web analytics

നാണ്യ വിളകൾക്ക് വില ഉയരുമ്പോൾ മോഷ്ടാക്കളെ പേടിച്ച് ഇടുക്കിയിലെ ഈ കർഷകർ…!

ഉത്പാദനക്കുറവിനും കാലാവസ്ഥാ വ്യതിയാനത്തിനും പിന്നാലെ നാണ്യവിളകൾക്ക് വില ഉയരുന്ന സമയത്ത് മോഷ്ടാക്കളെ ഭയന്ന് വിള സൂക്ഷിക്കേണ്ട അവസ്ഥയിലാണ് ഇടുക്കിയിലെ കർഷകർ. സെപ്റ്റംബറിൽ കടമാക്കുഴി ഭാഗത്തെ തോട്ടത്തിൽ നിന്നും ഏലക്കായ ശരത്തോടെ (കുല) വെട്ടിപ്പറിച്ച പ്രതികളെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

തോട്ടത്തിൽ കയറി ഏലയ്ക്ക വെട്ടിപ്പറിച്ച കടമക്കുഴി പുത്തൻപുരക്കൽ മണിക്കണ്ഠൻ (35), വടക്കേക്കര അനീഷ് തോമസ് (42) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പറിച്ചെടുത്ത ഏലക്കയിൽ നിന്നും വിളഞ്ഞവ മറ്റൊരിടത്തിരുന്ന് അടർത്തി ശരത്തിൽ നിന്ന് അടർത്തി മാറ്റുന്നത് കണ്ട നാട്ടുകാർ പോലീസിന് വിവരം നൽകുകയായിരുന്നു.

പോലീസ് എത്തിയപ്പോഴേക്കും പ്രതികൾ പച്ച ഏലക്ക വിറ്റഴിച്ചിരുന്നു. ഡിസംബറിൽ വണ്ടൻമേട്ടിലെ കൃഷിയിടത്തിൽ നിന്നും പച്ച ഏലക്ക മോഷണം നടത്തിയയുവാക്കളെ വണ്ടൻമേട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വണ്ടൻമേട് പുന്നത്താനം അഭിജിത്ത് മനോജ് ( 22 ) നായർസിറ്റി വാണിയപുരയ്ക്കൽ ബിബിൻ ബാബു (23 ) എന്നിവരാണ് അറസ്റ്റിലായത്.

50 കിലോയോളം പച്ച ഏലയ്ക്ക ഇവരിൽ നിന്നും കണ്ടെടുത്തു. വെള്ളിയാഴ്ചപുറ്റടി അമ്പലമേട് ഭാഗത്താണ് ഏലത്തോട്ടത്തിലാണ് പ്രതികൾ മോഷണം നടത്തിയത്. മോഷണം നടന്ന ഉടനെ വിവരം അറിഞ്ഞ നാട്ടുകാർ നടത്തിയ തെരച്ചിലിൽ പ്രതികളെ പിടികൂടുകയായിരുന്നു.

ശരം അടക്കം ചെത്തി മാറ്റിയ നിലയിൽ 50 കിലോയോളം പച്ച ഏലക്ക പ്രതികളിൽ നിന്നും കണ്ടെടുത്തിരുന്നു. കട്ടപ്പന പാറക്കടവിലെ കെജീസ് എസ്റ്റേറ്റിൽ നിന്നും 300 കിലോ ഏലക്ക മോഷ്ടിച്ച പ്രതിയ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു. പുളിയൻമലയിൽ വാടകയ്ക്ക് താമസിക്കുന്ന ശാന്തൻപാറ സ്വദേശി എസ് .ആർ . ഹൗസിൽ സ്റ്റാൻലി (44) യെ യാണ് കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തത്.

ഒക്ടോബർ 15 നാണ് മോഷണം നടന്നത്. എസ്റ്റേറ്റിലെ സ്റ്റോറിൽ ചാക്കിൽ കെട്ടി സൂക്ഷിച്ചിരുന്ന 300 കിലോ ഉണക്ക ഏലക്കയാണ് മോഷണം പോയത്. മോഷണം നടന്ന് ഏതാനും. ജനുവരിയിൽ കട്ടപ്പന നഗരത്തിലെ ആർ.എം.എസ്. സ്‌പൈസസിൽ നിന്നും രണ്ടു ചാക്ക് ഏലക്ക മോഷണം പോയിരുന്നു.

കാഞ്ചിയാർ വെള്ളിലാംകണ്ടം സ്വദേശി റോയി മാംബ്ലയുടെ തോട്ടത്തിൽ നിന്നാണ് പച്ച ഏലക്കാ പറിച്ചെടുത്ത് കടത്തിയത്. കായെടുക്കാൻ തോട്ടത്തിൽ തൊഴിലാളികളെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. സംഭവത്തിൽ റോയി പോലീസിൽ പരാതി നൽകി. ജനുവരി 30 ന് അണക്കര ഭാഗത്തെ ഏലത്തോട്ടിൽ നിന്നും പച്ച ഏലയ്ക്ക കുലയോടെ ( ശരം) വെട്ടിപ്പറിച്ച കേസിൽ അണകക്കര സ്വദേശികളായ മനീഷ്, രതീഷ്, അനിൽ, എന്നിവരെ വണ്ടൻമേട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

നെടുങ്കണ്ടത്തിന് സമീപം മേലേചിന്നാറിലും പരിസര പ്രദേശങ്ങളിലും വീട്ടു പരിസരങ്ങളിൽ നിന്നും കാർഷികോത്പന്നങ്ങളുടെ മോഷണം പതിവാണ്. ഒരാഴ്ചക്കിടെ മൂന്നു വീടുകളിലാണ് മോഷണം നടന്നത്. മുന്നിടങ്ങളിൽ നിന്നും 200 കിലോ കുരുമുളക് നഷ്ടപ്പെട്ടു.

