web analytics

300 രൂപ മുടക്കി 12 കോടി നേടുന്നതും സ്വപ്നം കണ്ട് കാത്തിരിക്കുന്നത്  മുപ്പത്തിമൂന്ന് ലക്ഷം മലയാളികൾ; സ്വപ്നം കാണാൻ ഇനിയും അവസരമുള്ളത് രണ്ടേമുക്കാൽ ലക്ഷം പേർക്ക്; വിഷു ബമ്പർ നറുക്കെടുപ്പിന് ഇനി എട്ടുദിവസം മാത്രം

തിരുവനന്തപുരം: സമയം ശരിയാണെങ്കില്‍  12 കോടി ആരുടെ പോക്കറ്റിലിരിക്കുമെന്ന് ഈ മാസം 29-ാം തീയതി ഉച്ചയ്ക്ക് രണ്ടു മണിക്ക് അറിയാം. സംസ്ഥാന ഭാഗ്യക്കുറി വകുപ്പ്  വിഷു ബമ്പറിന്റെ ഒന്നാം സമ്മാനമായി നല്‍കുന്നത് 12 കോടി രൂപയാണ് . 300 രൂപ മുടക്കി ഭാഗ്യത്തിന്റെ സമയം തിരയുന്ന ജനങ്ങള്‍ക്കൊപ്പം ആവേശത്തോടെ ലോട്ടറി വകുപ്പും മുന്നേറുകയാണ്.
വിപണിയില്‍ ഇറക്കിയിട്ടുള്ള 36 ലക്ഷം ടിക്കറ്റുകളില്‍ 21.05.2024 വൈകുന്നേരം നാലു മണി വരെയുള്ള കണക്ക് അനുസരിച്ച് മുപ്പത്തിമൂന്ന് ലക്ഷത്തി ഇരുപത്തിയേഴായിരത്തി എണ്ണൂറ്റിയമ്പത് (33,27,850) ടിക്കറ്റുകളാണ് വിറ്റുപോയത്.
ഒരു കോടി വീതം ആറു പരമ്പരകള്‍ക്ക് നല്‍കുന്ന രണ്ടാം സമ്മാനവും 10 ലക്ഷം വീതം സമ്മാനം നല്‍കുന്ന (ആറു പരമ്പരകള്‍ക്ക്) മൂന്നാം സമ്മാനവും ആറു പരമ്പരകള്‍ക്ക് അഞ്ചു ലക്ഷം വീതം നാലാം സമ്മാനവും  നല്‍കുന്ന വിധത്തിലാണ് ഘടന നിശ്ചയിച്ചിരുന്നത്.
അഞ്ചു മുതല്‍ ഒന്‍പതു വരെയുള്ള സമ്മാനങ്ങളായി യഥാക്രമം 5000, 2000, 1000, 500, 300 രൂപയും നല്‍കും.
വി.എ, വി.ബി, വി.സി, വി.ഡി, വി.ഇ, വി.ജി എന്നിങ്ങനെ ആറു സീരീസുകളിലാണ് ബിആര്‍ 97-ാം വിഷു ബമ്പര്‍ ടിക്കറ്റ് വില്‍പ്പന.
250 രൂപ ടിക്കറ്റ് വിലയായി നിശ്ചയിച്ച് 10 കോടി രൂപ ഒന്നാം സമ്മാനം നല്‍കുന്ന മണ്‍സൂണ്‍ ബമ്പറിന്റെ പ്രകാശനവും 29-ന് വിഷു ബമ്പര്‍ നറുക്കെടുപ്പിനോടനുബന്ധിച്ച് നടക്കും.
കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വില്‍പ്പന ഏജന്റുമാരും ലോട്ടറി കച്ചവടക്കാരും വഴി നേരിട്ടാണ്. ഓണ്‍ലൈന്‍, വ്യാജ ടിക്കറ്റുകളില്‍ വഞ്ചിതരാകരുത്. നറുക്കെടുപ്പ് ഫലം ഔദ്യോഗിക വെബ്‌സൈറ്റായ www.statelottery.kerala.gov.in യില്‍  ലഭ്യമാകും.
spot_imgspot_img
spot_imgspot_img

Latest news

കോഴിക്കോട് എസ്‌ഐ ആക്രമണം: പ്രതി ലക്ഷ്യമിട്ടത് മറ്റ് ഉദ്യോഗസ്ഥരെ? അന്വേഷണം ഊർജിതം

കോഴിക്കോട് എസ്‌ഐ ആക്രമണം: പ്രതി ലക്ഷ്യമിട്ടത് മറ്റ് ഉദ്യോഗസ്ഥരെ? അന്വേഷണം ഊർജിതം കോഴിക്കോട്:...

