കൊച്ചി: കേരളത്തിന് അനുവദിച്ച മൂന്നാം വന്ദേ ഭാരത് ഉടൻ സർവീസ് തുടങ്ങിയേക്കുമെന്ന് റിപ്പോർട്ടുകൾ. മൂന്നാം വന്ദേ ഭാരത് റേക്ക് കൊല്ലത്ത് എത്തിയിട്ട് ആഴ്ചകൾ കഴിഞ്ഞെങ്കിലും ഇതുവരെയും സർവീസ് തുടങ്ങിയിട്ടില്ല. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നിരുന്നതിനാൽ ഫ്ലാഗ് ഓഫ് ചടചടങ്ങുകൾ വൈകുകയായിരുന്നു.(Third Vande Bharat to start service soon)
തെരഞ്ഞെടുപ്പ് ഫലപ്ര്യാപനം കഴിഞ്ഞ് പുതിയ സർക്കാർ അധികാരമേൽക്കാനൊരുങ്ങുന്ന സാഹചര്യത്തിൽ ഇക്കാര്യത്തിൽ ഉടൻ തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ദക്ഷിണ റെയിൽവേ. മൂന്നാം എൻഡിഎ സർക്കാർ അധികാരമേൽക്കുന്നതിനോടനുബന്ധിച്ച് തന്നെ കേരളത്തിന് സമ്മാനമായി മൂന്നാം വന്ദേ ഭാരത് സർവീസ് ആരംഭിച്ചാലും അത്ഭുതപ്പെടേണ്ടതില്ല.
പാർലമെൻറ് തെരഞ്ഞെടുപ്പിലാദ്യമായാണ് ബിജെപിയ്ക്ക് കേരളത്തിൽനിന്ന് ഒരു സീറ്റ് ലഭിക്കുന്നത്. മൂന്നാം മോദി സർക്കാർ അധികാരമേൽക്കുമ്പോൾ സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകാൻ സാധ്യതയേറെയാണ്. അങ്ങനെ വരുമ്പോൾ ബിജെപിയ്ക്ക് എംപിയെ നൽകിയ കേരളത്തിനുള്ള ആദ്യ സമ്മാനമായി തന്നെ ബിജെപിയ്ക്ക് ഇത് ഉയർത്തിക്കാട്ടാനാകും.
നേരത്തെയുള്ള റിപ്പോർട്ടുകൾ പോലെ എറണാകുളം – ബെംഗളൂരു റൂട്ടിൽ തന്നെയാകും പുതിയ വന്ദേ ഭാരത് സർവീസ് നടത്തുക എന്നാണ് ലഭ്യമാകുന്ന. കേരളത്തിൽ ആദ്യ വന്ദേ ഭാരത് എത്തുമ്പോൾ മുതൽ സർവീസിനായി ഉയർന്നുകേട്ട റൂട്ടുകളിലൊന്നായിരുന്നു എറണാകുളം – ബെംഗളൂരു. ഇത്തവണ മറ്റുപല റൂട്ടുകളും ചർച്ചയായിരുന്നെങ്കിലും എറണാകുളം – ബെംഗളൂരുവിന് തന്നെയാണ് സാധ്യത.
എറണാകുളം – ബെംഗളൂരു സർവീസിനെക്കുറിച്ച് റെയിൽവേയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. കേരളത്തിലെ ജനങ്ങൾക്കെന്നപോലെ കർണാകയ്ക്കും ഈ സർവീസ് ഏറെ ഗുണം ചെയ്യും. ലോക്സഭാ തെരഞ്ഞെടുപ്പിൽ കർണാടകയിൽ നേട്ടമുണ്ടാക്കിയ ബിജെപിയ്ക്ക് ബെംഗളൂരു നഗരത്തിലേക്ക് പുതിയ വന്ദേ ഭാരത് സർവീസ് ആരംഭിക്കുന്നത് അവിടെയും നേട്ടമാകും.
എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്ക് ഒമ്പത് മണിക്കൂറിനുള്ളിൽ എത്താൻ സാധിക്കുന്ന രീതിയിലാണ് സർവീസ് ഷെഡ്യൂൾ ചെയ്യുന്നത്. സമയക്രമം സംബന്ധിച്ച വിവരങ്ങൾ റെയിൽവേ പുറത്തുവിടും. നിലവിൽ രണ്ട് വന്ദേ ഭാരത് എക്സ്പ്രസുകളാണ് കേരളത്തിൽ സർവീസ് നടത്തുന്നത്. തിരുവനന്തപുരം – കാസർകോട്, മംഗലാപുരം – തിരുവനന്തപുരം റൂട്ടുകളിലാണ് ഇവ. ഗോവ – മംഗളൂരു വന്ദേ ഭാരത് കേരളത്തിലേക്ക് നീട്ടുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഇതുവരെയും ഉത്തരവ് ഇറങ്ങിയിട്ടില്ല.
Read Also: രാഹുൽ ഗാന്ധിയോ കെ സി വേണുഗോപാലോ ? ആരാകും പ്രതിപക്ഷ നേതാവ് ?