തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ ട്രയൽ റൺ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത. ഔദ്യോഗിക ക്ഷണമില്ലാത്തതുകൊണ്ടാണ് വിട്ടുനിൽക്കുന്നത്. നോട്ടീസിൽ വിശിഷ്ട സാന്നിധ്യമായി തോമസ് ജെ നെറ്റോയുടെ പേരും ഉണ്ട്. എന്നാല്‍ ക്ഷണം ഇല്ലാതെയാണ് പേര് ചേർത്തത് എന്ന് ലത്തീൻ അതിരൂപത വ്യക്തമാക്കി.(Thiruvananthapuram Latin Archdiocese will not participate in the Vizhinjam trial run ceremony)
എന്നാൽ ഔദ്യോഗികമായി ക്ഷണിക്കുമെന്ന് വിഴിഞ്ഞം തുറമുഖം അധികൃതർ അറിയിച്ചു. ബിഷപ്പിനെ നേരിൽ കണ്ട് ക്ഷണിക്കാനും നീക്കമുണ്ട്. അതേ സമയം ഒരു വിഭാഗം മത്സ്യത്തൊഴിലാളികളെ അവഗണിച്ചെന്ന് ആരോപിച്ച് തെക്കുംഭാഗം മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രഖ്യാപിച്ച പ്രതിഷേധം പിൻവലിച്ചു. തുറമുഖ മന്ത്രി വി.എൻ.വാസവനുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.
Read Also: ജമ്മുവിലെ ഭീകരാക്രമണം ; തിരിച്ചടിക്ക് ഒരുങ്ങി ഇന്ത്യൻ സൈന്യം
Read Also: ഗോലാൻ കുന്നിൽ ഹിസ്ബുള്ള റോക്കറ്റ് ആക്രമണം; രണ്ട് ഇസ്രയേലി പൗരന്മാർ കൊല്ലപ്പെട്ടു