web analytics

ഇക്കുറിയും കനലൊരു തരിയായി സിപിഎം ; ഭരണവിരുദ്ധ വികാരം എന്നല്ലാതെ എന്തു പറയാൻ; ന്യായീകരണത്തിന് ഒരു പഴുതുമില്ലാത്ത തോൽവി

ഇത്തവണയും കനലൊരു തരിയായി സിപിഎം. സിറ്റിങ് സീറ്റായ ആലപ്പുഴ നഷ്ടമായെങ്കിലും ആലത്തൂര്‍ തിരിച്ച് പിടിച്ചതോടെ സംപൂജ്യരായില്ലെന്ന ആശ്വാസത്തിലാണ് സി.പി.എം. മന്ത്രിയും മുതിര്‍ന്ന നേതാവുമായ കെ രാധാകൃഷ്ണനെ ഇറക്കിയാണ് ആലത്തൂര്‍ പിടിച്ചത്. ഇതല്ലാതെ ആറ്റിങ്ങലില്‍ വി ജോയിയുടെ കട്ടയ്ക്കുളള മത്സരവുമാണ് സിപിഎമ്മിന് ആശ്വസിക്കാനുള്ളത്. കെകെ ശൈലജ, എംവി ജയരാജന്‍, എ വിജയരാഘവന്‍, എളമരം കരീം തുടങ്ങിയ പ്രമുഖ നേതാക്കളെല്ലാം തോല്‍വിയറിഞ്ഞതോടെ എന്ത് ന്യായീകരണം പറയും എന്ന് തലപുകയ്ക്കുകയാണ് സിപിഎം.

രണ്ട് മണ്ഡലങ്ങളിലൊഴികെ പലയിടത്തും വോട്ട് എണ്ണിതുടങ്ങിയപ്പോള്‍ തന്നെ സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥികള്‍ പിന്നില്‍ പോയിരുന്നു. പലയിടത്തും ഒരു മത്സരം പോലും കാഴ്ചവയ്ക്കാന്‍ സിപിഎമ്മിനായിട്ടില്ല.

കഴിഞ്ഞ തവണ സമാനമായ പരാജയം സിപിഎം അഭിമുഖികരിക്കേണ്ടി വന്നെങ്കിലും അതിന് ശബരിമല വിഷയമടക്കമുള്ള ന്യായീകരണങ്ങള്‍ ഉണ്ടായിരുന്നു. വോട്ട് ശതമാനത്തില്‍ കാര്യമായ കുറവ് വന്നിട്ടില്ലെന്ന സിപിഎമ്മിന്റെ പതിവ് അവകാശവാദത്തിന് ഇത്തവണയും സാധ്യതയുണ്ടെന്നാണ് നിലവിലെ വിവരങ്ങള്‍. വോട്ട് ശതമാനത്തിന്റെ കണക്കുകള്‍ പുറത്തുവരുമ്പോള്‍ മാത്രമേ ഈ ന്യായീകരണം ഇത്തവണ ഇറക്കാന്‍ കഴിയുമോയെന്ന് വ്യക്തത വരികയുളളൂ.

ഇത്തവണ ഭരണ വിരുദ്ധ വികാരം എന്ന ഒറ്റകാരണം മാത്രമേയുളളൂ പരാജയത്തിന്. അതുകൊണ്ട് തന്നെ ഈ പരാജയത്തിന് പിണറായി വിജയന്‍ അടക്കം മറുപടി പറയേണ്ടി വരും. ആലപ്പുഴ നഷ്ടമായെങ്കിലും ആലത്തൂര്‍ നേടിയതിനാല്‍ കനല്‍ ഒരു തരിയായി അവശേഷിക്കുകയാണ്. സിപിഎമ്മിന്റെ ശക്തി കേന്ദ്രങ്ങളായ കണ്ണൂരിലെ നിയമസഭാ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ലീഡ് നേടിയിട്ടുണ്ട്. പ്രത്യേകിച്ചും മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്തും തളിപ്പറമ്പിലും വലിയരീതിയില്‍ വോട്ട് കുറഞ്ഞത് പാര്‍ട്ടിയെ ഞെട്ടിച്ചിട്ടുണ്ട്.

 

Read Also:ഒരു കണ്ണ് തിരുവനന്തപുരത്തും മറ്റൊന്ന് ആറ്റിങ്ങലും; കേരളം ഉറ്റുനോക്കിയ രണ്ടു മണ്ഡലങ്ങൾ; ഒടുവിൽ ഫോട്ടോ ഫിനിഷ്

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്?

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്? കൊച്ചി:...

ദേവസ്വം ബോർഡിലെ ശമ്പളം കൊണ്ട് മാത്രം ഇത്രയുമധികം സമ്പാദിക്കാനാകുമോ

ദേവസ്വം ബോർഡിലെ ശമ്പളം കൊണ്ട് മാത്രം ഇത്രയുമധികം സമ്പാദിക്കാനാകുമോ കോട്ടയം: പെരുന്നയിലെ ഒരു...

Other news

അതിവേഗം ശക്തി പ്രാപിച്ച് മോന്ത; മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയേക്കാം

അതിവേഗം ശക്തി പ്രാപിച്ച് മോന്ത; മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗതയിൽ...

മഹാ നടന്മാര്‍ കേള്‍ക്കണം:അതിദരിദ്ര വിമുക്ത പ്രഖ്യാപനം വലിയ നുണ,ആശാ പ്രവര്‍ത്തകരുടെ തുറന്ന കത്ത് വൈറൽ

മഹാ നടന്മാര്‍ കേള്‍ക്കണം:അതിദരിദ്ര വിമുക്ത പ്രഖ്യാപനം വലിയ നുണ,ആശാ പ്രവര്‍ത്തകരുടെ തുറന്ന...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

വീട്ടിലെ ഷെഡിൽ സൂക്ഷിച്ച തേങ്ങയും അടക്കയും ദിവസവും കുറഞ്ഞുവരുന്നു; കാര്യമറിയാനായി സിസിടിവി വച്ചു, ദൃശ്യം കണ്ട് അമ്പരന്ന് വീട്ടുകാരൻ…!

തേങ്ങയും അടക്കയും ദിവസവും കുറഞ്ഞുവരുന്നു; ദൃശ്യം കണ്ട് അമ്പരന്ന് വീട്ടുകാരൻ കോഴിക്കോട്: സ്വകാര്യ...

‘ബലൂചിസ്ഥാൻ’ പരാമർശം; നടൻ സൽമാൻഖാനെ തീവ്രവാദിപ്പട്ടികയിൽപ്പെടുത്തി പാകിസ്ഥാൻ

നടൻ സൽമാൻഖാനെ തീവ്രവാദിപ്പട്ടികയിൽപ്പെടുത്തി പാകിസ്ഥാൻ ഇസ്‌ലാമാബാദ്: ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാനെ പാക്കിസ്ഥാൻ...

വീട് വൃത്തിയാക്കിയില്ല, യുഎസിൽ ഇന്ത്യൻ വംശജയായ ഭര്‍ത്താവിനെ കത്തി കൊണ്ട് കുത്തി യുവതി

വീട് വൃത്തിയാക്കിയില്ല, യുഎസിൽ ഭര്‍ത്താവിനെ കത്തി കൊണ്ട് കുത്തി യുവതി യുഎസിലെ നോർത്ത്...

Related Articles

Popular Categories

spot_imgspot_img