കേരളത്തിന് ഇത് അഭിമാന നിമിഷം; കൂത്താട്ടുകുളം സ്വദേശിനിക്ക് അഖിലേന്ത്യാ പരീക്ഷയിൽ സ്വർണ മെഡൽ; ഡിഎൻബി ബിരുദം നേടിയത് രാജ്യത്ത് ഒന്നാം സ്ഥാനത്തോടെ; രാഷ്ട്രപതി സ്വർണമെഡൽ സമ്മാനിക്കും

തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിക്ക് അഖിലേന്ത്യാ പരീക്ഷയിൽ സ്വർണ മെഡൽ. നാഷണൽ ബോർഡ് ഓഫ് എക്‌സാമിനേഷൻ നടത്തിയ ഡി.എൻ.ബി. (ഡിപ്ലോമേറ്റ് ഓഫ് നാഷണൽ ബോർഡ്) പരീക്ഷയിലാണ് മെഡിക്കൽ കോളേജിലെ നെഫ്രോളജി വിഭാഗത്തിലെ വിദ്യാർത്ഥിയായിരുന്ന ഡോ. രഞ്ജിനി രാധാകൃഷ്ണന് ഡോ. എച്ച്.എൽ. ത്രിവേദി ഗോൾഡ് മെഡൽ ലഭിച്ചത്.

ദേശീയ തലത്തിൽ പ്രമുഖ സ്ഥാപനങ്ങളുൾപ്പെടെ എല്ലാ മെഡിക്കൽ കോളേജുകളിൽ നിന്നും നെഫ്രോളജി സൂപ്പർ സ്‌പെഷ്യാലിറ്റി ബിരുദം നേടിയവരും ഡി.എൻ.ബി. നെഫ്രോളജി റെസിഡൻസുമാണ് ഈ പരീക്ഷയിൽ പങ്കെടുത്തത്. അതിലാണ് രഞ്ജിനി രാധാകൃഷ്ണൻ ഒന്നാമതെത്തിയത്. അഖിലേന്ത്യാ പരീക്ഷയിൽ സ്വർണ മെഡൽ ലഭിച്ച ഡോ. രഞ്ജിനി രാധാകൃഷ്ണനെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും എം.ബി.ബി.എസ്. പഠിച്ച ശേഷം രഞ്ജിനി മദ്രാസ് മെഡിക്കൽ കോളേജിൽ നിന്നും ജനറൽ മെഡിസിനിൽ എം.ഡി. കരസ്ഥമാക്കിയിട്ടുണ്ട്. തുടർന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും നെഫ്രോളജി വിഭാഗത്തിൽ ഡി.എം. ബിരുദം നേടിയത്. ഈ ബിരുദം നേടിയ ശേഷമാണ് ഡി.എൻ.ബി. പരീക്ഷ എഴുതിയതും സ്വർണ മെഡൽ നേടിയതും.

അന്തർദേശീയ രംഗത്ത് ഏറെ മൂല്യമുള്ളതാണ് ഡി.എൻ.ബി. ബിരുദം. നെഫ്രോളജി രംഗത്ത് കൂടുതൽ വിദഗ്ധ പരിചരണം ഉറപ്പാക്കാനും ഈ ബിരുദത്തിലൂടെ സാധിക്കും. എറണാകുളം കൂത്താട്ടുകുളം സ്വദേശിയാണ് ഡോ. രഞ്ജിനി രാധാകൃഷ്ണൻ. മേയ് 10ന് ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ വച്ച് നടക്കുന്ന കോൺവക്കേഷനിൽ രാഷ്ട്രപതി സ്വർണമെഡൽ സമ്മാനിക്കും.

spot_imgspot_img
spot_imgspot_img

Latest news

സോഷ്യൽ മീഡിയ താരം ജുനൈദ് മരിച്ചു

മലപ്പുറം: വാഹനാപകടത്തിൽ സോഷ്യൽ മീഡിയ താരം ജുനൈദ്(32) മരിച്ചു. മലപ്പുറം തൃക്കലങ്ങോട്...

ആശങ്കകൾക്ക് വിരാമം, സുനിത വില്യംസ് തിരിച്ചെത്തുന്നു;സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം ഇന്ന്

വാഷിങ്ടൺ: ഒന്‍പതു മാസമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്‍റെയും...

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

Other news

വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും....

തലസ്ഥാനത്ത് പ്ലസ് വൺ വിദ്യാർഥിനി ആത്മഹത്യ ചെയ്ത നിലയിൽ

തിരുവനന്തപുരം: പ്ലസ് വൺ വിദ്യാർഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തിരുവനന്തപുരം...

പൂര പന്തൽ അഴിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

പാലക്കാട്: പൂര പന്തൽ അഴിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. ഒറ്റപ്പാലം പാലപ്പുറത്ത്...

നടന്നത് 2000 കോടിയിലധികം രൂപയുടെ നിക്ഷേപത്തട്ടിപ്പുകൾ; പണം നഷ്ടപ്പെട്ടത് മുപ്പതിനായിരം പേർക്ക്…

കൊച്ചി: പോപ്പുലർ ഫിനാൻസ്‌ നിക്ഷേപത്തട്ടിപ്പ്‌ കേസുമായി ബന്ധപ്പെട്ട്‌ മരവിപ്പിച്ച സ്വത്തുവകകൾ തട്ടിപ്പിനിരയായവർക്ക്‌...

കേരളത്തിലെ ഭൂരിപക്ഷം ബ്രാഹ്‌മണ കുടുംബങ്ങളും പട്ടിണിയിൽ…കെപിസിസി പരിപാടിയിൽ ഇടതു നേതാവ് പറഞ്ഞത്…

തിരുവനന്തപുരം: സംസ്ഥാനത്തെ ബ്രാഹ്‌മണർക്ക് കായികാധ്വാനമുള്ള ജോലികൾ ചെയ്യാൻ സാധിക്കില്ലെന്ന് മുൻ മന്ത്രിയും...

സെക്യൂരിറ്റി ജീവനക്കാർക്ക് തൊഴിലുടമ ഇരിപ്പിടം നൽകണം; ഇല്ലെങ്കിൽ കടുത്ത നടപടി

തിരുവനന്തപുരം: ജോലി സ്ഥലത്ത് സെക്യൂരിറ്റി ജീവനക്കാർക്ക് തൊഴിലുടമ ഒരുക്കേണ്ട സംവിധാനങ്ങൾ നൽകുന്നുണ്ടെന്ന്...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!