കൊച്ചി: കൊച്ചി നഗരത്തിലെ പൊതുഇടങ്ങളിൽ വിചിത്ര രചനകൾ വ്യാപകമാകുന്നു. ദുരൂഹതയും കൗതുകവുമുണ്ടാക്കുന്ന ഇവ നഗരത്തിലെ ദിശാ ബോർഡുകളെ പോലും വികൃതമാക്കുകയാണ്. ഗ്രാവിറ്റി രചനകൾ എന്നറിയപ്പെടുന്ന രാത്രിയുടെ മറവിൽ പ്രത്യക്ഷപ്പെടുന്ന ഈ വരകളെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് പോലീസിനെ സമീപിക്കാനാണ് മരട് നഗരസഭയുടെ തീരുമാനം.these lines that appear in the darkness of the night known as gravity writings
നഗരസഭകൾ സ്ഥാപിച്ച ബോർഡുകളിൽ, പാലങ്ങളുടെ ചുവട്ടിൽ, ദിശാ സൂചകങ്ങളിൽ, ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളിൽ, ടെലിഫോൺ കേബിൾ ബോക്സുകളിൽ അങ്ങനെയങ്ങനെ കൊച്ചിയിലും മരടിലും തൃപ്പൂണിത്തുറയിലുമെല്ലാമായി പൊതുഇടങ്ങളിൽ വ്യാപകമാവുകയാണ് ഒരേ രീതിയിലുളള എഴുത്ത്. ആരാണ് ഈ വരകൾക്കു പിന്നിലെന്നത് ദുരൂഹമായി തുടരുകയാണ്.
ലോകമെങ്ങും പൊതുഇടങ്ങളിൽ അനുവാദമില്ലാതെ വരയ്ക്കുന്ന ഗ്രാഫിറ്റി കൂട്ടായ്മകളുടെ ഭാഗമായവാരാകാം ഇതെന്നാണ് അനുമാനം. മുമ്പ് കൊച്ചി മെട്രോയുടെ യാർഡിൽ കയറി ട്രയിനിൽ ഗ്രാഫിറ്റി രചന നടത്തിയവർക്കു പിന്നാലെ രാജ്യവ്യാപക അന്വേഷണം പൊലീസ് നടത്തിയിട്ടും പ്രയോജനമൊന്നും ഉണ്ടായിരുന്നില്ല. നഗരവാസികളുടെ കണ്ണുവെട്ടിച്ച് നഗരമാകെ വരയ്ക്കുന്നതാരാകാം. എന്തിനാകാമെന്ന ആശങ്കയിലാണ് നഗരസഭയുള്ളത്. രാത്രിയിലാണ് വരയ്ക്കുന്നത്. വരയ്ക്കു പിന്നിലാരെന്നും ആർക്കുമറിയില്ല. എസ്, ഐ, സി, കെ എന്നാണ് എഴുത്തിലുള്ള അക്ഷരങ്ങൾ.