web analytics

ഇക്കുറി കേന്ദ്രത്തിൽ ആരു വന്നാലും വന്ന പാടെ കിട്ടുന്നത് 2.11 ലക്ഷം കോടി രൂപ; ഇനി കിട്ടാനിരിക്കുന്നതും ബമ്പർ തുക

കേന്ദ്ര സര്‍ക്കാരിന് റിസര്‍വ് ബാങ്കില്‍ നിന്ന് വമ്പന്‍ ഡിവിഡന്‍ഡ് പ്രഖ്യാപനം. 2023-24 സാമ്പത്തിക വര്‍ഷത്തേക്ക് 2.11 ലക്ഷം കോടി രൂപയുടെ ലാഭവിഹിതം ആണ് നല്‍കാന്‍ റിസര്‍വ ബാങ്ക് തീരുമാനിച്ചിരിക്കുന്നത്. പ്രതീക്ഷിച്ചതിനേക്കാള്‍ ഇരട്ടിയിലധികം തുകയാണ് ലാഭവിഹിതമായി ഇത്തവണ ലഭിക്കുന്നത്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത് ദാസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാരുടെ 608-ാമത് മീറ്റിംഗിലാണ് തീരുമാനം.കഴിഞ്ഞ ഏതാനും മാസങ്ങളായി ഉയര്‍ന്ന നിരക്കിലുള്ള അടിസ്ഥാന പലിശ നിരക്കുകളും ഉയര്‍ന്ന വിദേശ നാണയ നിരക്കുകളും മികച്ച വരുമാനം നേടാന്‍ റിസര്‍വ് ബാങ്കിന് സഹായകമായിട്ടുണ്ട്. ഇതാണ് കേന്ദ്രത്തിന് കൂടുതല്‍ ലാഭവിഹിതം നല്‍കാന്‍ റിസര്‍വ് ബാങ്കിനെ പ്രാപ്തമാക്കിയത്.

2022-23ല്‍ റിസര്‍വ് ബാങ്കില്‍ നിന്ന് കേന്ദ്രത്തിന് ലഭിച്ച ലാഭവിഹിതം 87,416 കോടി രൂപയാണ്. പ്രതീക്ഷകളെയെല്ലാം മറികന്ന് രണ്ടിരട്ടിയോളം തുകയാണ് കഴിഞ്ഞ വര്‍ഷത്തെ ലാഭവിഹിതമായി കൈമാറാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചത്. അടിയന്തരാവശ്യങ്ങളുണ്ടായാല്‍ നേരിടാനായി 6.50 ശതമാനം തുക കരുതല്‍ ശേഖരമായി നിലനിര്‍ത്തിയ ശേഷം ബാക്കിത്തുകയാണ് സര്‍ക്കാരിന് നല്‍ക്കാൻ തീരുമാനമായത്. 2021-22ല്‍ വരുമാനം കുറഞ്ഞ് നിന്നതിനെ തുടര്‍ന്ന് 30,307 കോടി രൂപയാണ് നല്‍കിയത്. 2021-22ല്‍ 99,112 രൂപയും 2018-19ല്‍ 1.76 ലക്ഷം രൂപയും കേന്ദ്രത്തിന് റിസര്‍വ് ബാങ്ക് കൈമാറിയിരുന്നു.

റിസര്‍വ് ബാങ്കിന്റെ വരുമാനത്തില്‍ നിന്ന് ചെലവ് കിഴിച്ചുള്ള ബാക്കിത്തുക അഥവാ സര്‍പ്ലസ് വരുമാനമാണ് കേന്ദ്രത്തിന് ലാഭവിഹിതമായി നൽകുന്നത്.

ഇതു മാത്രമല്ല കേന്ദ്രസര്‍ക്കാരിന് മുഖ്യ ഓഹരി പങ്കാളിത്തമുള്ള പൊതുമേഖലാ ബാങ്കുകളില്‍ നിന്നും ബമ്പര്‍ ലാഭവിഹിതമാണ് ഇക്കുറി പ്രതീക്ഷിക്കുന്നത്. 2022-23നെ അപേക്ഷിച്ച് 30 ശതമാനം വര്‍ധന ലാഭവിഹിതത്തില്‍ ഉണ്ടാകുമെന്ന് കരുതുന്നു. 2022-23ല്‍ 13,804 കോടി രൂപയായിരുന്നു പൊതുമേഖല ബാങ്കുകളില്‍ നിന്ന് കേന്ദ്രത്തിന് ലഭിച്ച ലാഭവിഹിതം. 2023-24ല്‍ ഇത് 18,000 കോടി രൂപ കടന്നേക്കുമെന്നാണ് കരുതുന്നത്.

 

Read Also:ഒരിടത്ത് വമ്പൻ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനുമുള്ള ഇടതു സര്‍ക്കാരിന്റെ ശ്രമങ്ങള്‍; മറ്റൊരിടത്ത് അതു മുടക്കാനുള്ള ഇടതു യൂണിയനുകളുടെ ശ്രമങ്ങൾ; 2,511 കോടി രൂപയുടെ കുടിവെള്ള പദ്ധതി വെള്ളത്തിലായി; ഫ്രഞ്ച് കമ്പനി ഉദ്യോഗസ്ഥർ മടങ്ങി

spot_imgspot_img
spot_imgspot_img

Latest news

ടൈപ്പ് വൺ പ്രമേഹബാധിതർക്ക് പരീക്ഷയിൽ അധിക സമയം; സി.ബി.എസ്.ഇയ്ക്ക് മനുഷ്യാവകാശ കമ്മീഷന്‍റെ നിർദ്ദേശം

ടൈപ്പ് വൺ പ്രമേഹബാധിതർക്ക് പരീക്ഷയിൽ അധിക സമയം; സി.ബി.എസ്.ഇയ്ക്ക് മനുഷ്യാവകാശ കമ്മീഷന്‍റെ...

ശബരിമല ദേവസ്വം ഭണ്ഡാരത്തിൽ മോഷണം; കിഴി തുറന്ന ജീവനക്കാരൻ അറസ്റ്റിൽ

ശബരിമല ദേവസ്വം ഭണ്ഡാരത്തിൽ മോഷണം; കിഴി തുറന്ന ജീവനക്കാരൻ അറസ്റ്റിൽ പത്തനംതിട്ട: ശബരിമല...

പരാതി, ഒത്തുതീർപ്പ്, ഇറങ്ങിപ്പോക്ക്… ഒടുവിൽ…രാമന്തളിയിൽ സംഭവിച്ചത് ഒരിടത്തും സംഭവിക്കാതിരിക്കട്ടെ

പരാതി, ഒത്തുതീർപ്പ്, ഇറങ്ങിപ്പോക്ക്… ഒടുവിൽ…രാമന്തളിയിൽ സംഭവിച്ചത് ഒരിടത്തും സംഭവിക്കാതിരിക്കട്ടെ കണ്ണൂർ: പയ്യന്നൂർ രാമന്തളിയിൽ...

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ സഹോദരി

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ...

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം!

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം! തിരുവനന്തപുരം: തദ്ദേശ...

Other news

Related Articles

Popular Categories

spot_imgspot_img