തിരുവനന്തപുരത്ത് തീവണ്ടിയിൽ യാത്രചെയ്യുന്നവരുടെ വിലപിടിപ്പുളള മൊബൈൽ ഫോണുകൾ കവരുന്നയാളെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ്(ആർപിഎഫ്) പിടികൂടി.
ഉത്തർപ്രദേശ് സ്വദേശി ഛോട്ടാ ജഹീറിനെ(40) ആണ് ആർപിഎഫിന്റെ കതിരുവനന്തപുരം ഉദ്യോഗസ്ഥർ പിടികൂടിയത്.യാത്രക്കിടെ തീവണ്ടിയിൽ ചാർജുചെയ്യാൻ വെച്ചിരിക്കുന്ന പലരുടെയും മൊബൈൽ ഫോണുകൾ നഷ്ടപ്പെടുന്നത് നിത്യസംഭവമായി മാറി.
വലിയ പരാതികൾക്ക ഇടയാക്കിയതോടെ മോഷ്ടാവിനെ കണ്ടെത്തുന്നതിന് ആർപിഎഫ് പ്രത്യേക നിരീക്ഷണ സംഘത്തെ ഏർപ്പെടുത്തിയിരുന്നു.
ഇതേ തുടർന്നാണ് ഛോട്ടാ ജഹീറിനെ പിടിക്കാൻ കഴിഞ്ഞത്ത്. ഇയാളുടെ പക്കൽ നിന്ന് നിരവധി മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു.
മോഷ്ടിച്ചെടുക്കുന്ന മൊബൈൽ ഫോണുകൾ ഇതര സംസ്ഥാന തൊഴിലാളികൾക്ക് വിൽക്കുകയാണ് പതിവ്.
ഇത്തരത്തിൽ കിട്ടുന്ന പണമുപയോഗിച്ച് ആഡംബര ജീവിതവും ലഹരിവസ്തുക്കൾ വാങ്ങുകയും ചെയ്യുമെന്ന് ആർ.പി.എഫ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനായി സുരക്ഷാ പരിശോധനകൾ ശക്തമാക്കുമെന്ന് ഡിവിഷണൽ കമ്മീഷണർ മുഹമ്മദ് ഹനീഫ് അറിയിച്ചു.
നോക്കുകുത്തിയായി പൊലീസ് കംപ്ലെയിന്റ് അതോറിറ്റി
ഇൻസ്‌പെക്ടർ ബിനു, ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് ഇൻസ്‌പെക്ടർ എ.ജെ ജിബിൻ,പ്രൈസ് മാത്യു,ക്രൈം പ്രിവൻഷൻ ആൻഡ് ഡിറ്റക്ഷൻ സ്‌ക്വാഡംഗം ജോജി ജോസഫ്, ഹെഡ് കോൺസ്റ്റബിൾമാരായ എസ്. വി. ജോസ്, ലാൽജീവ്, വിനോദ് എന്നിവരാണ് ഇയാളെ പിടികൂടിയത്. തുടർന്ന് റെയിൽവേ പോലീസിന് ഇയാളെ കൈമാറി.
ഇത് നാട്ടുകാരുടെ പ്രിയപ്പെട്ടവൻ… 43 വര്‍ഷമായി സര്‍വീസ് നടത്തുന്ന KSRTC ബസ്സിന് ആദരവ് അർപ്പിച്ച് നാട്ടുകാർ
കഴിഞ്ഞ 43 വർഷമായി നാട്ടിൻറെ സാമൂഹിക-സാംസ്‌കാരിക മാറ്റങ്ങൾക്ക് കൂട്ടായ്മയായി നിന്ന ആനവണ്ടി സർവീസിനോടുള്ള ആദരവായി ജനങ്ങളുടെ ആഘോഷം.
കാട്ടാക്കട ഡിപ്പോയിൽ നിന്ന് പത്തനംതിട്ടയിലെ മൂഴിയാറിലേക്ക് 2019 മുതൽ ഷെഡ്യൂളായി ഓടിവരുന്ന കെഎസ്ആർടിസി ബസ്സിനാണ് നാട്ടുകാർ ആദരം അർപ്പിച്ചത്.
