കൊച്ചിയിലെ അറവുമാലിന്യങ്ങൾ ഇടുക്കിയിലേക്ക്
പിക് അപ് വാഹനങ്ങളിലെത്തിച്ച് ഇടുക്കിയുടെ വിവിധ പ്രദേശങ്ങളിൽ അറവുമാലിന്യങ്ങൾ തള്ളുന്നവർ പിടിയിൽ.
ഉടുമ്പന്നൂർ പഞ്ചായത്താണ് പഞ്ചായത്ത് പരിധിയിൽ മാലിന്യം തള്ളാനെത്തിയവരെ പിടികൂടിയത്.
കൊച്ചിയിലെ വിവിധ അറവുശാലകളിൽ നിന്നും ശേഖരിച്ച മാലിന്യങ്ങൾ രണ്ടു പിക് അപ്അപ് വാഹനങ്ങളിലായി ഇടുക്കിയിലെ വിജനമായ സ്ഥലങ്ങളിൽ തള്ളാനെത്തിയവരാണ് പിടിയിലായത്.
പുത്തൻപുരയിൽ നിഷാന്ത് , പയ്യാറ്റിൽ മുജീബ് എന്നിവരാണ് പിടിയിലായത്. ഉടുമ്പന്നൂർ പരിയാരം പ്രദേശത്ത് മാലിന്യം തള്ളാനായിരുന്നു ഇവർ എത്തിയത്.
പ്രദേശവാസികൾ സമയോചിതമായി ഇടപെട്ടതോടെയാണ് മാലിന്യം തള്ളാനുള്ള ശ്രമം പൊളിഞ്ഞത്. പഞ്ചായത്ത് അധികൃതർ സ്ഥലത്ത് എത്തിയതോടെ പ്രതികൾക്ക് രക്ഷപെടാൻ കഴിയാതായി.
ഇവരിൽ നിന്നും 50,000 രൂപയാണ് പഞ്ചായത്ത് ഈടാക്കിയത്. മാലിന്യം തിരികെ കൊണ്ടുപോകാനും നടപടികളെടുത്തു.
ഇടുക്കിയിലെ വിജനമായ പ്രദേശങ്ങളിൽ റോഡരികിലും മറ്റും മാലിന്യം തള്ളുന്നത് പതിവാണ്.
പലപ്പോഴും മറ്റുജില്ലകളിൽ നിന്നും എത്തിക്കുന്ന അറവുമാലിന്യങ്ങളും , കക്കൂസ് മാലിന്യങ്ങളും കൃഷിയിടങ്ങളിൽ ഉൾപ്പെടെ തള്ളാറുണ്ട്.
കുറഞ്ഞ പിഴ ഈടാക്കുന്നതിനാൽ മാലിന്യം തള്ളിയവർ കുറ്റകൃത്യം തുടരുന്ന സംഭവങ്ങളുമുണ്ട്.
വിദേശ വിനോദ സഞ്ചാരികൾ ഉൾപ്പെടെയെത്തുന്ന മൂന്നാർ- തേക്കടി പാതയിൽ വഴിനീളെ മാലിന്യക്കൂമ്പാരമാണ്.
വിനോദ സഞ്ചാര കേന്ദ്രമായ പരുന്തിൻപാറയിലും, പാഞ്ചാലിമേട്ടിലും മൂന്നാറിന്റെ വിവിധേ മേഖലകളിലും റോഡരികിൽ സഞ്ചാരികൾ ഉൾപ്പെടെയുള്ളവർ മാലിന്യം തള്ളുന്നതും പതിവാണ്.
മുണ്ടക്കയം 35 ാം മൈലിൽ കോളേജ് വിദ്യാർഥികൾ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് താഴ്ച്ചയിലേക്ക് മറിഞ്ഞു
മുണ്ടക്കയം 35 ാം മൈലിൽ കോളേജ് വിദ്യാർഥികൾ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് താഴ്ച്ചയിലേക്ക് മറിഞ്ഞു. വാഹനത്തിന്റെ സാങ്കേതിക തകരാറാണ് അപകട കാരണമെന്ന് സൂചന.
കുട്ടിക്കാനത്തെ വിദ്യാഭ്യാസ സ്ഥാപനത്തിലെ കുട്ടികളാണ് മറിഞ്ഞ വാഹനത്തിലുണ്ടായിരുന്നത്. വാഹനത്തിന്റെ പിൻചക്രത്തിന്റെ തകരാർ മൂലം റോഡരികിലുള്ള കൈതത്തോട്ടത്തിലേക്ക് വാഹനം മറിയുകയായിരുന്നു എന്നാണ് സൂചന.
പലതവണ മറിഞ്ഞ വാഹനം കൂടുതൽ താഴ്ച്ചയിലേക്ക് പതിക്കാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. വാഹനത്തിലുണ്ടായിരുന്ന വിദ്യാർഥികളെ നിസാര പരിക്കോടെ…Read More
KSRTCയിൽ ഇനി വിളിക്കാൻ പുതിയ നമ്പർ
KSRTCയിൽ ഇനി വിളിക്കാൻ പുതിയ നമ്പർ. KSRTC ലാൻഡ് ഫോൺ ഓഴിവാക്കുന്നു. കെഎസ്ആർടിസി ഡിപ്പോ സ്റ്റേഷൻ മാസ്റ്റർ ഓഫീസിൽ ലാൻഡ് ഫോൺ ഒഴിവാക്കും.
ലാൻഡ് ഫോണിന് പകരം മൊബൈൽ ഫോൺ വാങ്ങാൻ നിർദ്ദേശം. യാത്രക്കാർക്ക് ബന്ധപ്പെടാനാണ് മൊബൈലും സിംകാർഡും വാങ്ങുന്നത്…Read More
കോട്ടയത്ത് ഗൃഹനാഥൻ കുത്തേറ്റു മരിച്ചു
കോട്ടയം: കുഴിമറ്റത്ത് ഗൃഹനാഥൻ കുത്തേറ്റു മരിച്ചു. കൊട്ടാരംപറമ്പിൽ പൊന്നപ്പൻ ആണ് മരിച്ചത്. പൊന്നപ്പന്റെ മകളുടെ ഭർതൃ പിതാവ് രാജുവാണ് കുത്തികൊലപ്പെടുത്തിയത്.
ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം. കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിന് കാരണം. കൊലപാതകത്തിന് ശേഷം വിഷം കഴിച്ച…Read More
Summary:
People dumping slaughter waste in various parts of Idukki using pickup vehicles have been caught. The culprits were apprehended in the Udumbannoor panchayat while attempting to dump waste within the panchayat limits.