പൂവത്തുംമൂട്ടിൽ തോമസ്, സിബി കാരക്കാട്ട്, സാന്റി കൂട്ടുങ്കൽ എന്നീ കർഷകരുടെ കുരുമുളകാണ് മോഷണം പോയത്. കഴിഞ്ഞ ദിവസം രാത്രി സാന്റിയുടെ വീടിന്റെ മുൻപിൽ മെതിക്കാനായി ചാക്കിലാക്കി സൂക്ഷിച്ചിരുന്ന കുരുമുളക് മോഷണം പോയതാണ് ഒടുവിലത്തെ സംഭവം.

കുരുമുളക് കൂടാതെ ഏലക്ക, കാപ്പിക്കുരു തുടങ്ങിയ മറ്റ് കാർഷികോത്പന്നങ്ങളും മോഷണം പോകുന്നത് പതിവാണ്. പ്രദേശത്തു തന്നെയുള്ള മോഷ്ടാക്കളാണ് മോഷണത്തിനു പിന്നിലെന്നാണ് പ്രദേശവാസികൾ പറയുന്നത്. പൊലീസിൽ പരാതി നൽകിയിട്ടുണ്ടെങ്കിലും മോഷണം പതിവാകുന്ന സാഹചര്യത്തിൽ നാട്ടുകാർ പരിഭ്രാന്തിയിലാണ്.

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്?

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്? കൊച്ചി:...

ദേവസ്വം ബോർഡിലെ ശമ്പളം കൊണ്ട് മാത്രം ഇത്രയുമധികം സമ്പാദിക്കാനാകുമോ

ദേവസ്വം ബോർഡിലെ ശമ്പളം കൊണ്ട് മാത്രം ഇത്രയുമധികം സമ്പാദിക്കാനാകുമോ കോട്ടയം: പെരുന്നയിലെ ഒരു...

Other news

‘ബലൂചിസ്ഥാൻ’ പരാമർശം; നടൻ സൽമാൻഖാനെ തീവ്രവാദിപ്പട്ടികയിൽപ്പെടുത്തി പാകിസ്ഥാൻ

നടൻ സൽമാൻഖാനെ തീവ്രവാദിപ്പട്ടികയിൽപ്പെടുത്തി പാകിസ്ഥാൻ ഇസ്‌ലാമാബാദ്: ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാനെ പാക്കിസ്ഥാൻ...

അഴിമതിക്കെതിരെ പോസ്റ്റിട്ട് പി പി ദിവ്യ; എയറിലാക്കി സോഷ്യൽമീഡിയ

അഴിമതിക്കെതിരെ പോസ്റ്റിട്ട് പി പി ദിവ്യ; എയറിലാക്കി സോഷ്യൽമീഡിയ അഴിമതിയുമായി ബന്ധപ്പെട്ട പോസ്റ്റ്...

ആർ. മാധവൻ ജി.ഡി. നായിഡുവായി; ‘ഇന്ത്യൻ എഡിസൺ’ ബയോപിക് ‘ജിഡിഎൻ’ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു

ആർ. മാധവൻ ജി.ഡി. നായിഡുവായി; ‘ഇന്ത്യൻ എഡിസൺ’ ബയോപിക് ‘ജിഡിഎൻ’ ഫസ്റ്റ്...

സസ്‌പെന്‍ഷനില്‍ ആയിരുന്ന ബാങ്ക് ഉദ്യോഗസ്ഥന്‍ മരിച്ച നിലയില്‍;വെള്ളനാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

സസ്‌പെന്‍ഷനില്‍ ആയിരുന്ന ബാങ്ക് ഉദ്യോഗസ്ഥന്‍ മരിച്ച നിലയില്‍;വെള്ളനാട് പൊലീസ് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം:...

വീട്ടിലെ ഷെഡിൽ സൂക്ഷിച്ച തേങ്ങയും അടക്കയും ദിവസവും കുറഞ്ഞുവരുന്നു; കാര്യമറിയാനായി സിസിടിവി വച്ചു, ദൃശ്യം കണ്ട് അമ്പരന്ന് വീട്ടുകാരൻ…!

തേങ്ങയും അടക്കയും ദിവസവും കുറഞ്ഞുവരുന്നു; ദൃശ്യം കണ്ട് അമ്പരന്ന് വീട്ടുകാരൻ കോഴിക്കോട്: സ്വകാര്യ...

Related Articles

Popular Categories

spot_imgspot_img