ന്യൂഡൽഹി: റോക്കറ്റ് വിക്ഷേപണത്തിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് ഐ.എസ്.ആർ.ഒ. അഡിക്ടീവ് മാനുഫാക്ച്ചറിംഗ് സാങ്കേതിക വിദ്യയിലൂടെ വികസിപ്പിച്ച ലിക്വിഡ് റോക്കറ്റ് എഞ്ചിന്റെ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി. പുതിയ എഞ്ചിന്റെ പ്രവർത്തനമനുസരിച്ച് റോക്കറ്റിൽ ഉപയോഗിച്ചിരിക്കുന്ന 97 ശതമാനം അസംസ്കൃത വസ്തുക്കളും കേടുപാടുകൾ കൂടാതെ തിരികെ ലഭിക്കുകയും പുനരുപയോഗിക്കാൻ സാധിക്കുകയും ചെയ്യും എന്നതാണ് പ്രത്യേക ത. ഉത്പാദനസമയം 60 ശതമാനത്തോളം കുറവാണെന്നും ഐഎസ്ആർഒ അറിയിച്ചു. ഐഎസ്ആർഒയുടെ Liquid Propulsion Systems Centre ആണ് എഞ്ചിൻ വികസിപ്പിച്ചത്. ഇത് 3D പ്രിന്റഡ് റോക്കറ്റ് എഞ്ചിൻ എന്നും അറിയപ്പെടുന്നു.
തമിഴ്നാട്ടിലെ മഹേന്ദ്രഗിരിയിലുള്ള ഐഎസ്ആർഒ പ്രൊപൽഷൻ കോംപ്ലക്സിൽ നിന്നാണ് ഇന്ത്യയിൽ രൂപകൽപന ചെയ്ത പി എസ് 4 എഞ്ചിൻ വിക്ഷേപിച്ച് പരീക്ഷണം നടത്തിയത്. പിഎസ്എൽവിയുടെ ആദ്യ സ്റ്റേജിലുള്ള റിയാക്ഷൻ കൺട്രോൾ സിസ്റ്റത്തിലും ഇതേ എഞ്ചിനാണ് ഉപയോഗിച്ചിട്ടുള്ളത്. എഞ്ചിൻ രൂപകൽപന ചെയ്തതതും വികസിപ്പിച്ചതും ഇന്ത്യയിലാണെന്നത് രാജ്യത്തെ ബഹിരാകാശ മേഖലയുടെ പുരോഗതിയാണ് സൂചിപ്പിക്കുന്നതെന്നും ഇസ്രോ വ്യക്തമാക്കി.
Read Also:കച്ചാറിൽ വൻ ലഹരി വേട്ട; മൂന്ന് കോടി രൂപ വിലമതിക്കുന്ന ഹെറോയിൻ പിടികൂടി; മൂന്നു പേർ പിടിയിൽ