മദ്യപാനം നിർത്താൻ നാടൻ മരുന്ന് കഴിച്ചു; മൂന്ന് പേർക്ക് ദാരുണാന്ത്യം, ഒരാൾ ചികിത്സയിൽ
ബെംഗളൂരു: മദ്യപാനം നിർത്താൻ നാടൻ മരുന്ന് കഴിച്ചതിനെ തുടർന്ന് മൂന്നുപേർ മരിച്ചു. കർണാടക കലബുറഗിയിൽ ബുധനാഴ്ചയായിരുന്നു ദാരുണ സംഭവം നടന്നത്.
മദ്യത്തിൽ നിന്ന് മോചനം നേടാനായി വ്യാജ മരുന്ന് കഴിച്ചതിനെത്തുടർന്ന് യുവാക്കൾ അബോധ അവസ്ഥയിലാകുകയായിരുന്നു. പിന്നാലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇവരോടൊപ്പമുള്ള ഒരാൾ ഗുരുതര നിലയിൽ ചികിത്സയിലാണ്. ബുറുഗപള്ളിയിലെ ലക്ഷ്മിനരസിംഹലു (45), ഷഹാബാദിലെ ഗണേഷ് ബാബു റാത്തോഡ് (24), മഡ്കൽ ഗ്രാമത്തിലെ നാഗേഷ് ഭീമാഷപ്പ ഗഡഗു (25) എന്നിവരാണ് മരിച്ചത്.
മരിച്ച ലക്ഷ്മി നരസിംഹലുവിന്റെ മകൻ നിങ്കപ്പ നരസിംഹലുവിന്റെ ആരോഗ്യനില അതിഗുരുതരമായതിനാൽ കലബുറുഗി ജില്ല ആശുപത്രിയിൽ ചികിത്സയിലാണെന്ന് പൊലീസ് അറിയിച്ചു.
ഇമാദാപുര ഗ്രാമത്തിൽ താമസിക്കുന്ന നാടൻ മരുന്നുകൾ ഉപയോഗിച്ച് മദ്യപാനികൾക്ക് ചികിൽസിക്കുന്ന മുത്യ എന്നറിയപ്പെടുന്ന ഫക്കീരപ്പയാണ് നാലുപേർക്കും ചികിത്സ നൽകിയത്,.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി മദ്യാസക്തിയിൽ നിന്ന് വ്യക്തികളെ സഹായിക്കുന്നതിനായി ഫക്കീരപ്പ നാടൻ മരുന്നുകൾ വിതരണം ചെയ്യുന്നുണ്ട്. സംഭവത്തിൽ സെഡാം പൊലീസ് കേസെടുത്തു.
മതപരിവർത്തനം ആരോപിച്ച് വീണ്ടും ആക്രമണം
ജലേശ്വർ: മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികരെ ആക്രമിച്ച് ബജ്റംഗദൾ പ്രവർത്തകർ. ഒഡിഷയിലെ ജലേശ്വറിലാണ് ആക്രമണം നടന്നത്.
ബാലസോര്‍ രൂപതയുടെ കീഴിലുള്ള വൈദികരായ പ്രീസ്റ്റ് ഫാ. ലിജോ നിരപ്പേല്‍, ബാലസോറിലെ ജോഡാ പാരിഷിലെ ഫാ. വി ജോജോ എന്നിവരെയാണ് മർദിച്ചത്. കന്യാസ്ത്രീകള്‍ക്കു നേരെയും അതിക്രമമുണ്ടായെന്നാണ് പുറത്തു വരുന്ന വിവരം.
ഇന്നലെ വൈകീട്ടാണ് അതിക്രമം നടന്നത്. വൈദികരും കന്യാസ്ത്രീകളും അടങ്ങിയ ഒരു സംഘം ഒരു മതവിശ്വാസിയുടെ ചരമവാര്‍ഷിക ചടങ്ങിനെത്തിയപ്പോഴാണ് സംഭവം.
ചടങ്ങില്‍ പങ്കെടുത്ത് ഭക്ഷണം കഴിച്ച് 9 മണിയോടെയാണ് ഇവര്‍ ഗ്രാമത്തില്‍ നിന്ന് മടങ്ങിയത്. മടങ്ങി വരും വഴി ഒരു ആളൊഴിഞ്ഞ സ്ഥലത്ത് 70ലേറെ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ ഇവരെ കാത്തുനില്‍ക്കുകയും ഇവരുടെ വാഹനങ്ങള്‍ തടഞ്ഞ് കൈയ്യേറ്റം ചെയ്യുകയുമായിരുന്നു എന്നാണ് പരാതി.
ഇവരോടൊപ്പം ഇരുചക്രവാഹനത്തിലെത്തിയ ഒരു വൈദികനെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചു. കാറിലുണ്ടായിരുന്ന വൈദികരേയും കന്യാസ്ത്രീകളേയും അസഭ്യം പറഞ്ഞെന്നും പരാതിയിൽ പറയുന്നു.
മതപരിവര്‍ത്തനം ആരോപിച്ചായിരുന്നു മര്‍ദനം ഉണ്ടായത്. സംഭവ സ്ഥലത്തേക്ക് പൊലീസെത്തിയപ്പോഴാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്.
Summary: Three people died in Kalaburagi, Karnataka, after consuming a fake herbal medicine claiming to help quit alcohol. Police have launched an investigation.