കുട്ടി ഡ്രൈവർമാരെ ജുവൈനൽ ഹോമിലാക്കും, ഉടമകളെ ജയിലിലും; പ്രായപൂർത്തിയാവാത്തവർക്ക് വാഹനം നൽകുന്നതിന് മുമ്പ് ഇതൊന്ന് വായിക്കു

കുട്ടി ഡ്രൈവർമാരെ ജുവൈനൽ ഹോമിലാക്കും, ഉടമകളെ ജയിലിലും; പ്രായപൂർത്തിയാവാത്തവർക്ക് വാഹനം നൽകുന്നതിന്...

റെയിൽവെ നടപ്പാലത്തിന് കീഴെ ഉപേക്ഷിച്ച നിലയിൽ ബാഗ്; കണ്ടെത്തിയത് 5 ലക്ഷം രൂപയുടെ കഞ്ചാവ്

റെയിൽവെ നടപ്പാലത്തിന് കീഴെ ഉപേക്ഷിച്ച നിലയിൽ ബാഗ്; കണ്ടെത്തിയത് 5 ലക്ഷം...

കോഴിക്കോട് ടൗൺ സ്റ്റേഷനു മുന്നിൽ എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കോഴിക്കോട് ടൗൺ സ്റ്റേഷനു മുന്നിൽ എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ കോഴിക്കോട്: കോഴിക്കോട്...

Other news

രണ്ടര വയസുകാരനെ സ്വന്തം പിതാവ് വിറ്റത് ഒരു ലക്ഷം രൂപയ്ക്ക്; ലേലം വിളിക്കുന്ന ദൃശ്യങ്ങൾ പുറത്ത്!

ഭുവനേശ്വർ: മനസാക്ഷിയെ മരവിപ്പിക്കുന്ന വാർത്തയാണ് ഒഡിഷയിലെ ബാലാസോർ ജില്ലയിൽ നിന്നും ഇപ്പോൾ...

കുരങ്ങുകൾക്ക് ‘ഹെയർ ലോസ്’; ചന്ത കുരങ്ങുകൾ ചത്തൊടുങ്ങുന്നു?

കുരങ്ങുകൾക്ക് 'ഹെയർ ലോസ്'; ചന്ത കുരങ്ങുകൾ ചത്തൊടുങ്ങുന്നു? ശാസ്താംകോട്ട: ശാസ്താംകോട്ടയിൽ അപൂർവ രോഗബാധയെ...

പ്രഭാത നടത്തത്തിനിടെ പാലത്തിൽ നിന്നു വീണു; ബിഷപ്പിന് ദാരുണാന്ത്യം

പ്രഭാത നടത്തത്തിനിടെ പാലത്തിൽ നിന്നു വീണു; ബിഷപ്പിന് ദാരുണാന്ത്യം കോയമ്പത്തൂർ: പ്രഭാതനടത്തിനിടെ പാലത്തിൽ...

കെട്ടുകാഴ്ചപ്പുരകൾ തുറന്നു, കുത്തിയോട്ട പാട്ടായി; ചെട്ടികുളങ്ങരയിൽ ഇനി ഉത്സവക്കാലം!

കെട്ടുകാഴ്ചപ്പുരകൾ തുറന്നു, കുത്തിയോട്ട പാട്ടായി; ചെട്ടികുളങ്ങരയിൽ ഇനി ഉത്സവക്കാലം! ആലപ്പുഴ: ചെട്ടികുളങ്ങര ഭഗവതി...

​”നീ എത്ര പേരെയാണ് ജീവിപ്പിച്ചത്…” – ആലിനെ കുറിച്ച് മീനാക്ഷി അനൂപിന്റെ ഹൃദയസ്പർശിയായ കുറിപ്പ്

​"നീ എത്ര പേരെയാണ് ജീവിപ്പിച്ചത്…" - ആലിനെ കുറിച്ച് മീനാക്ഷി അനൂപിന്റെ...

വ്‌ലോഗര്‍ ചിന്നു പാപ്പുവിന്റെ ആണ്‍സുഹൃത്തും മരിച്ച നിലയില്‍

കാസർകോട്: പ്രിയപ്പെട്ടവളുടെ വേർപാട് താങ്ങാനാവാതെ യുവാവ് ജീവനൊടുക്കി. പ്രശസ്ത വ്ലോഗർ ചിന്നു...

Related Articles

Popular Categories

spot_imgspot_img