മല കയറുന്നതിനിടെ ഹൃദയാഘാതം; ശബരിമലയിൽ മൂന്ന് തീർത്ഥാടകർ മരിച്ചു

ശബരിമല: ശബരിമലയിൽ ദർശനത്തിനെത്തിയ മൂന്ന് തീർഥാടകർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. തൃശൂർ ചിയ്യാരം ചീരംപാത്ത് വീട്ടിൽ സി എം രാജൻ (68), തിരുവനന്തപുരം പോത്തൻകോട് കുഞ്ചുവിള വീട്ടിൽ പ്രകാശ് (58), തമിഴ്നാട് വിരുദുനഗർ രാമുദേവൻപട്ടി സ്വദേശി ജയവീരപാണ്ഡ്യൻ (45) എന്നിവരാണ് മരിച്ചത്. വ്യത്യസ്ത സമയങ്ങളിലാണ് മൂന്നുപേരുടെയും മരണം സംഭവിച്ചത്.(Three pilgrims died at Sabarimala due to heart attack)

മലകയറുന്നതിനിടെ ശനിയാഴ്ച രാവിലെ 9.30ന് അപ്പാച്ചിമേട്ടിൽ വെച്ചാണ് രാജൻ കുഴഞ്ഞു വീണത്. ഉടൻ തന്നെ പമ്പ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു, ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ പ്രകാശൻ പമ്പയിൽ നിന്ന് മലകയറാൻ തുടങ്ങുമ്പോഴാണ് പ്രകാശ് കുഴഞ്ഞുവീണത്. ഉടനെ പമ്പ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തമിഴ്നാട് സ്വദേശി ജയവീരപാണ്ഡ്യന് വെള്ളിയാഴ്ച രാത്രി 10.50ന് ചന്ദ്രാനന്ദൻ റോഡിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് സന്നിധാനം ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

ഞെട്ടിച്ച് പുതിയ തീരുവയുമായി ട്രംപ്…!

ഞെട്ടിച്ച് പുതിയ തീരുവയുമായി ട്രംപ് യൂറോപ്യൻ യൂണിയനിൽ നിന്നും മെക്‌സിക്കോയിൽ നിന്നുമുള്ള ഇറക്കുമതി...

രാസ ലഹരി പിടികൂടി

കൊച്ചി: ഇന്നലെ രാത്രിയിൽ കൊച്ചിയിൽ പിടിയിലായത് ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് രാസലഹരി...

വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും മൃതദേഹങ്ങൾ വീണ്ടും പോസ്റ്റ്മോർട്ടം നടത്തും

കൊല്ലം: ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ച് വീണ്ടും...

സിപിഎം ഓഫീസിനു മുന്നിൽ പടക്കം പൊട്ടിച്ചു

സിപിഎം ഓഫീസിനു മുന്നിൽ പടക്കം പൊട്ടിച്ചു മണ്ണാർക്കാട്: വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സിപിഎം മണ്ണാർക്കാട്...

ഭാര്യയുടെയും മകളുടെയും മുഖത്ത് മുളകുപൊടിയിട്ടു

ഭാര്യയുടെയും മകളുടെയും മുഖത്ത് മുളകുപൊടിയിട്ടു അകന്നുകഴിയുന്ന വിരോധത്തിൽ ഭാര്യയുടെയും 17 കാരിയായ മകളുടെയും...

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും ദുബൈ: യു.എ.ഇയുടെ സ്വപ്ന പദ്ധതിയായി...

Related Articles

Popular Categories

spot_imgspot_img