ഇന്നു നാട്ടുകാരുടെ ജോലിക്കും പഠനത്തിനും ഏറ്റവും വിശ്വാസത്തോടെ ആശ്രയിക്കുന്ന യാത്രാമാർഗമായി ഇതു മാറി.
മഴയോ വെയിലോ രാത്രിയോ പകലോ ഇല്ലാതെ യാത്ര ചെയ്ത ഈ ബസ് അനേകം മനുഷ്യരുടെ ജീവിതത്തെ നിറച്ചുവെന്നതാണ് സ്ഥിരം യാത്രക്കാരുടെ അഭിപ്രായം.
ബസിലെ ജീവനക്കാരും യാത്രക്കാരുമായി തമ്മിലുള്ള ബന്ധം എന്നും സ്‌നേഹപൂർണ്ണമായിരുന്നു.
പതിറ്റാണ്ടുകളായി നാട്ടുകാരുടെ ജീവിതത്തിന്റെ ഭാഗമായതിനാലാണ് ഈ സർവീസിന് ഒരു പ്രത്യേക സ്ഥാനമുണ്ടായത്.
നാട്ടുകാരുടെ സ്‌നേഹവും ആദരവും ഏറ്റുവാങ്ങിയാണ് ബസ് വീണ്ടും തന്റെ യാത്ര തുടർന്നത്. ഇതിനോടുള്ള നന്ദി പ്രകടനമായി മലയിൻകീഴ് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചു.
കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസിന്റെ ഭാഗമായും മലയിൻകീഴിൽ നിന്നുള്ള ഒരു സംഘം മൂഴിയാറിലേക്ക് യാത്ര തിരിച്ചു. നാട്ടുകാരുടെ സ്‌നേഹവും പങ്കാളിത്തവും നിറഞ്ഞ ഈ ആഘോഷം,
ഒരു ബസിന് മാത്രമല്ല, ഒരു സമൂഹത്തിന്റെ കൂട്ടായ്മയ്ക്കും ചരിത്രത്തിനും നൽകിയ ആദരവായിരുന്നു. മൂഴിയാർ ഡാം നിർമ്മാണത്തിനായി വർഷങ്ങൾക്ക് മുമ്പ് തൊഴിലാളികളെ എത്തിക്കാൻ ആരംഭിച്ചതാണ് ഈ സർവീസിന്റെ തുടക്കം.
പതിനെട്ടുകാരന്റെ പേരിലെടുത്ത പോക്‌സോ കേസ് റദ്ദാക്കി ഹൈക്കോടതി
പതിനെട്ടുകാരന്റെ പേരിലെടുത്ത പോക്‌സോ കേസ് റദ്ദാക്കി ഹൈക്കോടതി. ആൺകുട്ടിയുമായുള്ള പ്രണയം തുടരാനാണ് ആഗ്രഹമെന്ന് പെണ്‍കുട്ടി തന്നെ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമര്‍പ്പിച്ച സാഹചര്യത്തിലാണ് പോക്‌സോ കേസ് റദ്ദാക്കിയത്.
സഹപാഠിയായ പെണ്‍കുട്ടി തന്നെ സത്യവാങ്മൂലം ഫയല്‍ ചെയ്തതിനാല്‍ കേസ് തുടരുന്നത് യുവാവിന്റെ ഭാവി തകര്‍ക്കുമെന്നും കേസ് ഇല്ലാതായാല്‍ ഇരുവരും ഒന്നിച്ചു ജീവിക്കാനുളള സാധ്യത കൂടുതലാണെന്നും ആണ് ഹൈക്കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് എസ് ഗിരീഷാണ് പതിനെട്ടുകാരന്റെ ഹര്‍ജി പരിഗണിച്ചത്.
കൗമാരചാപല്യമാണ് ക്രിമിനല്‍ കേസായി പരിഗണിച്ചതെന്ന് കോടതി വിലയിരുത്തി. തിരുവനന്തപുരം പോക്‌സോ കോടതിയുടെ പരിഗണനയിലുളള കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്.









