News4media TOP NEWS
സുരക്ഷിത മണ്ഡലകാലം; കാഞ്ഞിപ്പള്ളി – എരുമേലി റോഡിൽ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ: അറിയാം ഗസയിലേക്കുള്ള സഹായ ട്രക്കുകൾ വ്യാപകമായി കൊള്ളയടിക്കുന്നു; കൊള്ളസംഘത്തിന് മൗനാനുവാദം നൽകി ഇസ്രയേൽ സേന ‘അമരനി’ൽ ഉപയോഗിച്ചത് തന്റെ നമ്പർ, സായിപല്ലവിയെ ചോദിച്ച് കോളുകൾ വരുന്നു; നിർമാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ച് എഞ്ചിനീയറിംഗ് വിദ്യാർത്ഥി, ഒരു കോടി നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യം ഭരണഘടനാവിരുദ്ധ പരാമർശം; മന്ത്രി സജി ചെറിയാനു തിരിച്ചടി; പോലീസ്, മജിസ്‌ട്രേറ്റ് റിപ്പോർട്ടുകൾ ഹൈക്കോടതി തള്ളി; പുനരന്വേഷണം നടത്താൻ ഉത്തരവ്

തിരുട്ട് ഗ്രാമത്തിൽ നിന്നെത്തിയ മോഷ്ടാക്കൾ ശബരിമലയിൽ പിടിയിൽ

തിരുട്ട് ഗ്രാമത്തിൽ നിന്നെത്തിയ മോഷ്ടാക്കൾ ശബരിമലയിൽ പിടിയിൽ
November 19, 2024

പത്തനംതിട്ട : ശബരിമലയിൽ രണ്ട് മോഷ്ടാക്കൾ പിടിയിൽ. മോഷണത്തിനെത്തിയ തിരുട്ട് ഗ്രാമത്തിൽ നിന്നുളള രണ്ട് പേരെയാണ് സന്നിധാനം പൊലീസ് പിടികൂടിയത്.

മോഷണം ആസൂത്രണം ചെയ്തെത്തിയവരെയാണ് ശബരിമലയിൽ പിടികൂടിയതെന്ന് പൊലീസ് വ്യക്തമാക്കി. മാസപൂജ സമയങ്ങളിൽ ശബരിമല സന്നിധാനത്ത് മോഷ്ടാക്കൾ നുഴഞ്ഞുകയറുന്നതിനാൽ പോലീസും ദേവസ്വം വിജിലൻസും സുരക്ഷ കർശനമാക്കിയിട്ടുണ്ട്.

മോഷണ സംഭവങ്ങൾ മാസപൂജയ്ക്ക് നട തുറന്നിരിക്കുന്ന സമയങ്ങളിൽ ഉണ്ടാവുന്ന പശ്ചാത്തലത്തിലാണിത്. മണ്ഡല-മകരവിളക്ക് സമയത്ത് ഉള്ളതുപോലുള്ള പോലീസ് സേന ഇല്ലാത്തതും കർശനപരിശോധന ഇല്ലാത്തതും ഇത്തരക്കാർ മുതലാക്കുന്നതായി പോലീസിലെ രഹസ്യാന്വേഷണ വിഭാഗവും റിപ്പോർട്ട് ചെയ്തിരുന്നു.

സന്നിധാനത്തെ പ്രധാന പോയിന്റുകൾ 24 മണിക്കൂർ ക്യാമറ നിരീക്ഷണത്തിലേക്ക് മാറ്റി. ഡ്യൂട്ടിയിലുള്ള ജീവനക്കാരെ നിരീക്ഷിക്കലും ഇതിലൂടെ നടത്തും. ഭക്തരെ ക്യാൻവാസ് ചെയ്യൽ, അനധികൃതപിരിവ്, വഴിപാടുകളുടെ പേരിൽ തട്ടിപ്പ് എന്നിവ നടക്കുന്നുണ്ടോ എന്നുള്ള നിരീക്ഷണവും ഉണ്ടാകും.

ഭണ്ഡാരം, സോപാനം, പതിനെട്ടാംപടിക്ക് താഴെ, കൊടിമരച്ചുവട്, അന്നദാനമണ്ഡപം, മാളികപ്പുറം, കൊപ്രാക്കളം, നടപ്പന്തൽ, മഹാകാണിക്ക, വടക്കേനട, വാവർനട, വഴിപാട് കൗണ്ടറുകൾ തുടങ്ങിയ സ്ഥലങ്ങളിൽ ക്യാമറകൾ സ്ഥാപിച്ചുകഴിഞ്ഞു.

24 മണിക്കൂറും ക്യാമറ നിരീക്ഷണത്തിനായി എക്‌സിക്യൂട്ടീവ് ഓഫീസിനടുത്ത് വലിയഹാൾ തുലാമാസ പൂജയ്ക്ക് നട തുറക്കുമ്പോൾ പ്രവർത്തനം തുടങ്ങും.

Related Articles
News4media
  • Kerala
  • Top News

സുരക്ഷിത മണ്ഡലകാലം; കാഞ്ഞിപ്പള്ളി – എരുമേലി റോഡിൽ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ: അറിയാം

News4media
  • Kerala
  • News

നട്ടുച്ചയ്ക്ക് വടിവാളുമായി എത്തി സിപിഐ ലോക്കൽ കമ്മിറ്റി ഓഫിസ് അടിച്ചുതകർത്തു; രണ്ടു പ്രതികൾ പിടിയിൽ

News4media
  • Kerala
  • News

പുലിപ്പേടിയിൽ ന​ഞ്ചി​യ​മ്മ​യും നാട്ടുകാരും; പ്ര​തി​ഷേ​ധ​വു​മാ​യി എത്തിയത് അ​ട്ട​പ്പാ​ടി റെ​യ്ഞ്ച് ഓ​...

News4media
  • Entertainment

ഷിയാസ് കരീം വിവാഹിതനാകുന്നു; താരം എത്തിയിരിക്കുന്നത് സേവ് ദി ഡേറ്റ് ചിത്രങ്ങളുമായി

News4media
  • India
  • News
  • Top News

‘അമരനി’ൽ ഉപയോഗിച്ചത് തന്റെ നമ്പർ, സായിപല്ലവിയെ ചോദിച്ച് കോളുകൾ വരുന്നു; നിർമാതാക്കൾക്ക് ...

News4media
  • Kerala
  • News

തത്കാലം ശബ്ദിക്കില്ല ഹരിവരാസനം റേഡിയൊ; പദ്ധതി ഉപേക്ഷിച്ച് ദേവസ്വം ബോർഡ്

News4media
  • Kerala
  • News
  • News4 Special

കുത്തരി ഊണിനു കലക്ടർ നിശ്ചയിച്ച വില 72 രൂപ, വാങ്ങുന്നത് 80 മുതൽ 160 രൂപ വരെ; നെയ്‌റോസ്റ്റിന് 48 രൂപയ...

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]