2025 ജനുവരി 1 മുതൽ ഭിക്ഷക്കാർക്ക് പണം നൽകുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ഒരു ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുകയാണ് മധ്യപ്രദേശിലെ ഇന്‍ഡോര്‍ നഗരത്തിൽ പുതുവർഷം മുതൽ ഭിക്ഷ നൽകുന്നവരെ കണ്ടെത്തിയാൽ, അവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ തീരുമാനിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇൻഡോറിനെ ഭിക്ഷാവിമുക്ത നഗരമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ തീരുമാനം. This Indian city is preparing to take strict legal action against those who give money to beggars
രാജ്യത്ത് ഭിക്ഷാടനത്തെ അവസാനിപ്പിക്കാൻ കേന്ദ്ര സാമൂഹ്യ നീതി മന്ത്രാലയം നടപ്പാക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ടാണ് ഈ ഉത്തരവ്. ഭിക്ഷാടനത്തിനെതിരെ ബോധവൽക്കരണം നടത്തിവരികയാണെന്ന് ജില്ലാ കളക്ടർ ആശിഷ് സിംഗ് അറിയിച്ചു.
2024 ഡിസംബർ അവസാനം വരെ ബോധവൽക്കരണം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഭിക്ഷ നൽകുന്നത് ജനങ്ങൾ അവസാനിപ്പിക്കണമെന്നും, ഭിക്ഷ യാചിക്കുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ, ഇൻഡോറിലെ ജനങ്ങൾ ഭിക്ഷ നൽകുന്നതിൽ പങ്കാളികളാകരുതെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.