തിരുവനന്തപുരം: നാളെ സംസ്ഥാനത്ത് ചില ട്രെയിൻ സർവീസുകൾ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. ട്രെയിൻ നമ്പർ 22660 യോഗ് നഗരി ഋഷികേശ് – കൊച്ചുവേളി സൂപ്പർ ഫാസ്റ്റും ജൂൺ 28ന് കൊച്ചുവേളിയിൽ നിന്ന് യോഗ് നഗരിയിലേക്ക് പോകേണ്ടിയിരുന്ന 22659 എക്സ്പ്രസുമാണ് റദ്ദാക്കിയത്.(These trains will not run tomorrow)
സംസ്ഥാനത്തിലൂടെ സർവീസ് നടത്തുന്ന മറ്റുപല ട്രെയിനുകളും വഴിതിരിച്ചുവിടുകയും സർവീസ് ഭാഗികമായി റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്. ഇന്ന് കൊച്ചുവേളിയിൽ നിന്ന് ചെന്നൈ സെൻട്രൽ സ്റ്റേഷനിലേക്ക് പോകേണ്ടിയിരുന്ന സ്പെഷ്യൽ ട്രെയിൻ റദ്ദാക്കിയിട്ടുണ്ട്. നാളത്തെ താമ്പരം – മംഗളൂരു ജങ്ഷൻ 06047 ട്രെയിൻ, മറ്റന്നാളത്തെ മംഗളൂരു ജങ്ഷൻ – താമ്പരം (06048) ട്രെയിൻ എന്നിവയും റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു.
കൊച്ചുവേളിയിൽ നിന്ന് നാളെ രാവിലെ 04:50നായിരുന്നു യോഗ് നഗരി ഋഷികേശ് സൂപ്പർ ഫാസ്റ്റ് പുറപ്പെടേണ്ടിയിരുന്നത്. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിനിന് കേരളത്തിൽ എട്ട് സ്റ്റോപ്പുകളാണുള്ളത്. 22660 ഋഷികേശ് – കൊച്ചുവേളി സ്പെഷ്യൽ ട്രെയിൻ ജൂലൈ ഒന്നിനാണ് പുറപ്പെടേണ്ടിയിരുന്നത്. മൂന്നാം ദിവസം പുലർച്ചെ 01:54ന് കാസർകോട് എത്തിച്ചേരും തുടർന്ന് ഉച്ചയ്ക്ക് 02:30ന് കൊച്ചുവേളിയിൽ സർവീസ് അവസാനിക്കുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരുന്നത്.
Read Also: പെരുംമഴയ്ക്ക് ശമനമില്ല; വെള്ളിയാഴ്ച വരെ കനത്ത മഴ തുടരും, മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
Read Also: പുന്നമടക്കായലിൽ ആവേശതിമിർപ്പോടെ ചുണ്ടൻ വള്ളങ്ങളിറങ്ങുമ്പോൾ കരയിലെ ആവേശത്തിന് മാറ്റുകൂട്ടാൻ ധോണിയും