കെജിഎഫ്’ഇരു കൈയും നീട്ടിയാണ് പ്രേക്ഷകർ സ്വികരിച്ചത് . റോക്കി ഭായി ജനമനസ്സിൽ തകർത്താടി .ഇപ്പോഴിതാ പ്രേക്ഷകരെ ഞെട്ടിക്കാൻ വീണ്ടും ഒരുങ്ങി പ്രശാന്ത് നീൽ. പ്രഭാസും പൃഥ്വിരാജും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘സലാർ’ ചിത്രത്തിന്റെ ട്രെയ്‌ലർ ഇപ്പോൾ ട്രെൻഡിംഗ് ആണ് . ചിത്രത്തിൽ വർദ്ധരാജ് മന്നാർ ആയി എത്തുന്ന നടൻ പൃഥ്വിരാജിന് വലിയ റോളുണ്ടെന്നു തെളിയിക്കുന്നതാണ് ട്രെയിലർ. പ്രഭാസ് നായകനാകുമ്പോൾ പ്രശാന്ത് നീലാണ് സംവിധാനം എന്നതിനാലാണ് പ്രേക്ഷകരുടെ പ്രതീക്ഷ. കെജിഫുമായി സലാറിന്റെ ബന്ധമില്ലെന്ന് ചിത്രത്തിന്റെ സംവിധായകൻ പ്രശാന്ത് നീൽ വ്യക്തമാക്കിയിരുന്നു. പുതിയൊരു ലോകം തന്നെയാണ് ചിത്രത്തിനായി പ്രശാന്ത് നീൽ സൃഷ്ടിച്ചിരിക്കുന്നത് എന്നാണ് ട്രെയിലർ നൽകുന്ന സൂചന.
വർദ്ധരാജ മന്നാറിൻറെ വലംകൈയ്യാണ് ദേവ. പ്രഭാസാണ് ദേവയായി എത്തുന്നത്. രണ്ട് സുഹൃത്തുക്കളുടെ കഥയാണ് സലാർ. ഇവർ കൊടിയ ശത്രുക്കളായി മാറുന്നുണ്ട്. ചിത്രത്തിന്റെ കാതൽ എന്നത് സൗഹൃദമാണ്. ആദ്യഭാഗമായ ‘സലാർ: പാർട്ട് വൺ: സീസ് ഫയറി’ൽ പകുതി കഥയാണ് പറയുന്നത്. രണ്ട് ചിത്രങ്ങളിലൂടെ ഈ സുഹൃത്തുക്കളുടെ യാത്രയാണ് പറയുന്നത്” – എന്നാണ് പ്രശാന്ത് നീൽ നേരത്തെ സലാറിനെ വിശേഷിപ്പിച്ചത്.
കെജിഎഫ്, കാന്താര എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്കു ശേഷം ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗൊണ്ടൂര്‍ ആണ് സലാര്‍ നിര്‍മ്മിക്കുന്നത്. ശ്രുതി ഹാസനാണ് നായിക.ജഗപതി ബാബു, ഈശ്വരി റാവു എന്നിവരാണ് മറ്റ് താരങ്ങൾ. ഭുവൻ ഗൗഡയാണ് ഛായാഗ്രഹണം.ഡിസംബർ 22ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് പൃഥ്വിരാജിന്റെ പ്രൊഡക്ഷൻസാണ്. ഒ.ടി.ടി റൈറ്റ്സിന് സലാറിന് 160 കോടി രൂപയാണ് ലഭിച്ചത് എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട്.