ഇടുക്കി പൂപ്പാറയിൽ ഒഴുക്കിൽപെട്ട മൂന്നര വയസുകാരൻ്റെ ജീവൻ രക്ഷിക്കാനായില്ല. കാവുംഭാഗം പുഞ്ചക്കരയിൽ രാഹുലിന്റെ മകൻ ശ്രീനന്ദ് ആണ് മരിച്ചത്. വീട്ടുകാരുടെ കൂടെ പുഴ കാണുവാൻ പോയപ്പോഴാണ് അപകടം ഉണ്ടായത്. കുട്ടി പാറയിൽ നിന്നും തെന്നി പന്നിയാർ പുഴയിലേക്ക് വീഴുകയായിരുന്നു. ഒഴുക്കിൽപ്പെട്ടയുടനെ കുട്ടിയെ കരയ്ക്ക് കയറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശാന്തൻപാറ പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. കുട്ടിയുടെ മൃതദേഹം രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിൽ.
Read also: പ്രവാസികള്‍ക്ക് തിരിച്ചടി; മസ്കറ്റ്-കേരള വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