശ്യപ്പെട്ട് സുഹൃത്തുക്കൾ

മലയാളികളുടെ പ്രിയ നടി സലീമയ്ക്ക് കാൻസർ; സഹായം ആവശ്യപ്പെട്ട് സുഹൃത്തുക്കൾ ചുരുക്കം സിനിമകളിലൂടെ...

മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച് പണവും സ്വർണവും കവർന്നു; യുവാവ് പിടിയിൽ

മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച് പണവും സ്വർണവും കവർന്നു;...

കോട്ടയത്ത് നവജാത ശിശുവിനെ 50,000 രൂപയ്ക്ക് വിൽക്കാൻ ശ്രമം; അച്ഛനുൾപ്പെടെ മൂന്ന് പേർ പിടിയിൽ

കോട്ടയത്ത് നവജാത ശിശുവിനെ 50,000 രൂപയ്ക്ക് വിൽക്കാൻ ശ്രമം; അച്ഛനുൾപ്പെടെ മൂന്ന്...

പൊന്മുടി സന്ദർശകർക്കായി വീണ്ടും തുറന്നു

പൊന്മുടി സന്ദർശകർക്കായി വീണ്ടും തുറന്നു തിരുവനന്തപുരം: തിരുവനന്തപുരത്തെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടി...

നവീൻ ബാബുവിന്റെ മരണത്തിൽ പുതിയ വഴിത്തിരിവ്; സിപിഎം നേതാവ് പി.പി. ദിവ്യക്കെതിരെ നഷ്ടപരിഹാര ഹർജി

നവീൻ ബാബുവിന്റെ മരണത്തിൽ പുതിയ വഴിത്തിരിവ്; സിപിഎം നേതാവ് പി.പി. ദിവ്യക്കെതിരെ...

Related Articles

Popular Categories

spot_imgspot_img