web analytics

യുകെയിൽ ഭീതി പരത്തി ഏഷ്യക്കാരുടെ വീട് തെരഞ്ഞു പിടിച്ച് മോഷ്ടിക്കുന്ന കള്ളൻ വിലസുന്നു..! പിന്നിൽ ഒരേയൊരു കാരണം….

യുകെയിൽ ഏഷ്യൻ വംശജരുടെ വീടുകൾ കേന്ദ്രീകരിച്ച് മോഷണസംഘം വിലസുന്നു. അടുത്തിടെ നടന്ന പത്തോളം മോഷണങ്ങളുടെ അന്വേഷണത്തിനിടയിൽ ഒരെണ്ണത്തില്‍ സിസിടിവിയില്‍ മോഷ്‌ടാവിന്റെ ചിത്രം പതിഞ്ഞിട്ടുണ്ട്. ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുകയാണ്.

ഒരു ലക്ഷം പൗണ്ടിലേറെ വിലയുള്ള സ്വര്‍ണ്ണാഭരണങ്ങളാണ് ഒരു വീട്ടില്‍ നിന്നും മോഷ്ടിക്കപ്പെട്ടത്. മറ്റൊരിടത്ത് നടന്ന മോഷണത്തില്‍ വീട്ടുടമയുടെ ഭാര്യയുടെ മരണ സര്‍ട്ടിഫിക്കറ്റുവരെ കള്ളന്‍ കൊണ്ടുപോയി.

ലക്ഷക്കണക്കിന് രൂപ വിലവരുന്ന സ്വർണ്ണവും സ്വർണാഭരണങ്ങളും കൈവശം വയ്ക്കുന്നു എന്നതിനാലാണ് ഏഷ്യന്‍ വംശജരുടെ വീടുകൾ മോഷ്ടാക്കള്‍ ഉന്നം വയ്ക്കുന്നതെന്ന് പോലീസ് പറയുന്നു.

ജനുവരി 21നും മാര്‍ച്ച് 16നും ഇടയിലായി യോര്‍ക്കിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ നടന്ന പത്ത് മോഷണക്കേസുകളാണ് ഇപ്പോള്‍ പോലീസ് അന്വേഷിക്കുന്നത്.

വിവാഹ സമയത്ത് വധുവിന് സ്വര്‍ണ്ണാഭരണങ്ങള്‍ സമ്മാനിക്കുന്ന രീതിയുള്ളതിനാണ് കള്ളന്‍ ഇസ്ലാം മത വിശ്വാസികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നാണ് റിപ്പോർട്ട്‌. മോഷണത്തിനിടെ സിസിടിവിയിൽ കുടുങ്ങിയ കള്ളനെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വർക്കലയിൽ ഉത്സവം കണ്ടു മടങ്ങിയവർക്കിടയിലേക്ക് വാഹനം ഇടിച്ചുകയറി: രണ്ടുപേർക്കു ദാരുണാന്ത്യം

തിരുവനന്തപുരത്ത് വർക്കലയിൽ ഉത്സവം കണ്ടു മടങ്ങിയവർക്കിടയിലേക്ക് വാഹനം ഇടിച്ചുകയറി. സംഭവത്തിൽ രണ്ട് മരണം. വർക്കല പേരേറ്റിൽ സ്വദേശികളായ രോഹിണി, മകൾ അഖില എന്നിവരാണ് മരിച്ചത്. വാഹനത്തിന്‍റെ ഡ്രൈവർ ഓടി രക്ഷപ്പെട്ടു.

ഉത്സവം കണ്ട് തിരികെ നടന്നുവരുമ്പോഴായിരുന്നു അപകടം. റിക്കവറി വാഹനമാണ് അമിത വേഗതയിൽ എത്തി അപകടം ഉണ്ടാക്കിയത്.

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്?

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്? കൊച്ചി:...

Other news

മുഖ്യമന്ത്രിയുമായി അനുനയ ചർച്ചയ്ക്ക് സിപിഐ, പക്ഷേ വിട്ടുവീഴ്ചക്ക് ഇല്ലെന്ന്

മുഖ്യമന്ത്രിയുമായി അനുനയ ചർച്ചയ്ക്ക് സിപിഐ, പക്ഷേ വിട്ടുവീഴ്ചക്ക് ഇല്ലെന്ന് ആലപ്പുഴ: പിഎം ശ്രീ...

ഇനി പുഴകൾക്ക് ബലിയിടാം; മണൽ വാരി പണമുണ്ടാക്കാൻ സംസ്ഥാന സർക്കാർ

ഇനി പുഴകൾക്ക് ബലിയിടാം; മണൽ വാരി പണമുണ്ടാക്കാൻ സംസ്ഥാന സർക്കാർ കുറ്റിപ്പുറം: പുഴകളിലെ...

പോലീസ് ജീപ്പ് മറിഞ്ഞ് ഡിവൈഎസ്‍പി ബൈജു പൗലോസിന് പരിക്ക്

പോലീസ് ജീപ്പ് മറിഞ്ഞ് ഡിവൈഎസ്‍പി ബൈജു പൗലോസിന് പരിക്ക് തൃശൂർ: തൃശൂര്‍ കുട്ടനെല്ലൂരിലുണ്ടായ...

ന്യൂനമർദം ശക്തമാകുന്നു; ഇന്ന് ‘മോൻതാ’ ചുഴലിക്കാറ്റായി മാറും; നാളെ കര തൊടും

ന്യൂനമർദം ശക്തമാകുന്നു; ഇന്ന് ‘മോൻതാ’ ചുഴലിക്കാറ്റായി മാറും; നാളെ കര തൊടും തിരുവനന്തപുരം:...

7,993 സ്‌കൂളുകളിൽ കുട്ടികൾ പൂജ്യം, അധ്യാപകർ 20,817

7,993 സ്‌കൂളുകളിൽ കുട്ടികൾ പൂജ്യം, അധ്യാപകർ 20,817 ന്യൂഡൽഹി: രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി...

സ്ത്രീയുടെ മൃതദേഹം ഓട്ടോറിക്ഷയിൽ ഉപേക്ഷിച്ച നിലയിൽ

ബംഗളൂരു: പോലീസ് സ്റ്റേഷന് സമീപം സ്ത്രീയുടെ മൃതദേഹം ഓട്ടോറിക്ഷയിൽ ഉപേക്ഷിച്ച നിലയിൽ. വിധവയും...

Related Articles

Popular Categories

spot_imgspot_img