web analytics

മലപ്പുറത്ത് മൂന്ന് കാട്ടാനകൾ ചരിഞ്ഞ നിലയിൽ

മലപ്പുറം: വനത്തിനുള്ളിൽ മൂന്ന് കാട്ടാനകളെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. മലപ്പുറം വഴിക്കടവ് ആണ് സംഭവം. 20 വയസുള്ള പിടിയാനയെയും 10 വയസുള്ള കുട്ടിക്കൊമ്പനെയും ആറ് മാസം പ്രായമുള്ള ആനക്കുട്ടിയെയുമാണ് കാട്ടിൽ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

കരുളായി, മരുത, കാരക്കോട് പുത്തരിപ്പാടം വനത്തിലാണ് ആനകളുടെ ജഡം കണ്ടെത്തിയത്. മരുതയിലാണ് 20 വയസുള്ള പിടിയാന ചരിഞ്ഞത്. ആനകളുടെ മൃതദേഹങ്ങൾക്ക് 4 ദിവസം പഴക്കമുണ്ട് എന്നാണ് വിവരം. പുത്തരിപ്പാടത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിന്ന് 200 മീറ്റർ അകലെയാണ് 10 വയസ്സുള്ള കുട്ടിക്കൊമ്പൻ ചരിഞ്ഞത്.

കരുളായി എഴുത്തുകൽ ഭാഗത്ത് ആണ് ഏകദേശം 6 മാസം പ്രായം വരുന്ന ആനക്കുട്ടിയുടെ ജഡം കണ്ടെത്തിയത്. ഈ ആനയെ കടുവ ആക്രമിച്ചതാണെന്നാണ് നിഗമനം. മറ്റു രണ്ടു ആനകളുടെ മരണം രോഗം മൂലമെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക വിവരം.

കഴിഞ്ഞ ദിവസം രാത്രി ഇവിടെ നിന്നു തുടർച്ചയായുള്ള ആനയുടെ അലർച്ച കേട്ടിരുന്നു. ഇതേ തുടർന്ന് വനപാലകർ പരിശോധന നടത്തിയപ്പോഴാണ് ജഡം കണ്ടത്. ആനകളുടെ ആന്തരികാവയവങ്ങൾ വിദഗ്ധ പരിശോധനക്ക് അയച്ചിട്ടുണ്ട്.

നിലവിൽ ദുരൂഹതയില്ലെന്നാണ് ലഭ്യമായ വിവരം. സ്ഥലത്ത് പരിശോധന തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. വഴിക്കടവ് ഫോറസ്റ്റ് റേഞ്ചിൽ പെട്ട സ്ഥലങ്ങളിലാണ് ആനകളെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

spot_imgspot_img
spot_imgspot_img

Latest news

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; അമ്മ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ കണ്ണൂർ ∙ ഒന്നര...

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക...

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ കോഴിക്കോട്: ബസിനുള്ളിൽ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി...

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം ആലപ്പുഴ:...

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത്

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത് കൊച്ചി: ശബരിമല ക്ഷേത്രത്തിൽ...

Other news

ഗ്രീൻലൻഡിനായി ട്രംപിന്റെ ‘മാസ്റ്റർ പ്ലാൻ’; യൂറോപ്യൻ രാജ്യങ്ങൾക്കെതിരായ തീരുവ പിൻവലിച്ചു

വാഷിങ്ടൺ: ലോകത്തെ വീണ്ടും ഒരു സാമ്പത്തിക യുദ്ധത്തിന്റെ വക്കിലെത്തിച്ച ഗ്രീൻലൻഡ് വിവാദത്തിൽ...

യുപിയിൽ ദുരഭിമാനക്കൊല; പ്രണയിച്ചു വിവാഹം കഴിച്ച യുവാവിനെയും 18 കാരിയെയും മൺവെട്ടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി യുവതിയുടെ സഹോദരങ്ങൾ

യുവാവിനെയും 18 കാരിയെയും മൺവെട്ടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി മൊറാദാബാദ് ∙ ഉത്തർപ്രദേശിലെ മൊറാദാബാദ്...

പെറ്റി അടച്ചില്ലെങ്കിൽ അക്കൗണ്ടിൽ നിന്ന് പിടിക്കും; കേന്ദ്ര മോട്ടോർ വാഹന നിയമ ഭേദഗതി…

പെറ്റി അടച്ചില്ലെങ്കിൽ അക്കൗണ്ടിൽ നിന്ന് പിടിക്കും; കേന്ദ്ര മോട്ടോർ വാഹന നിയമ...

മെമു ട്രെയിനിൽ കൊല്ലത്തു നിന്നും കയറി എറണാകുളം എത്തും മുമ്പ് യാത്രക്കാർ കുഴഞ്ഞു വീഴുന്നു; കാരണം ഇതാണ്

മെമു ട്രെയിനിൽ കൊല്ലത്തു നിന്നും കയറി എറണാകുളം എത്തും മുമ്പ് യാത്രക്കാർ...

Related Articles

Popular Categories

spot_imgspot_img